ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തരമലബാർ ഗാനാലാപന മൽസരം ” ചന്ദ്രകളഭം ” സീസൺ – 3 ( ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ) മെയ് 27 ന്  

Share

✍️ സുകുമാർ ആശീർവാദ്:

കാഞ്ഞങ്ങാട്:മലയാളക്കരയ്ക്ക് മറക്കാനാവാത്ത മധുരഗാനങ്ങൾ സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അനശ്വര കവികളായ വയലാർ – പി.ഭാസ്കരൻ – ഒ.എൻ.വി. എന്നിവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് നടത്തുന്ന ” ചന്ദ്രകളഭം ‘ സീസൺ – 3 “ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ” ഉത്തരമലബാർ ഗാനാലാപന മൽസരം മെയ് 27 ന് കാഞ്ഞങ്ങാട്ട് നടക്കും

കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക കൂട്ടയ്മയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഇതിനോടകം നിരവധി പരിപാടികൾ നടത്തി കാഞ്ഞങ്ങാടിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്.

കോഴിക്കോട്-കണ്ണൂർ – കാസർഗോഡ് ജില്ലകളിലെ ഗായികാഗായകൻമാരെ പങ്കെടുപ്പിച്ച് നടത്തുന്ന മൽസരം ഓഡീഷനിലൂടെയാണ് മൽസരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഫൈനൽ റൗണ്ടിൽ വിജയികളായ ഗായകരെ കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ മെയ് 27 ന് നടക്കുന്ന മൽസരത്തിലൂടെ തെരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന

വിജയികൾക്ക് യഥാക്രമം 10,000,5,000,3,000 ക്യാഷ് പ്രൈസും ഉപഹാരവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിബന്ധനകൾ: മലയാളത്തിന്റെ പ്രിയ കവികളായ വയലാർ രാമവർമ്മ, പി.ഭാസ്കരൻ, ഒ.എൻ.വി.കുറുപ്പ് എന്നിവർ രചിച്ച ഗാനങ്ങൾ മാത്രം മൽസരത്തിൽ ആലപിക്കുക, പ്രായപരിധി പ്രത്യേകം നിഷ്ക്കർക്കുന്നില്ല, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പരുകളിൽ മെയ് 20 ന് മുമ്പായി റജിസ്റ്റർ ചെയ്യുക.

8289871760 ( പ്രസിഡണ്ട് )

9495027390 (സെക്രട്ടറി )

Back to Top