Categories
Kasaragod Latest news main-slider top news

വേലശ്വരം :സുരീലി ഉത്സവ് ‘ ആഘോഷിച്ചു.

‘സുരീലി ഉത്സവ് ‘ ആഘോഷിച്ചു.

 

വേലാശ്വരം ഗവ:യു.പി. സ്കൂളിൽ ഹിന്ദി പഠനോത്സ വത്തിൻ്റെ ഭാഗമായി സുരീലി ഉത്സവ് ആഘോഷിച്ചു. ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം, തയ്യാറാക്കിയ പത്രികളുടെ പ്രകാശനം, ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധ വ്യവഹാര രൂപങ്ങളുടെ

ദൃശ്യാവിഷ്കാരം , സ്കിറ്റ്, കവിതാലാപനം, പ്രസംഗം,കഥ പറയൽ തുടങ്ങിയ വിവിധ സാഹിത്യ കലാപരിപാടികളും നടന്നു.

ബേക്കൽ ബി.പി.സി. ദിലീപ് കുമാർ.കെ.എം. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. കെ.വി.ശശികുമാർ, കെ.വി.രാജൻ, ഉമാദേവി, ശോഭന എൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.വിഷ്ണുനമ്പൂതിരി സ്വാഗതവും കുമാരി ആദിത്യ സി. രാഘവൻ നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider

കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കി

നിയമനത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തി കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇരുവരുടെയും നിയമനത്തിൽ അപാകത ഉണ്ടെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തിൽ അടിയന്തിര നടപടി ഉണ്ടാകില്ല. ഇതിനിടെ വിസിമാർക്ക് കോടതിയെ സമീപിക്കാം.

ഗവർണറുടെ ഹിയറിങ്ങിന് രണ്ടുപേരും നേരിട്ട് ഹാജരായിരുന്നില്ല. ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല

Categories
International Latest news main-slider

നാളെ മുതല്‍ മൂന്ന് ദിവസം യുഎഇയിലുടനീളം കനത്ത മഴയുണ്ടാകും

ദുബായില്‍ അന്തരീക്ഷ താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദാബിയില്‍ 15 ഡിഗ്രി വരെയും താഴും. നാളെ രാത്രി 10 മണിയോടെ ആരംഭിക്കുന്ന ശക്തമായ കാറ്റ് ശനിയാഴ്ചയോടെ കൂടുതല്‍ തീവ്രമാവുകയും ഞായറാഴ്ചയോടെ ക്രമേണ ശാന്തമാവുകയും ചെയ്യും. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ തീവ്രതകളില്‍ തുടര്‍ച്ചയായി മഴയുണ്ടാവും

നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും.

ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഇടിയും മിന്നലും കനത്ത മഴയും തുടരുകയാണ്. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഇടിയും മിന്നലും മഴയും ആലിപ്പഴവും ഉണ്ടായിരുന്നു. അല്‍ ഐനിലെ ചിലയിടങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു

Categories
Kerala Latest news main-slider Other News

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു.

വാർധക്യ സഹജമായ രോഗത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം. ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പുരോഗമനപക്ഷത്തുനിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബുവെന്നു മുഖ്യമന്ത്രി പറഞ്ഞു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Categories
Kerala Latest news main-slider top news

‘കൈ’വിട്ടു, ഇനി ‘താമര’യേന്തും പത്മജ; ബിജെപി അംഗത്വം സ്വീകരിച്ചു

കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.

പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.

 

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച്‌ പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്. തൊട്ട് പിന്നാലെ വാർത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല.

 

കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു

രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ പത്മജയെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബിജെപി ഇപ്പോള്‍ നീക്കം നടത്തിയിരിക്കുന്നത്. സഹോദരന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്‍ക്കുമ്ബോള്‍ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും.

പത്മജയെക്കൊണ്ട് ബിജെപിക്ക് ഗുണമുണ്ടാകില്ല, അംഗത്വ ഫീസ് ലഭിക്കുമെന്ന് മാത്രം: വെള്ളാപ്പള്ളി നടേശൻ

Categories
Kasaragod Latest news main-slider

കരക്കക്കാവിലെ പുരോത്സവം: പൂരോത്സവത്തിന്റെ ഭാഗമായുള്ള പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഇന്ന് കുണ്ടത്തിൽ തറവാട്ടിൽ നടന്നു

പൂരോത്സവത്തിന്റെ് മുന്നോടിയായി ക്ഷേത്രം നാല്പ്പാടി കാരണവരുടെ തറവാട്ടിൽ (ശ്രീ കുണ്ടത്തിൽ തറവാട്) പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഏറെ വൈശിഷ്ട്യമാണ്.

