Categories
Kasaragod Latest news main-slider

ക്രൈംബ്രാഞ്ച് ഓഫീസ് ‌മാർച്ച്‌ യൂത്ത്കോൺഗ്രസ്‌ നേതാക്കൾക്ക് ഒരു ലക്ഷത്തിനടുത്ത് പിഴ

കാസറഗോഡ് : യൂത്ത്കോൺഗ്രസ്‌ പ്രവർത്തകരെ ശിക്ഷിച്ചു. കല്യാേട്ട് ശരത് ലാൽ കൃപേഷ് കൊലപാതക കേസ് സിബിഐക്ക് അന്വേഷണം കൈമാറിയിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാത്തതിന് എതിരെ കാസർഗോഡ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി 2020സെപ്റ്റംബർ 9 ന് നടത്തിയ മാർച്ചിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏഴായിരത്തി അറന്നൂറ് രൂപ വീതം 91200രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ജില്ലാ പ്രസിഡൻറ് ബി.പി.പ്രദീപ് കുമാർ ഭാരവാഹികളായ രതീഷ് കാട്ടുമാടം, സത്യനാഥൻ പത്രവളപ്പിൽ, കാർത്തികേയൻ പെരിയ, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, മാത്യു ബദിയടുക്ക, അഡ്വ.നവനീത് ചന്ദ്രൻ, ജനാർദ്ദനൻ കല്ല്യോട്ട്, സിറാജ് പാണ്ടി, ദീപു കല്ല്യോട്ട്, മാർട്ടിൻ എബ്രഹാം തുടങ്ങിയവരെയാണ് ശിക്ഷിച്ചത്.

Categories
Kasaragod Latest news main-slider

മാർ അലക്സ് താരമംഗലം പിതാവിന്റെ സഹോദരനും പുത്രനും വാഹനാപകടത്തിൽ മരണപ്പെട്ടു

നെല്ലികുന്ന് :  മാർ അലക്സ് താരമംഗലം പിതാവിന്റെ സഹോദരനും പുത്രനും ആലക്കോട് നെലിക്കുന്നിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.

താരമംഗലം പിതാവ് മാർ അലക്സ് ന്റെ സഹോദരൻ മാത്തുക്കുട്ടിയും മാത്തുക്കുട്ടിയുടെ പുത്രൻ മകൻ വിൻസുമാണ് അപകടത്തിൽ വെച്ച് മരണമടഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹസംസ്കാര ശുശ്രുഷകൾ നാളെ ഒക്ടോബർ 3നാം തീയതി നാളെ ഉച്ചകഴിഞ്ഞു നാല് മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. കുടുംബത്തിനുണ്ടായ ദുഃഖത്തിൽ അതിരൂപത അനുശോചനവും ആദരാഞ്ജലികളും രേഖപ്പെടുത്തി.

Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാട് നഗരസഭ കേരളോൽസവത്തിന് സംഘാടക സമിതിയായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൻ ഗ്രാമീണ കലാകായിക മേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണ യോഗം കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ഉൽഘാടനംചെയതു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോർഡിനേറ്റർ നിതിൻ സ്വാഗതം പറഞ്ഞു. മറ്റു കക്ഷിനേതാക്കളും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു .കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ മുഖ്യ രക്ഷാധികാരിയായി

സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയേയും, വൈസ് ചെയർമാനായി ബിൽ ടെക് അബ്ദുല്ലയും ജനറൽ കൺവീനറായി നഗര സഭ സെക്രട്ടറി ശ്രീജിത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ കൺവീനറായി മായകുമാരി തുടങ്ങി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു

Categories
Kasaragod Latest news main-slider top news

സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു.

സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു

ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണം നടത്തി.

സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ കെ.എ.മജീദ് ഹാജി അദ്ധ്യക്ഷനായി.

ജമാഅത്ത് പ്രസിഡന്റ് കെ. മഹമൂദ് ഹാജി ഖാസിയെ “ബൈഅത്ത്” ചെയ്തു.

സയ്യദ് അലി തങ്ങൾ കുമ്പോൽ തലപ്പാവ് അണിയിച്ചു.

സ്വാഗത സംഘം ട്രഷറർ ബി.കെ.അബ്ദുള്ള ഹാജി സ്ഥാനവസ്ത്രമണിയിക്കുകയും, ജമാഅത്ത് ട്രഷറർ കെ.എ. അബ്ബാസ് ഹാജി ഉപഹാരം നൽകുകയും, സ്വാഗത സംഘം ചെയർമാൻ മജീദ് ഹാജി പൊന്നാട അണിയിക്കുകയും ചെയ്തു.

