Categories
International Latest news main-slider

അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. അബുദാബിയിൽ നടക്കുന്ന മെഗാ ‘അഹ്‌ലൻ മോദി’ പരിപാടിക്ക് 35,000 മുതൽ 40,000 വരെ ആളുകൾ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തി.

700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് . പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

നാളെ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിലെ 3 അതിഥിരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തുർക്കി, ഖത്തർ എന്നിവയാണ് മറ്റു അതിഥിരാജ്യങ്ങൾ. അന്നു വൈകിട്ട്  ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും. അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിലാണ് അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്

അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും. 2014ൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്.

Categories
Latest news main-slider Other News

ചെർക്കളയിലെ മുസ്‌ലിം ലീഗ് മുതിർന്ന നേതാവ് സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര(92) അന്തരിച്ചു.

ചെർക്കള: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ചെർക്കള ശാഖയിലെ മുതിർന്ന നേതാവും പൗര പ്രമുഖനുമായ സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര അന്തരിച്ചു. 92 വയസ്സായിരുന്നു. ജനാസ നിസ്ക്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് ചെർക്കള മുഹിയിദ്ദീൻ വലിയ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഭാര്യ പരേതയായ ബീഫാത്തിമ്മ.

മക്കൾ : സി.എച്ച്.ബി. അബ്ദുല്ല കുഞ്ഞി, സി.എച്ച്.ബി. അഹമ്മദ് കുഞ്ഞി, ജമീല എന്നിവരും മരുമക്കൾ സുമയ്യ ചെർക്കള, നഫീസ, കൊല്ലമ്പാടി, ഇബ്രാഹിം പരപ്പ എന്നിവരുമാണ്. സഹോദരങ്ങൾ പരേതരായ ബടക്കേക്കര മൊയ്‌ദീൻ കുഞ്ഞി ഹാജി, ബടക്കേക്കര അബ്ദുൽ റഹിമാൻ ഹാജി, ബടക്കേക്കര അബൂബക്കർ ഹാജി, സുലൈമാൻ ബടക്കേക്കര, ബി.യു. മഹമൂദ് തളങ്കര, ബീഫാത്തിമ്മ ഹജ്ജുമ്മ എയർലൈൻസ്, ആയിഷ അബ്ബാസ് കല്ലട്ര, ഉമ്മു സൽമ ആലമ്പാടി, ദൈനബി മാങ്ങാട് എന്നിവരും ബടക്കേക്കര അഹമ്മദ്, ബി.യു. അബ്ദുല്ല തളങ്കര,

ഖദീജ ഹജ്ജുമ്മ, നഫീസ ചെർക്കള എന്നിവരുമാണ്.

 

Categories
Kasaragod Latest news main-slider

കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐ എൻ ടി യു സി യെ മൽസര രംഗത്ത് പരിഗണിക്കണം:

കാഞ്ഞങ്ങാട് :ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഐ എൻ ടി യു സി- യെ മത്സര രംഗത്ത് പരിഗണിക്കണമെന്ന് ഐ എൻ ടി യു സി സ്പെഷ്യൽ കൺവെൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ കേരള- കേന്ദ്ര ഘടകങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം കൺവെൻഷൻ അംഗീകരിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ഐ എൻ ടി യു സി ക്ക് ലോകസഭാ സീറ്റ് ലഭിരുന്നതിന് ആവശ്യമായ കൂടുതൽ കാര്യങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മേൽ (കെ പി സി സി – എ ഐ സി സി ) ഘടകങ്ങളുമായി ചർച്ച ചെയ്യന്നതിനും യുക്തമായ തിരുമാനം കൈകൊള്ളുന്നതിനും ഐ എൻ ടി യു സി സംസ്ഥാന നേതൃത്ത്വത്തിന് കൺവെൻഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു പ്രമേയം അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥന വൈസ് പ്രസിഡണ്ട് വി.വി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി.ദേവ് അദ്ധ്യക്ഷനായി. കെ.എം.ശ്രീധരൻ സ്വാഗതം പറഞ്ഞു.എം കെ .മാധവൻ നായർ,എം.വി.പത്മനാഭൻ, എ. കുഞ്ഞമ്പു കെ.വി രാഘവൻ,ടി വി.കുഞ്ഞിരാമൻ,സെമീറ ഖാദർ,ഷാഹുൽ ഹമീദ്, പി.വി.ചന്ദ്രശേഖരൻ, ബാലകൃഷ്ണ ഷെട്ടി, പി.ബാലകൃഷ്ണൻ,ഷീജ റോബർട്ട്,സിന്ധു വലിയ പറമ്പ,രത്നാകരൻ കാറടുക്ക,ഗോപകുമാർ കെ.വി.എന്നിവർ സംസാരിച്ചു.

