Categories
Kasaragod Latest news main-slider

ഏകദിന ക്യാമ്പും ഫുഡ്‌ ഫെസ്റ്റും നടത്തി   

പാലക്കുന്ന് : അംബിക ആർട്സ് കോളേജ് മോന്റീസൊറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് വിദ്യാർത്ഥി കൾക്കായി ഏകദിന ക്യാമ്പും ഫുഡ്‌ ഫെസ്റ്റിവലും സംഘടിപ്പിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ്‌ പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. പ്രേമലത അധ്യക്ഷയായി.എ.ബാലകൃഷ്ണൻ, രവീന്ദ്രൻ കൊക്കാൽ, ശ്രീജ പുരുഷോത്തമൻ, കസ്തൂരി, ടി. ഭാനുമതി, ബാബു ഹരിദാസ്, വി. സുനിത, ബി. എൽ. വിപിൻലാൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി കളുടെ കലാപരിപാടികളുമുണ്ടായിരുന്നു. വിദ്യാർത്ഥികൾ പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങൾ ഫുഡ്‌ ഫെസ്റ്റിൽ വിതരണം ചെയ്തു.

Categories
Kasaragod Latest news main-slider

അശോകൻ പതിക്കാലിനെ ആദരിച്ചു

പാലക്കുന്ന് : മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര യുഎഇ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട അശോകൻ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു. പ്രസിഡന്റ്‌ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രാഘവൻ തച്ചംങ്ങാട്, കെ. ഗോപാലകൃഷ്ണൻ, കെ. സമജ് ബാബു, കെ. ദാമോദരൻ, ശിവാനന്ദൻ, ചന്ദ്രൻ തച്ചംങ്ങാട്, കുമാരൻ അരവത്ത്, ടി. മാധവി എന്നിവർ പ്രസംഗിച്ചു.

 

Categories
Kasaragod Latest news main-slider

സഹകരണം പെൻഷൻ ഫണ്ട്‌ : 1000 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കം അപലപനീയം  

പാലക്കുന്ന് : സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് താത്ക്കാലികമായി രക്ഷപ്പെടാൻ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ ബോർഡിൽനിന്ന് 1000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള രഹസ്യ നീക്കത്തിൽ കേരള പ്രൈമറി കോ-ഒപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള ബാങ്കിൽ നിക്ഷേപിച്ച പെൻഷൻ ഫണ്ട്‌ തുക കാലാവധിയ്ക്ക് മുമ്പായി പിൻവലിച്ച് ട്രഷറിയിലേക്ക് മാറ്റുമ്പോൾ, പലിശനിരക്കിൽ വരുന്ന ഭീമമായ നഷ്ടം സുഗമമായ പെൻഷൻ വിതരണത്തിന് തടസ്സമാകുമെന്ന് യോഗം ഉൾകണ്ഠ രേഖപ്പെടുത്തി..

7 വർഷമായി 100 രൂപ മാത്രമേ പെൻഷൻ വർദ്ധിപ്പിച്ചിട്ടുള്ളൂ. ലഭിച്ചുകൊണ്ടിരുന്ന ഡി.എ. പോലും നിർത്തലാക്കിയെന്നും യോഗം പരാതിപ്പെട്ടു. സംസ്ഥാന ട്രഷറർ പി. ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കൊപ്പൽ പ്രഭാകരൻ അധ്യക്ഷനായി. ബാബു സിറിയക്ക്, എ. ഗംഗാധരൻ നായർ, വൈ.എം.സി. ചന്ദ്രശേഖരൻ, വി. നാരായണൻ, കെ.കെ.തമ്പാൻ നായർ, കെ. ദിനേശൻ,പള്ളം ശ്രീധരൻ, വി. എം. സുകുമാരൻ, കെ.വി. രാജഗോപാലൻ, ബി. കൃഷ്ണൻ, ചിതാനന്തൻ, സുകുമാരൻ കൊവ്വൽ എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി. ആദിയ പൂരക്കുഞ്ഞ്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ഞായറാഴ്ച രാത്രി മകീര്യം നാളിൽ തുടക്കമിട്ടു . മുന്നോടിയായി ഭണ്ഡാര വീട്ടിൽ നർത്തകന്മാർ കെട്ടിച്ചുറ്റി , കർമികൾ തിടമ്പുകൾ വഹിച്ച് തിരുവായുധങ്ങളും മേലാപ്പും കുടയും കൈവിളക്കുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.പ്രദക്ഷിണം പൂർത്തിയാക്കി ശുദ്ധീകരണങ്ങൾക്ക് ശേഷം കലശമാടിയശേഷം പൂരക്കുഞ്ഞ് പൂവിടൽ ആരംഭിച്ചു . തുടർന്ന് പൂരക്കളിയും ഉണ്ടായിരുന്നു. 20 വരെ രാത്രിയിൽ പൂരക്കളി ഉണ്ടാകും. തുടർന്ന് 21നും 22നും പകൽ നടക്കുന്ന മറുത്തു കളിയിൽ പണിക്കന്മാർ ഏറ്റുമുട്ടും. സംസ്കൃതത്തിൽ എഴുതപ്പെട്ട പുരാണേതിഹാസങ്ങൾ ചൊല്ലി മലയാളത്തിൽ വ്യാഖ്യാനിച്ചു ചോദ്യങ്ങളും അതിന് ഉത്തരങ്ങളും നൽകുന്ന വിദ്വൽസദസ്സാണ് മറുത്തുകളി.

പണിക്കന്മാരുടെ തർക്കങ്ങൾ മൂക്കുമ്പോൾ ജഡ്ജിയായി കളി നിയന്ത്രിക്കുന്നയാൾ ഇടപെടുന്നതാണ് രീതി.23ന് മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും.

ആദിയ പൂരക്കുഞ്ഞ്

പാലക്കുന്ന് : പൂരം പെൺകുട്ടികളുടെ വസന്തോത്സവമാണെന്നാണ് വെപ്പ്. പാലക്കുന്നിൽ പൂവിടലും പൂരക്കളിയും പൂരംകുളിയുമാണ് പ്രധാന ചടങ്ങുകൾ. പൂരോത്സവം തുടങ്ങുന്ന ആദ്യ ദിവസം രാത്രി തന്നെ പൂവിടൽ ആരംഭിച്ചു. പത്ത് വയസ്സ് കവിയാത്ത ക്ഷേത്ര പൂജാരി കുടുംബത്തിലെ ബാലികയ്ക്കാണ് ആ വിശേഷാൽ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത് . ഇത്തവണ പാലക്കുന്ന് വടക്കേവീട്ടിൽ മണികണ്ഠന്റെയും നിമിഷയുടെയും മകളായ ആദിയയ്ക്കാണ് പൂരകുഞ്ഞാകാൻ നിയോഗം ലഭിച്ചത്.

ഉത്സവം കഴിയും വരെ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും അനുഷ്ഠാന നിർവഹണ പ്രാധാന്യമുള്ള ഇടങ്ങളിൽ കർമികളുടെ സഹായത്തോടെ ഈ കൊച്ചു ബാലിക പൂവിടൽ നടത്തും.ഉദുമ പടിഞ്ഞാർ അംബിക എ എൽ പി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്.

 

Categories
Kasaragod Latest news main-slider top news

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ പരീക്ഷകൾ, ഹയർസെക്കണ്ടറി പരിക്ഷകൾ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നൽകാൻ സർക്കാർ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളിൽ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു.രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന ദിവസമാണ് പൂരംകുളി നാൾ. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ, കാസർകോട്, കണ്ണൂർ ജില്ലാ കലടർമാർ എന്നിവർക്ക് നിവേദനം അയച്ചതായും ഗണേശൻ ബി അരമങ്ങാനം അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ഇഫ്താർ സംഗമവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു

മുട്ടുന്തല: മുട്ടുന്തല മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസഹാഖിയ ഖുർആൻ കോളേജിൽ ഇഫ്താർ സംഗമവും പ്രാർത്ഥന മജ്‌ലിസും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഹാഫിസ് മസ്ഊദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, മൊയ്തു മമ്മു ഹാജി, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, ഹാഫിസ് ത്വയ്യിബ് ഫൈസി, ഹാഷിം ദാരിമി, ബദ്റുദ്ദീൻ സൺലൈറ്റ്,മുഹമ്മദ് അഹമ്മദ്,എം എ റഹ്മാൻ,

ഉസ്മാൻ ബി എം, അബ്ദുറഹ്മാൻ പാറക്കാട്ട്, ഫറൂഖ് സൂപ്പർ, ലത്തീഫ് റഹ്മത്ത്, നൗഫൽ മുഹമ്മദ് മറ്റ് സ്ഥാപന സാരഥികൾ,സഹകാരികൾ, മഹല്ല് നിവാസികൾ എന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider top news

സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദിക്ക് ഓവറോൾ മൂന്നാം സ്ഥാനം . നേട്ടം സംഘഗാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ വെള്ളിക്കോത്ത് നെഹ്റു- ബാലവേദി ടീം കലാ- കായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി.

അരലക്ഷം രൂപയുടെ കാഷ് പ്രൈസും കരസ്ഥമാക്കി. സംഘഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ നേടിയ ഒന്നാം സ്ഥാനത്തോടെയാണ് ഈ നേട്ടം.