ജമാഅത്ത് ഓഡിറ്റർ ബി.കെ.സാലിം ഖാസിയെ പരിചയപ്പെടുത്തി.

അബ്ദുൾ അസീസ് അഷറഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി.
ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി അഹ്സനി, ഖിളർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ പ്രസംഗിച്ചു.

മതപഠന രംഗത്തെ വാഫി ബിരുദം നേടിയ ജമാഅത്ത് നിവാസി മുഹമ്മദ് നബീൽ വാഫി യെ ചടങ്ങിൽ വെച്ച് സയ്യദ് അലി തങ്ങൾ കുമ്പോൽ ഉപഹാരം നൽകി ആദരിച്ചു.

ജമാഅത്ത് ജനറൽ സെക്രട്ടറി കെ എച്ച്.മുഹമ്മദ് സ്വാഗതവും ടി.കെ ഹസൈനാർ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

അരയി ജയ് ഹിന്ദ് വായനശാല ഗ്രന്ഥാലയത്തിൽ ലഹരി വിരുദ്ധപ്രതിഞ്ജ ‘ചൊല്ലി.


 

കാഞ്ഞങ്ങാട്അ:രയി ജയ്ഹിന്ദ് വായനശാലയ& ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ലഹരി വിരുദ്ധ പ്രതിജ്‌ഞ കാഞ്ഞങ്ങാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മായാകുമാരി നേതൃത്വത്തിൽ അരയി പാലക്കാൽ വെച്ച് നടത്തി മുഖ്യാതിഥിയായി ജനതാദൾ എസിന്റെ കാസർഗോഡ് ജില്ല പ്രസിഡണ്ട് പി.പി.രാജു അരയി . ലൈബ്രറി സെക്രട്ടറി വിജയൻ മണക്കാട്ട്, മറ്റു പ്രവർത്തകരും പങ്കെടുത്തു

Categories
Kerala Latest news main-slider

ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഖുല ഉൾപ്പെടെ കോടതിക്കു പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മുസ്ലിം സ്ത്രീക്ക് വിവാഹ ബന്ധം അവസാനിപ്പിക്കാൻ സമ്പൂർണ അവകാശമുണ്ട്. ഇക്കാര്യത്തിൽ ഭർത്താവിന്റെ സമ്മതം വേണ്ട. സ്ത്രീക്ക് വിവാഹ മോചനം നേടാൻ ഭർത്താവിനോട് തലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലുള്ള മാർഗങ്ങൾ സമ്പൂർണ അവകാശം സ്ത്രീക്കു നൽകുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ ഖാസിയെയോ കോടതിയെയോ ആണ് സമീപിക്കേണ്ടതെന്നും ഹർജിക്കാരൻ വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായ ഖുലയ്ക്കു ഭർത്താവിന്റെ അനുമതി വേണമെന്നും അറിയിച്ചു.എന്നാൽ മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാർഗത്തിന് ഭർത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം നേടാൻ മാർഗമെന്തെന്ന് ഖുർആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Categories
Kasaragod Kerala Latest news main-slider top news

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ‘അരിവണ്ടി’യുടെ സഞ്ചാരമാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോയോ മാവേലി സ്റ്റോറോ ഇല്ലാത്ത സ്ഥലങ്ങളില്‍ സാധനമെത്തിക്കാന്‍ സര്‍ക്കാരിന്‍റെ അരിവണ്ടി ഇന്നുമുതല്‍ ഓടിത്തുടങ്ങി. ഡിസംബര്‍ ആദ്യവാരത്തോടെ ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒരു കുടുംബത്തിന് വേണ്ട എല്ലാ സാധനങ്ങളും അരി വണ്ടിയിലുണ്ടാകും. പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയില്‍ അരി അടക്കമുള്ള സാധനങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മട്ട അരി-24 രൂപ, ജയ അരിയും കുറുവ അരിയും 25 രൂപ, പച്ചരി 23 രൂപ നിരക്കില്‍ അരിവണ്ടിയില്‍ നിന്ന് വാങ്ങാം. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ഇതില്‍ ഏതെങ്കിലും ഒരു അരി പത്ത് കിലോ വീതം നല്‍കും. സപ്ലൈകോയോ മാവേലി സ്റ്റോറി ഇല്ലാത്ത എല്ലാ സ്ഥലങ്ങളിലും അരിവണ്ടിയെത്തും. ഓരോ താലൂക്കിലും രണ്ട് ദിവസം അരിവണ്ടിയുടെ സേവനമുണ്ടാകും. അരി വണ്ടി മന്ത്രി ജി.ആര്‍ അനില്‍ ഫ്ലാഗ് ഓഫ് ചെയ്തു.

