Categories
Kerala Latest news main-slider

ഡോ. വന്ദന വധക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; എഫ്.ഐ.ആറിലെ പിഴവ് പുറത്ത്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ക്രൈം ബ്രാഞ്ച് റൂറൽ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറൽ എസ്.പി. എംഎൽ സുനിൽകുമാറിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകൾ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്.

സദീപിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ എപ്പോൾ കസ്റ്റഡിയിൽ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസിനെതിരേ കോടതിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കടുത്ത വിമർശനം ഉയർത്തിയിരുന്നു. അക്രമം നടത്തിയ സദീപിനെ പരിശോധിക്കുന്ന സമയത്ത് ഒബ്സർവേഷൻ മുറിയിൽ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അക്രമസംഭവം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത് പോലീസിനുണ്ടായ പിഴവാണെന്നും വിലയിരുത്തപ്പെടുന്നു.

എഫ്ഐആറിൽ വലിയ പിഴവ് സംഭവിച്ചതായി നേരത്തെതന്നെ വിമർശനം ഉയർന്നിരുന്നു. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സദീപ് കത്രിക കൈക്കലാക്കി ഡോ. വന്ദനയെ അക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, പോലീസടക്കമുള്ളവരെ ആക്രമിച്ചതിനുശേഷമാണ് പ്രതി വന്ദനയെ ആക്രമിച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നത്.

Categories
Kerala Latest news main-slider

ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്കു ജനിച്ച കുഞ്ഞിനെ അവർതന്നെ കൊന്നു

തൊടുപുഴ: ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്കു ജനിച്ച കുഞ്ഞിനെ അവർതന്നെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവർക്ക് ഏഴാം തീയതിയാണ് കുഞ്ഞു ജനിച്ചത്. ഇരുവരും കമ്പംമേട്ടിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു. സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.

Categories
Kerala Latest news main-slider

ചിരാത്‌ തെളിച്ച് വന്ദനയ്ക്ക് ബാഷ്പാഞ്ജലിയുമായ്  കാഞ്ഞങ്ങാട് മിംടെക് വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് :കേരളത്തിന്റെ കണ്ണീരുപ്പായി മാറിയ ഡോ.വന്ദന ദാസിന് ബാഷ്പാഞ്ജലി അർപ്പിച്ച് മിംടെക് മെഡിക്കൽ മാരുതി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ.ഓരോ വിദ്യാർഥിയും കയ്യിൽ മൺചിരാതിൽ ദീപം കൊളുത്തി ഡോ.വന്ദന ദാസിന്റെ ചിത്രത്തിന് മുമ്പിൽ അണിനിരന്നു.

കാഞ്ഞങ്ങാട് നേർത്ത് കോട്ടച്ചേരി സിറ്റി ഹോസ്പ്പിറ്റലിന്‌ സമീപം നടന്ന അനുശോചനയോഗത്തിൽ മദ്യവും മയക്കുമരുന്നും പൂർണമായും നിരോധിക്കാനുളള ആർജ്ജവമുളള ഭരണകൂടം ഈ കാലത്തിന്റെ ആവശ്യമാണെന്ന് ഡോ.അബ്ദുൽഖാദർ തിടിൽ പറഞ്ഞു. ഡോക്ടർമാർ ദൈവത്തിന്റെ പ്രതിരൂപമാണെന്നും അവരെ സംരക്ഷിക്കാനുളള ദൗത്യം സമൂഹത്തിന്റേതാണെന്നും എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിനുശേഷം ഡോ.യു.കൃഷ്ണകുമാരി,ഡോ.അബൂബക്കർ, മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഷംസുദ്ദീൻ പാലക്കി, മിംടെക് മാനേജിംഗ് ഡയറക്ടർ എസ്.പി. ഷാജി,കെ.എൻ.ശ്രീകണ്ഠൻ, മിംടെക് മാനേജർ രാജി.കെ.കെ എന്നിവർ സംസാരിച്ചു.

പടം: ഡോ:വന്ദന ദാസിന്റെ ഛായാചിത്രത്തിന് മുമ്പിൽ കാഞ്ഞങ്ങാട്ടെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ:യു. കൃഷ്ണകുമാരിയും മിംടെക് മാനേജ്മെന്റും മെഡിക്കൽ വിദ്യാർത്ഥികളും ചേർന്ന് പുഷ്പ്പങ്ങൾ അർപ്പിക്കുന്നു.

Categories
Kerala National

ഗോ ഫസ്റ്റിന്റെ പാപ്പർ ഹർജി അംഗീകരിച്ചു: ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചു. കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു. ജീവനക്കാരെ പരിച്ചുവിടരുതെന്നും ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

മെയ് 19വരെ എല്ലാ വിമാന സർവീസുകളും കമ്പനി നിർത്തിവെച്ചിട്ടുണ്ട്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിർദേശിച്ചു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രതിസന്ധിയിലായ ഗോ ഫസ്റ്റ്. തകരാറിലായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ ഏജൻസിയായ പ്രാറ്റ് ആൻഡ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്.

വിവധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. മൊത്തം ബാധ്യതയാകട്ടെ 11,463 കോടി രൂപയുമാണ്. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നീ അഞ്ച് ബാങ്കുകൾ ചേർന്നാണ് ഇത്രയും തുക നൽകിയിട്ടുള്ളത്. കടം പുനഃക്രമീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും കുടിശ്ശിക അടയക്കുന്നത് ഒഴിവാക്കാനുള്ള നീക്കമല്ല ഇതിനു പിന്നിലെന്നും കമ്പനി നിയമ ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. മെയ് രണ്ടിനാണ് കമ്പനി പാപ്പരത്ത നടപടിക്കായി അപേക്ഷ നൽകിയത്.

Categories
Kerala Latest news main-slider top news

കോഴിക്കോട്ട് അമ്മയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസ്സുള്ള മകൾ പ്രാർഥന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണു വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നി രക്ഷാസേന എത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു.

പ്രജിത്തിന്റെ അമ്മയ്ക്കൊപ്പമാണു ധന്യയും മക്കളും താമസിക്കുന്നത്. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടെയും സുധയുടെയും മകളാണ് ധന്യ. മൃതദേഹങ്ങൾ കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Categories
Editors Pick Kerala Latest news main-slider

ലഹരിക്ക് അടിമ, ക്രൂരത സസ്‌പെന്‍ഷനിലിരിക്കെ

കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനെന്ന് പൊലീസ്. നെടുമ്പന യു.പി. സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ ലഹരിക്ക് അടിമയായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. അടുത്തിടെയാണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനിടെയാണ് വീട്ടിലുണ്ടായ അടിപിടിക്കേസിൽ കാലിൽ മുറിവേറ്റ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലർച്ചെ നാലരയോടൊയിരുന്നു സംഭവം. ആശുപത്രിയിൽവച്ചും അക്രമസക്തനായ പ്രതി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും ദാരുണമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കുകളോടെ പ്രതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Categories
Kerala Latest news main-slider top news

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം : വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപ്രതിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ്കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളിപൊലീസ് ആണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്

Categories
Kerala Latest news main-slider

ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തരമലബാർ ഗാനാലാപന മൽസരം ” ചന്ദ്രകളഭം ” സീസൺ – 3 ( ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ) മെയ് 27 ന്  

✍️ സുകുമാർ ആശീർവാദ്:

കാഞ്ഞങ്ങാട്:മലയാളക്കരയ്ക്ക് മറക്കാനാവാത്ത മധുരഗാനങ്ങൾ സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അനശ്വര കവികളായ വയലാർ – പി.ഭാസ്കരൻ – ഒ.എൻ.വി. എന്നിവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് നടത്തുന്ന ” ചന്ദ്രകളഭം ‘ സീസൺ – 3 “ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ” ഉത്തരമലബാർ ഗാനാലാപന മൽസരം മെയ് 27 ന് കാഞ്ഞങ്ങാട്ട് നടക്കും

കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക കൂട്ടയ്മയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഇതിനോടകം നിരവധി പരിപാടികൾ നടത്തി കാഞ്ഞങ്ങാടിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്.

കോഴിക്കോട്-കണ്ണൂർ – കാസർഗോഡ് ജില്ലകളിലെ ഗായികാഗായകൻമാരെ പങ്കെടുപ്പിച്ച് നടത്തുന്ന മൽസരം ഓഡീഷനിലൂടെയാണ് മൽസരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഫൈനൽ റൗണ്ടിൽ വിജയികളായ ഗായകരെ കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ മെയ് 27 ന് നടക്കുന്ന മൽസരത്തിലൂടെ തെരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന

വിജയികൾക്ക് യഥാക്രമം 10,000,5,000,3,000 ക്യാഷ് പ്രൈസും ഉപഹാരവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിബന്ധനകൾ: മലയാളത്തിന്റെ പ്രിയ കവികളായ വയലാർ രാമവർമ്മ, പി.ഭാസ്കരൻ, ഒ.എൻ.വി.കുറുപ്പ് എന്നിവർ രചിച്ച ഗാനങ്ങൾ മാത്രം മൽസരത്തിൽ ആലപിക്കുക, പ്രായപരിധി പ്രത്യേകം നിഷ്ക്കർക്കുന്നില്ല, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പരുകളിൽ മെയ് 20 ന് മുമ്പായി റജിസ്റ്റർ ചെയ്യുക.

8289871760 ( പ്രസിഡണ്ട് )

9495027390 (സെക്രട്ടറി )

Categories
Kasaragod Kerala Latest news main-slider top news

മാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സംഗമവേദി ഏർപ്പെടുത്തിയ മാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്ക്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി.സി.ബുക്സ്പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരമാരത്തിനാണ് അവാർഡ് ലഭിച്ചത്.10001രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം . മെയ് 21 ന് എറണാകുളത്ത് വച്ച് അവാർഡ് സമ്മാനിക്കും.

Categories
Kerala Latest news main-slider top news

താനൂരിൽ ബോട്ടപകടം ഏഴ് മരണം ഇരുപത്തിയഞ്ചിലധികം പേര് ബോട്ടിൽ ഉണ്ടായിരിന്നു എന്ന് റിപ്പോർട്ട്

മലപ്പുറം താനൂരിൽ ഏഴ്മരണം

ഓട്ടുമ്പ്രം തൂവർ പ്രദേശത്താണ് അകടം ഇരുപത്തിയഞ്ചിലധികം ആളുകൾ ഉണ്ടായിരിന്നു എന്ന് സംശയം

Back to Top