നേത്രരോഗ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുക

Share

 

നേത്രരോഗ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുക

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ചെങ്കണ്ണിന് സമാനലക്ഷണങ്ങളോട് കൂടിയ നേത്ര രോഗം വ്യാപിക്കുന്നു. അഡിനോ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് ഈ രോഗത്തിന് കാരണമെന്ന് നേത്ര രോഗവിദഗ്ദ്ധര്‍ പറയുന്നത്. നേരിയ ചൊറിച്ചലാണ് പ്രാരംഭ ലക്ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചുവപ്പു നിറം, കണ്ണില്‍ വെള്ളം നിറയല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. മതിയായ ചികിത്സ കൃത്യ സമയത്തു നേടിയില്ലെങ്കില്‍ കാഴ്ച ശക്തിയെ ബാധിച്ചേക്കാവുന്ന രോഗമാണിത്. ഇത്തരം നേത്ര രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും പെട്ടന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിച്ച് ചികിത്സ നേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.

Back to Top