ചിരാത്‌ തെളിച്ച് വന്ദനയ്ക്ക് ബാഷ്പാഞ്ജലിയുമായ്  കാഞ്ഞങ്ങാട് മിംടെക് വിദ്യാർത്ഥികൾ

Share

കാഞ്ഞങ്ങാട് :കേരളത്തിന്റെ കണ്ണീരുപ്പായി മാറിയ ഡോ.വന്ദന ദാസിന് ബാഷ്പാഞ്ജലി അർപ്പിച്ച് മിംടെക് മെഡിക്കൽ മാരുതി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ.ഓരോ വിദ്യാർഥിയും കയ്യിൽ മൺചിരാതിൽ ദീപം കൊളുത്തി ഡോ.വന്ദന ദാസിന്റെ ചിത്രത്തിന് മുമ്പിൽ അണിനിരന്നു.

കാഞ്ഞങ്ങാട് നേർത്ത് കോട്ടച്ചേരി സിറ്റി ