നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാസമിതി രൂപീകരിച്ചു

Share

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാസമിതി രൂപീകരിച്ച

നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, തട്ടാച്ചേരി എന്നിവിടങ്ങളിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മോഷണങ്ങളും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതിന്റെ ഭാഗമായി നീലേശ്വരം ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ ജാഗ്രതാസമിതി യോഗം ചേർന്നു. നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ പി.വത്സലയുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ പി.ശ്രീജേഷ് ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസർ എം.ശൈലജ, തട്ടാച്ചേരി റസിഡൻസ് ഭാരവാഹി ടി.വി.സ്നേഹരാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ബീറ്റ് ഓഫീസർ കെ.വി.പ്രദീപൻ സ്വാഗതവും, കെ.കെ.അഖിലേഷ് നന്ദിയും പറഞ്ഞു. ജാഗ്രതാസമിതി യോഗത്തിൽ കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രദേശത്ത് പോലീസിനൊപ്പം ചേർന്ന് വിവിധ പ്രദേശങ്ങൾ നിരീക്ഷിക്കുവാനും, അഥിതി സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകളുടെ വിവരശേഖരണം നടത്തുവാനും, ഒറ്റപ്പെട്ട് താമസിക്കുന്നവർ, കിടപ്പ് രോഗികളുള്ള വീടുകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും, റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ CCTV ക്യാമറകൾ സ്ഥാപിക്കുവാനും ജാഗ്രതാ സമിതിയോഗത്തിൽ തീരുമാനിച്ചു.

Back to Top