Categories
Kasaragod Latest news main-slider

ലഹരി വിപത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം എൻ.എ.നെല്ലിക്കുന്ന് എം.എൽ എ

കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി വ്യാപനമാണെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മദ്യം മയക്കുമരുന്ന്, തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുന്നതിൽ സർക്കാർ കുറെ കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, ശോഭന മാടക്കല്ല്, ഡോ വി.ഗംഗാധരൻ, ബ്ലോക്ക് ചെയർമാന്മാരായ രവിന്ദ്രൻ കരിച്ചേരി, കൃഷ്ണൻ അടുക്കം തൊട്ടി, ജില്ലാ സമിതി അംഗങ്ങളായ, സി.അശോക് കുമാർ, അഡ്വ. ജിതേഷ് ബാബു, പവിത്രൻ സി നായർ, ഭാസ്ക്കരൻ ചെറുവത്തൂർ, കെ.പുരുഷോത്തമൻ, ജി.നാരായണൻ, സി.രവി, മാത്യു ടി തോമസ്, ഇ.അമ്പിളി, പി ജയശ്രീ, മഹമൂദ് വട്ടക്കാട്, ശാന്ത പുതുകൈ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കൊവ്വൽ ബാലകൃഷ്ണൻ, ലത പനയാൽ ,കെ.രാജകല രത്നാകരൻ ബേഡകം, രഘു പനയാൽ,എന്നിവർ സംസാരിച്ചു. ജീവൻ മതി ലഹരി വേണ്ട എന്ന വിഷയത്തിൽ കാസറഗോഡ് പ്രിവൻ്റീവ് ഓഫിസർ കെ.ജയരാജൻ ലഹരിവിരുദ്ധ ജനകീയ സദസിൽ ക്ലാസ് അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ കെ.പി സുധർമ്മ സ്വാഗതവും, സിതാരാമ മല്ലം നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider top news

യുവജനപ്രസ്ഥാനങ്ങളുടെ എതിർപ്പ് വിജയം കണ്ടു പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു

യുവജന പ്രസ്ഥനങ്ങളുടെ എതിർപ്പ് വിജയം കണ്ടു പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു     യുവജനപ്രസ്ഥാനങ്ങളുടെ ശക്തമായ ‘ എതിർപ്പ് മൂലം പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടില്ല .

കഴിഞ്ഞ ദിവസങ്ങളിൽ യുവജന പ്രസ്ഥാനങ്ങളുടെയും ഉദ്യോഗാര്ഥികളുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് പെൻഷൻ പ്രായം 60 ആക്കാനുള്ള സർക്കാരിന്റെ തീരുമാനം മരവിപ്പിക്കാൻ നിർബന്ധിതമായത്

Categories
Kasaragod Latest news main-slider top news

മംഗൽപാടി പഞ്ചായത്ത്‌ LDF കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്ത്‌ ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ അറാംദിവസം

മംഗൽപാടി  :മംഗൽപാടി പഞ്ചായത്ത്‌ LDF കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്ത്‌ ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ അറാംദിവസം സി.പി.എം ഏരിയ്യകമ്മിറ്റിയംഗം ഡി.ബൂബ ഉദ്ഘാടനം ചെയ്തു സംസരിച്ചു .രവിന്ത്രഷെട്ടി അധ്യക്ഷത വഹിച്ചു.സാദിഖ് ചെറുഗോളി, CPlമംഗൽപ്പാടി എൽ സി.സെക്രട്ടറി ഹരീഷ്‌ ഷെട്ടി, ഫറൂഖ്ഷിറിയ, ഗംഗധരഅടിയോടിമസ്റ്റർ, എൻ,സി.പി.മണ്ഡല പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ,സിദ്ധീഖ് കൈക്കമ്പ, തുടങ്ങിയവർ സംസാരിച്ചു. മംഗൽപാടി പഞ്ചായത്ത് എൽഡിഎഫ് കൺവീനറും ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിയുമായ ഹമീദ് കോസ്മോസ് സ്വാഗതം പറഞ്ഞു

Back to Top