യോഗത്തിൽ വെച്ച് ക്ഷേമ ബോഡുകളിലേക്ക് നിയമനം ലഭിച്ച എൻ.ഗംഗാധരൻ ( ഖാദി ) തോമസ് സെബാസ്റ്റ്യൻ ( കള്ള് ചെത്ത് ) കെ. എം.ശ്രീധരൻ ( ബീഡി ) എന്നിവരെ ആദരിച്ചു.

 

Categories
Kasaragod Latest news main-slider top news

മാവുങ്കാൽ പ്രദേശത്തോട് അജാനൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണനയ്ക്കെതിരെ ബിജെപി അജാനൂർ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മാവുങ്കാൽ പ്രദേശത്തോട് അജാനൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണനയ്ക്കെതിരെ ബിജെപി അജാനൂർ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.നിർദ്ദിഷ്ട മാവുങ്കാൽ ബസ്സ് വേ എത്രയും പെട്ടെന്ന് നിർമ്മിയ്ക്കുക , മാവുങ്കാലിൽ പൊതു ശൗചാലയം നിർമ്മിയ്ക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം പോലുള്ള പ്രക്ഷോപ പരിപാടിയ്ക്ക് ബി ജെ പി നേതൃത്വം നൽകുമെന്ന് ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് സൗത്ത് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.ബി ജെ പി അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് കുമാർ മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പത്മനാഭൻ പി ,’ ബി ജെ പി അജാനൂർ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് മിഥില, പഞ്ചായത്ത് വാർഡ് അംഗങ്ങളായ മധു എം വി ,ശ്രീദേവി കെ ആർ ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് വൈശാഖ് മാവുങ്കാൽ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ ആനന്ദാശ്രമം, എന്നിവർ പ്രസംഗിച്ചു. ജിതീഷ് രാംനഗർ സ്വാഗതവും, മണ്ഡലം കമ്മിറ്റി അംഗം അനന്ദൻ പള്ളോട്ട് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

റംല ടീച്ചർ വിരമിച്ചു: അധ്യാപികയ്ക്ക് കെ.പി.എസ്.ടി.എ സി.ജെ. എച്ച്. എസ്.എസ് യൂണിറ്റ് യാത്രയയപ്പ് നൽകി

ചെമ്മനാട് : 32 വർഷത്തെ സ്തുത്യർഹസേവനത്തിനു ശേഷം ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന അറബിക് അധ്യാപിക റംല ടീച്ചർക്ക്‌ കെ പി എസ് ടി എ, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. എരിഞ്ഞിപ്പുഴ പൊലിയംതുരുത്ത് ഇക്കോ വില്ലേജിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിന്റെ ഉപഹാരം ചെമ്മനാട് ബ്രാഞ്ച് സെക്രട്ടറി ടി.അശോകൻ നായർ കൈമാറി. യൂണിറ്റ് പ്രസിഡന്റ്‌ എം. രേണുക അധ്യക്ഷയായി.

മുഹമ്മദ് യാസിർ, ഷാഹിന, പ്രീതി, സതി, ശ്രീവിദ്യ, സബീന, ഫർസാന എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ. സജ്‌ന സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ മൂന്ന് തറകളിൽ മറുത്തു കളിക്ക് പന്തൽ കളി തുടങ്ങി 

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി അനുഷ്ഠാന പരമായ ചടങ്ങുകൾക്ക് തുടക്കമിട്ടു. മാർച്ച്‌ 11ന് ഭരണി ഉത്സവം കൊടിയിറങ്ങി 5 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങുന്ന പൂരോത്സവത്തിന് ഇവിടെ ഈ വർഷം മറുത്തുകളി ഉണ്ടായിരിക്കും.