ഈ വർഷത്തെ പൂരോത്സവത്തിന്റെ ഭാഗമായുള്ള പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഇന്ന് രാവിലെ മാർച്ച്‌ 7ന് 8.50 നും 9.50നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പിലിക്കോട് കുണ്ടത്തിൽ തറവാട്ടിൽ വെച്ച് ക്ഷേത്ര സ്ഥാനികരുടെയും വാല്യക്കാരുടേയും സാന്നിധ്യത്തിൽ നടന്നു.

കാർത്തിക നാളിലാണ് പൂരംകൂടൽ തുടർന്ന് ഒമ്പത് ദിവസം ഉത്സവമാണ്

മീന-മേടമാസങ്ങൾ ഭൂമിയിലെ നീരുറവപോലും വറ്റിവരണ്ടുകിടക്കുന്ന വേളയിൽ ചുവന്നതും വെളുത്തതുമായ ചെമ്പകപ്പൂക്കൾ, തുമ്പ, പിന്നെ പൂവിടൽ ചടങ്ങിന് വ്യതി രിക്ത ശോഭ നൽകുന്ന നരയൻപൂവ് (കട്ടപ്പൂവ്) എന്നിങ്ങനെ പൂക്കളാൽ ഒരുക്കുന്ന പൂക്കളവും പൂരക്കളിയും, മറത്തുകളിയും, ആറാട്ടും പിലിക്കോട്ടുകാർക്ക് എന്നും ഗൃഹാതുരത്വ സ്‌മരണകൾ സമ്മാനിക്കുന്ന ആഘോഷമാണ് പൂരോത്സവം

ക്ഷേത്രത്തിലെ വരാനിരിക്കുന്ന പൂരോത്സവത്തിൻ്റെ ഭൂത-ഭാവി-വർത്തമാനകാല സവി ശേഷതകൾ കണ്ടെത്തുക എന്ന സദുദ്ദേശ്യത്തോടെയാണ് ക്ഷേത്രം നിശ്ചയിച്ച പണിക്കരെ കൂട്ടിക്കൊണ്ടുവന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ ഗണപതിത്തറയും വിളക്കും ഇരു കൂട്ടുവായ്ക്കാരുടേയും മുദ്രകളും വെച്ചിട്ട് ദേവീസാന്നിധ്യമുണ്ടാക്കുകയും തുടർന്ന് പ്രത്യേകം നിർദ്ദേശിക്കപ്പെട്ട തീയ്യതിയിലും മുഹൂർത്തത്തിലും അരിയുടെയും നെല്ലിന്റെയും പൂവിന്റേയും സാന്നിധ്യത്തിൽ വയ്ക്കുന്ന സ്വർണ്ണത്തിന് ജീവാംശം കണ്ടെത്തുകയും ഗ്രഹനില പരിശോധിച്ചും നിമിത്തങ്ങളുടെയും മറ്റും ഫലം പറയുന്ന പൗരാണിക രീതിക്കാണ് പന്തലിൽ പൊന്നുവെക്കുക എന്നു പറയുന്നത്. പിന്നീട് ക്ഷേത്രം വക പണിക്കർ പൂരോ ത്സവത്തിന്റെ ശുഭാശുഭലക്ഷണങ്ങൾ പറയുകയും ചെയ്യുന്നു.

 

Categories
Kasaragod Latest news main-slider top news

കോട്ടിക്കുളം റൈയിൽവേ സ്റ്റേഷനിലെ അധിക നിരക്ക് പുന:പരിശോധിക്കണം:കെ.പി.സി സി സെക്രട്ടറി കെ. നീലകണ്ടൻ ആവശ്യ പെട്ടു

