പെണ്‍കുട്ടിയെ കാണാതായ സംഭവം: കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ

പെണ്‍കുട്ടിയെ കാണാതായ സംഭവം:
കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ,വീട്ടുകാരെ പേടിപ്പിക്കാന്‍ ചെയ്തതെന്ന് മൊഴി
പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൈകൾ സ്വയം കെട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
വീട്ടുകാരെ പേടിപ്പിക്കാനാണ് ഇത് ചെയ്‍തതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. മൊബൈല്‍ ഫോണ്‍ തരുമോയെന്ന് പെണ്‍കുട്ടി ചോദിച്ചെങ്കിലും വീട്ടുകാര്‍ നല്‍കിയിരുന്നില്ല. ഇതോടെ രാവിലെ സൂകളിലേക്ക് കുട്ടി ഇറങ്ങിയത് വീട്ടുകാരോട് പിണങ്ങിയാണ്.