കഴകത്തിലെ മൂന്ന് തറകൾ കേന്ദ്രീകരിച്ചു നടക്കുന്ന മറത്തുകളിക്ക് മൂന്ന് പണിക്കന്മാരെ നേരത്തേ തീരുമാനിച്ചിരുന്നു. പെരുമുടിത്തറയിൽ രാജീവൻ കൊയങ്കര,മേൽത്തറയിൽ രാജേഷ് അണ്ടാൾ , കീഴ്ത്തറയിൽ ബാബു അരയി എന്നിവരാണ് കളിക്ക് നേതൃത്വം നൽകുക. പി.വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കർ.

അതത് തറകൾ കേന്ദ്രീകരിച്ച് അതിനായി പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയുടെ പ്രതിനിധികൾ പണിക്കന്മാരെ വീടുകളിൽ ചെന്ന് ‘കുറിയിട്ട് വണങ്ങി’ ഭണ്ഡാര വീട്ടിലേക്ക് ആനയിച്ചു. പടിഞ്ഞാറ്റയിൽ പ്രാർഥനയ്ക്ക് ശേഷം

പണിക്കന്മാർ അതത് തറയിൽ വീട് തറവാടുകളിലേക്ക് യാത്രതിരിച്ചു. അവിടങ്ങളിൽ ഉയർത്തിയ പ്രത്യേകം പന്തലുകളിൽ ‘ദൈവത്തറകൾ’ ഉണ്ടാക്കി ഞായറാഴ്ച സന്ധ്യാദീപത്തിന് ശേഷം പന്തൽകളിക്ക് തുടക്കമിട്ടു. ഈമാസം 21ന് മേൽത്തറ, കീഴ്ത്തറ പണിക്കന്മാർ മേൽത്തറയിലും , 22ന് ഇവർ കീഴ്ത്തറയിലും മറുത്തുകളി നടത്തും.

പൂരോത്സവത്തിന് മറുത്തു കളി

അഞ്ചു വർഷത്തിന് ശേഷമാണ് പാലക്കുന്ന് ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി മറുത്ത് കളിക്ക് വേദിയൊരുങ്ങുന്നത്. മാർച്ച്‌ 21ന് മൂന്നാം പൂരനാളിൽ ക്ഷേത്രത്തിൽ മേൽത്തറ, പെരുമുടിത്തറ പണിക്കന്മാരും 22ന് രണ്ടാം പൂരനാളിൽ കീഴ്ത്തറ, പെരുമുടിത്തറ പണിക്കന്മാരും മറുത്തു കളി നടത്തും . പൂരം ഒന്നാം നാളിൽ മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും. മൂന്ന് പണിക്കന്മാർ ഒന്നിച്ചു മറുത്തുകളിക്കുന്നത് പാലക്കുന്ന് ക്ഷേത്രത്തിൽ മാത്രമാണ്.

Categories
Kasaragod Latest news main-slider

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കാസറഗോഡ് ജില്ലാ സെമിനാർ ശനിയാഴ്ച. മന്ത്രി വി. അബ്ദുൽ റഹ്‌മാൻ ഉൽഘാടനം ചെയ്യും.

കാസറഗോഡ് : ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടത്തുന്ന കാസറഗോഡ് ജില്ലാ സെമിനാർ 2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മണിക്ക് കാസറഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്‌മാൻ സെമിനാർ ഉൽഘാടനം ചെയ്യും. കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ.എ. റഷീദ് അധ്യക്ഷത വഹിക്കും.

മത ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി പ്രവർത്തിച്ച് വരുന്നു. പ്രത്യേകം രജിസ്റ്റർ ചെയ്ത മുന്നൂറോളം പ്രതിനിധികളാണ് സെമിനാറിൽ സംബന്ധിക്കുന്നത്. രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളവും കോർഡിനേറ്റർ ഡോക്ടർ ഗീത കെ.പി. യും അറിയിച്ചു.

Categories
Latest news main-slider Sports

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടം, ഇന്ത്യക്ക് ഒരിക്കൽ കൂടി തോൽവി.