കോട്ടിക്കുളം റൈയിൽവേ സ്റ്റേഷനിലെ അധിക നിരക്ക് പുന:പരിശോധിക്കണം
എല്ലാ റൈയിൽവേ സ്റ്റേഷനുകളിലും ലോക്കൽ പാസഞ്ചർ ട്രെയിനുകൾക്ക് മിനിമം യാത്ര നിരക്ക് 15 രൂപയായി റൈയിൽ വേ അധികൃതർ കുറച്ച് വെങ്കിലും കോട്ടിക്കുളം റൈയിൽവേ സ്റ്റേഷനിലെ യാത്രക്കാരൊട് സ്റ്റേഷൻ അധികൃതർ ഇപ്പൊഴും എക്സ്പ്രസ് തീവണ്ടികളുടെ യാത്രാ നിരക്ക് തന്നെയാണ് വാങ്ങിച്ച് കൊണ്ടിരിക്കുന്നത് മറ്റുറൈയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്ക് കുറഞ്ഞ യാത്രാ ടികറ്റ് ലഭിക്കു ബൊൾ കോട്ടിക്കുളത്തെ യാത്രക്കാരൊട് മാത്രം റെയിൽവേ അധികൃതർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കെ.പി.സി സി സെക്രട്ടറി കെ. നീലകണ്ടൻ അഭിപ്രായ പെട്ടു ഉഭൂമമണ്ഡലം ജനശ്രിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഏകീകരിച്ച ടികറ്റ് നിരക്ക് കോട്ടിക്കുളം റെയിൽവേസ്റ്റേഷനിൽ നടപ്പിലാക്കണമെന്നാവശ്യ പെട്ടുകൊണ്ടു റൈയിൽവേ ജനറൽ മാനേജർക്ക് നിവേദനം സമർപി ക്കുവാൻ യോഗം തീരുമാനിച്ചു പി.വി ഉദയകുമാർ അദ്ധ്യക്ഷം മഹിച്ചു ജില്ലാ ഭാരവാഹികളായ രാജീവൻ നമ്പ്യാർ കെ. പി. സുധർമ അഡ്വ ജിതേഷ് ബാബു രാജ്കല , സിനി രവികുമാർ , കാർത്യായനി ബാബു ,ലിനി മനോജ് മിശ്രിയ ശ്രുതി സുകുമാരൻ ശോഭന എന്നിവർ പ്രസംഗിച്ചു

Categories
Kerala Latest news main-slider

വർക്ക്‌ ഫ്രം ഹോമിലുള്ളവർക്ക് ഇത്ര പരിഗണന പോരേ: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ കാൽക്കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ.മുരളീധരൻ.

പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ കാൽക്കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ.മുരളീധരൻ. അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരൻ സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മാധ്യമങ്ങളോട് പറഞ്ഞു.

പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് എന്നും പരിഗണന നൽകിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നൽകി. പത്മജയുടെ തോൽവികൾ കാലുവാരൽ കൊണ്ടല്ല. പത്മജയോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്‌തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.

കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും. ചിലത് കിട്ടിയല്ല എന്ന് പറയുമ്പോൾ കിട്ടിയതിൻ്റെ കണക്ക് ഓർക്കണം. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യത്തിൽ പത്മജ ഒരു സൂചനയും നൽകിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

പത്മജ മത്സരിച്ചൽ കൂടുതൽ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്ര പരിഗണന കൊടുത്താൽ മതിയെന്ന് മുരളീധരൻ പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കച്ചെഗുഡ്ഡ-മംഗലാപുരം എക്‌സ്പ്രസ്സ്; മാര്‍ച്ച് 9 മുതല്‍ നീലേശ്വരത്ത് നിര്‍ത്തും  

കച്ചെഗുഡ്ഡ-മംഗലാപുരം എക്‌സ്പ്രസ്സ് മാര്‍ച്ച് 9 മുതല്‍ നീലേശ്വരത്ത് നിര്‍ത്തും. സ്റ്റോപ്പിന്റെ സമയംക്രമവും ദക്ഷിണ റെയില്‍വെ പുറപ്പെടുവിച്ചു. ശനിയാഴ്ച്ച കച്ചെഗുഡ്ഡയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന 12789 എക്‌സ്പ്രസ്സ് രാവിലെ 7.10-നാണ് നീലേശ്വരത്ത് എത്തുക. തിരിച്ച് മംഗലാപുരത്ത് നിന്നും കച്ചെഗുഡ്ഡയിലേക്കുള്ള 12790 എക്‌സ്പ്രസ്സ് രാത്രി 9.13-നും നീലേശ്വരത്ത് എത്തും. ഉത്തര മലബാറില്‍ നിന്ന് ഹൈദരാബാദിലേക്ക് (കച്ചെഗുഡ്ഡ) സര്‍വ്വീസ് നടത്തുന്ന ഏക തീവണ്ടിയാണിത്. ഹൈദരാബാദ്, തിരുപ്പതി യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെന്നതാണ് ഈ വണ്ടി. 7-ന് രാവിലെ എന്‍ആര്‍ഡിസിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് വണ്ടിക്ക് വരവേല്‍പ്പ് നല്‍കും.

