നാളെ മുതല്‍ മൂന്ന് ദിവസം യുഎഇയിലുടനീളം കനത്ത മഴയുണ്ടാകും

Share

ദുബായില്‍ അന്തരീക്ഷ താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദാബിയില്‍ 15 ഡിഗ്രി വരെയും താഴും. നാളെ രാത്രി 10 മണിയോടെ ആരംഭിക്കുന്ന ശക്തമായ കാറ്റ് ശനിയാഴ്ചയോടെ കൂടുതല്‍ തീവ്രമാവുകയും ഞായറാഴ്ചയോടെ ക്രമേണ ശാന്തമാവുകയും ചെയ്യും. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ തീവ്രതകളില്‍ തുടര്‍ച്ചയായി മഴയുണ്ടാവും

നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും.

ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഇടിയും മിന്നലും കനത്ത മഴയും തുടരുകയാണ്. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഇടിയും മിന്നലും മഴയും ആലിപ്പഴവും ഉണ്ടായിരുന്നു. അല്‍ ഐനിലെ ചിലയിടങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു

Back to Top