ബെനോനി: ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കുക എന്ന ദൗത്യത്തിനു മുന്നിൽ ഇന്ത്യ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു ശേഷം അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണത്. കപ്പ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയത് 79 റൺസിന്റെ മിന്നും വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ ഇന്ത്യ 43.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണ് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ സ്വന്തമാക്കിയത്. 77 പന്തുകൾ നേരിട്ട് 47 റൺസെടുത്ത ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മഹ്‍ലി ബേഡ്മാൻ, റാഫ് മക്മിലൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യൻ നിരയിൽ മുരുകൻ അഭിഷേക് (46 പന്തിൽ 42), മുഷീർ ഖാൻ (33 പന്തിൽ 22), നമൻ തിവാരി (35 പന്തില്‍ 14) എന്നിവരാണ് ആദർശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റർമാർ

Categories
Kasaragod Latest news main-slider

പൂക്കളത്ത് ചാമുണ്ഡിയായി നെല്ലിക്കാട്ട് അറേക്കാൽ തിരുമുറ്റത്ത് ഉറഞ്ഞാടിയത് നീണ്ട മൂന്നര പതിറ്റാണ്ട്: കോലധാരി രാജൻ പണിക്കർക്ക് തറവാട്ട് അംഗങ്ങളുടെ സ്നേഹാദരം

കാഞ്ഞങ്ങാട് :നെല്ലിക്കാട്ട് കൊയാടം വീട് തറവാട് ശ്രീ പുക്കളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് വർഷങ്ങളായി കളിയാട്ടവുമായി സഹകരിക്കുന്ന വിവിധ മേഖലയിലെ വ്യക്തികളെ ആദരിച്ചു.തുടർച്ചയായി മൂന്നര പതിറ്റാണ്ട് കാലം പൂക്കളത്ത് ചാമുണ്ഡിയുടെ കോലം ധരിച്ച് അറേക്കാൽ തിരുമുറ്റത്ത് ഉറഞ്ഞാടുന്ന കോലധാരി നെല്ലിക്കാട് രാജൻ പണിക്കരേയും അമ്പത് വർഷത്തോളമായി കലശക്കാരനായി അനുഷ്ഠാനം ചെയ്യുന്ന ശ്രീ നാരായണൻ, ആർ എം കെ ലെറ്റ് ആൻ്റ് സൗണ്ട് ഉടമ രാജൻ എന്നിവരെ ക്ഷേത്ര കമ്മിറ്റീ ആദരിച്ചു.തറവാട് രക്ഷാധികാരി കെ.വി കുഞ്ഞമ്പു പൊതുവാൾ അധ്യക്ഷത വഹിച്ചു, തറവാട് സെക്രട്ടറി കെ. വി മധുസൂദനൻ സ്വാഗതവും ട്രഷറർ കെ.വി ഗിരീഷ്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കളിയാട്ടത്തോടനുബന്ധിച്ച് പഞ്ചാരി മേളം അരങ്ങേറ്റം, തിരുവാതിര, കൈ കൊട്ടിക്കളി എന്നിവ അരങ്ങേറി.

 

Categories
Kasaragod Latest news main-slider

മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രം ഒറ്റക്കോല മഹോത്സവം – നാൾമരം മുറിച്ചു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാൾമരം മുറിച്ചു. കിഴക്കേകര അടുക്കത്തിൽ കോരൻ തൊട്ടി എന്നവർ പ്രാർഥനയായി സമർപ്പിച്ച വെരിക്ക പ്ലാവാണ് ബന്തടുക്ക അപ്പു വെളിച്ചപ്പാടിന്റെ കാർമികത്വത്തിൽ മുറിച്ചത്. മുറിച്ച മരതടിയും ശിഖിരങ്ങളും വാലിയക്കാർ ആർപ്പുവിളികളോടെ വാദ്യമേള അകമ്പടിയോട് കൂടി ക്ഷേത്രത്തിൽ സമർപ്പിച്ചു.

2024 ഏപ്രിൽ 28, 29 തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ പുരുഷോത്തമൻ കല്ലടക്കെട്ട്, സുകുമാരൻ പൂച്ചക്കാട്, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ അറിയിച്ചു.

Back to Top