കരക്കക്കാവിലെ പുരോത്സവം: പൂരോത്സവത്തിന്റെ ഭാഗമായുള്ള പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഇന്ന് കുണ്ടത്തിൽ തറവാട്ടിൽ നടന്നു

Share

പൂരോത്സവത്തിന്റെ് മുന്നോടിയായി ക്ഷേത്രം നാല്പ്പാടി കാരണവരുടെ തറവാട്ടിൽ (ശ്രീ കുണ്ടത്തിൽ തറവാട്) പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഏറെ വൈശിഷ്ട്യമാണ്.

ഈ വർഷത്തെ പൂരോത്സവത്തിന്റെ ഭാഗമായുള്ള പന്തലിൽ പൊന്നുവെക്കുന്ന ചടങ്ങ് ഇന്ന് രാവിലെ മാർച്ച്‌ 7ന് 8.50 നും 9.50നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പിലിക്കോട് കുണ്ടത്തിൽ തറവാട്ടിൽ വെച്ച് ക്ഷേത്ര സ്ഥാനികരുടെയും വാല്യക്കാരുടേയും സാന്നിധ്യത്തിൽ നടന്നു.

കാർത്തിക നാളിലാണ് പൂരംകൂടൽ തുടർന്ന് ഒമ്പത് ദിവസം ഉത്സവമാണ്

മീന-മേടമാസങ്ങൾ ഭൂമിയിലെ നീരുറവപോലും വറ്റിവരണ്ടുകിടക്കുന്ന വേളയിൽ ചുവന്നതും വെളുത്തതുമായ ചെമ്പകപ്പൂക്കൾ, തുമ്പ, പിന്നെ പൂവിടൽ ചടങ്ങിന് വ്യതി രിക്ത ശോഭ നൽകുന്ന നരയൻപൂവ് (കട്ടപ്പൂവ്) എന്നിങ്ങനെ പൂക്കളാൽ ഒരുക്കുന്ന പൂക്കളവും പൂരക്കളിയും, മറത്തുകളിയും, ആറാട്ടും പിലിക്കോട്ടുകാർക്ക് എന്നും ഗൃഹാതുരത്വ സ്‌മരണകൾ സമ്മാനിക്കുന്ന ആഘോഷമാണ് പൂരോത്സവം

ക്ഷേത്രത്തിലെ വരാനിരിക്കുന്ന പൂരോത്സവത്തിൻ്റെ ഭൂത-ഭാവി-വർത്തമാനകാല സവി ശേഷതകൾ കണ്ടെത്തുക എന്ന സദുദ്ദേശ്യത്തോടെയാണ് ക്ഷേത്രം നിശ്ചയിച്ച പണിക്കരെ കൂട്ടിക്കൊണ്ടുവന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ ഗണപതിത്തറയും വിളക്കും ഇരു കൂട്ടുവായ്ക്കാരുടേയും മുദ്രകളും വെച്ചിട്ട് ദേവീസാന്നിധ്യമുണ്ടാക്കുകയും തുടർന്ന് പ്രത്യേകം നിർദ്ദേശിക്കപ്പെട്ട തീയ്യതിയിലും മുഹൂർത്തത്തിലും അരിയുടെയും നെല്ലിന്റെയും പൂവിന്റേയും സാന്നിധ്യത്തിൽ വയ്ക്കുന്ന സ്വർണ്ണത്തിന് ജീവാംശം കണ്ടെത്തുകയും ഗ്രഹനില പരിശോധിച്ചും നിമിത്തങ്ങളുടെയും മറ്റും ഫലം പറയുന്ന പൗരാണിക രീതിക്കാണ് പന്തലിൽ പൊന്നുവെക്കുക എന്നു പറയുന്നത്. പിന്നീട് ക്ഷേത്രം വക പണിക്കർ പൂരോ ത്സവത്തിന്റെ ശുഭാശുഭലക്ഷണങ്ങൾ പറയുകയും ചെയ്യുന്നു.

 

Back to Top