 

 

Categories
Kasaragod Latest news main-slider

കനിവ് കൊളവയൽ പ്രവാസി കൂട്ടായ്മ ജനറൽബോഡി യോഗം നടന്നു പാലക്കി അബ്ദുൾ റഹിമാൻ( പ്രസിഡണ്ട് ) പി.പി.അബ്ദുൾ ബഷീർ (ജനറൽ സെക്രട്ടറി)

ഖലീജ് (ട്രഷറർ)

അജാനൂർ:കനിവ് കൊളവയൽ പ്രവാസി കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കൊളവയൽ ദാറുൽ ഉലൂം മദ്രസ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് സുറൂർ മൊയ്തു ഹാജിയുടെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പി ഹനീഫ സ്വാഗതവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കൊത്തിക്കാൽ മൊയ്തു ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പാലക്കി അബ്ദുൾ റഹിമാൻ (പ്രസിഡണ്ട്), പി പി അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഉസ്മാൻ ഖലീജ് (ട്രഷറർ), കൊളവയൽ അബൂബക്കർ (വർക്കിംഗ് പ്രസിഡണ്ട് ), കെ എം മുഹമ്മദ് കുഞ്ഞ് , ടിപ്ടോപ്പ് മൊയ്തു ഹാജി (വൈസ് പ്രസിഡണ്ട്മാർ) അബൂബക്കർ പള്ളി വളപ്പിൽ (ഓർഗനൈസിംഗ് സെക്രട്ടറി), കെ അസീബ് (ഫിനാൻഷ്യൽ സെക്രട്ടറി), സി.അബ്ദുൽ കരീം (ഓഫീസ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായും മറ്റു 25 അംഗ പ്രവർത്തകസമിതിയെയും തെരഞ്ഞെടുത്തു . രക്ഷാധികാരികളായി സുറുമൊയ്തു ഹാജി , കൊത്തിക്കാൽ മൊയ്തു ഹാജി, കെ പി ഹനീഫ, സി സുലൈമാൻ, ബിഎം മുഹമ്മദ് കുഞ്ഞി എന്നിവരെയും തിരഞ്ഞെടുത്തു. കോഡിനേറ്റർമാരായി കൊളവയൽ മുഹമ്മദ്, സുബൈർ കമ്മട്ടിക്കാടത്ത്, സത്താർ കൊളവയൽ(അബുദാബി) നൂറുദ്ദീൻ സി (ദുബായ്) കരീം പി കെ, മുഹമ്മദ് കുഞ്ഞി കല്ലൂരാവി (ഷാർജ) അബൂബക്കർ കെ, പി.എച്ച് ശരീഫ് (ഖത്തർ) സി.കമറുദ്ദീൻ, മുഹമ്മദ് കുഞ്ഞ് ആവിക്കാൽ (കുവൈറ്റ്) ഉമ്മർ (ബഹ്റൈൻ) വാട്സ്ആപ്പ് അഡ്മിന്മാർ സി കെ മുസ്തഫ, ഷബീർ കെ എന്നിവരെയും നിയമിച്ചു. ജ.സെക്രട്ടറി പി.പി. അബ്ദുൽ ബഷീർ നന്ദി പ്രകടനം നടത്തി.റിട്ടേണിംഗ് ഓഫീസർ കെ ഹംസ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

പടം:കനിവ് കൊളവയൽ പ്രവാസി കൂട്ടായമയുടെ പുതിയ ഭാരവാഹികൾ:

പാലക്കി അബ്ദുൾ റഹിമാൻ

( പ്രസിഡണ്ട് )

പി.പി.അബ്ദുൾ ബഷീർ

( ജനറൽ സെക്രട്ടറി )

ഉസ്മാൻ ഖലീജ്

( ട്രഷറർ )

Back to Top