നീല രാവിൽ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് സംഗീതജ്ഞൻ പ്രമോദ് പി.നായരാണ്. പയ്യന്നൂർ ശ്രീധരൻ മാസ്റ്ററാണ് ഗാന രചന. അഭിറാം. പി.നായർ, എ.രാം പ്രസാദ്, കെ.വി. ശാന്തി കൃഷ്ണ, പി.പി. ആതിര, ഐ.കെ. സുരജ, ടി.ആതിര, സി.രഞ്ജിനി എന്നിവരാണ് പാടിയത്. ദേശഭക്തി ഗാനത്തിൽ രണ്ടാം സ്ഥാനവും ഇതേ ടീം നേടി. ടീം അംഗം എ. രാം പ്രസാദിന് ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും ഹിന്ദുസ്ഥാനി സംഗീതത്തിൽ മൂന്നാം സ്ഥാനവുമുണ്ട്. തിരുവാതിരയിൽ മൂന്നാം സ്ഥാനവും നെഹ്റു ബാലവേദി സർഗ വേദി ടീമിനാണ്. നെഹ്റു സർഗവേദി ഭാരവാഹികളായ കെ.ടി. ചന്ദ്രൻ, എസ്. ഗോവിന്ദരാജ്, സി.പി. വിനീഷ് ബാബു എന്നിവരായിരുന്നു ടീം മാനേജർമാർ.

Categories
Kasaragod Latest news main-slider top news

ചാലിങ്കാല്‍ ബസ് അപകടം; പരിക്കേറ്റ ബസ് ഡ്രൈവര്‍ മരണപ്പെട്ടു

ദേശീയപാത ചാലിങ്കാലില്‍ ഉണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. മധുര്‍ സ്വദേശി ചേതന്‍ കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോള്‍ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കല്‍ മൊട്ടയില്‍ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവില്‍ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. ബസിനടിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പുറത്തേക്കെടുക്കാന്‍ നാട്ടുകാര്‍ക്കും പോലീസിനും ഫയര്‍ഫോഴ്‌സിനും ഏറെ പണിപ്പെടേണ്ടി വന്നു.

 

 

Categories
Kasaragod Latest news main-slider

കോൺഗ്രസ് മുൻ നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാർഷികത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ പരിശീലന കളരി സമാപിച്ചു

പള്ളിക്കര: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി സംഘടിപ്പിച്ച 5 ദിവസത്തെ പ്രസംഗ പരിശീലന കളരി സമാപിച്ചു. ഏറെ വ്യത്യസ്ഥമാക്കി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

മാർച്ച് 12ന് ആരംഭിച്ച കളരിയിൽ 6 സ്ത്രീകളടക്കം 15 പേരാണ് പങ്കെടുത്തത്. അവസാന ദിവസം തച്ചങ്ങാട് ടൗണിലാണ് പ്രസംഗ പരിശീലന പരിപാടി നടന്നത്. 15 പേരെ രണ്ട് ഗ്രൂപ്പായി തിരിച്ച് രണ്ട് ഗ്രൂപ്പുകൾക്കും ഓരോ വിഷയം കൊടുത്ത് സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടകൻ, മുഖ്യ പ്രാസംഗികൻ, ആശംസാ പ്രസംഗികർ, നന്ദി എന്നിങ്ങനെ സമയം ചിട്ടപ്പെടുത്തിയാണ് നടത്തിയത്. ഈ പ്രസംഗ കളരി കൗതുകത്തോടെയാണ് നാട്ടുകാർ വീക്ഷിച്ചത്. പങ്കെടുത്തവരിൽ എല്ലാവർക്കും ആത്മവിശ്വാസം ലഭിച്ചതായി സമാപന പരിപാടിയിൽ പങ്കെടുത്തവർ വിശദീകരിച്ചു. ജേസിഐ ദേശീയ പരിശീലകൻ ജെയ്സൺ തോമസാണ് ക്ലാസ് നിയന്ത്രിച്ചത്.

സമാപന പരിപാടി കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാൻ രാജൻ പെരിയ, മുസ്ലീം ലീഗ് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പളളിപ്പുഴ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, ധനഞ്ചയൻ, ബി.ടി.രമേശൻ തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിശീലകൻ ജെയ്സൺ തോമസിന് പ്രസംഗ കളരിയിൽ പങ്കെടുത്തവർ ഉപഹാരം നൽകി.

Categories
Kasaragod Latest news main-slider top news

മൊളവിനടുക്കം പീപ്പിൾസ് പുരുഷ സംഘം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു .

 

മൊളവിനടുക്കം: മൊളവിനടുക്കം പീപ്പിൾസ് പുരുഷ സംഘം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു .പ്രസിഡൻ്റ് ജയേഷ് വി പി അധ്യക്ഷനായി നടന്ന യോഗത്തിൽ നിഷാന്ത് എം വി സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി

പ്രസിഡൻ്റ് സുമേഷ് കെ വി,സെക്രട്ടറി ജയേഷ് വി പി, ട്രഷറർ ഹരിപ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. മൊളവിനടുക്കം വഴി നീലേശ്വരത്തേക്ക് ബസ്സ് റൂട്ട് , ഹൈമാസ് ലൈറ്റ് , നാട്ടിലെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നീ വിഷയങ്ങൾ ഊന്നൽ നൽകി പ്രമേയം അവതരിപ്പിച്ചു . കാസർഗോഡ് ജില്ലയിലെ മികച്ച അംഗണവാടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൂപ്പിൽ അങ്കണവാടി ജീവനക്കാരെ ആദരിച്ചു .

Back to Top