വർക്ക്‌ ഫ്രം ഹോമിലുള്ളവർക്ക് ഇത്ര പരിഗണന പോരേ: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ കാൽക്കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ.മുരളീധരൻ.

Share

പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ കാൽക്കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ.മുരളീധരൻ. അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരൻ സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മാധ്യമങ്ങളോട് പറഞ്ഞു.

പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് എന്നും പരിഗണന നൽകിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നൽകി. പത്മജയുടെ തോൽവികൾ കാലുവാരൽ കൊണ്ടല്ല. പത്മജയോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്‌തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.

കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും. ചിലത് കിട്ടിയല്ല എന്ന് പറയുമ്പോൾ കിട്ടിയതിൻ്റെ കണക്ക് ഓർക്കണം. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യത്തിൽ പത്മജ ഒരു സൂചനയും നൽകിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

പത്മജ മത്സരിച്ചൽ കൂടുതൽ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്ര പരിഗണന കൊടുത്താൽ മതിയെന്ന് മുരളീധരൻ പറഞ്ഞു.

Back to Top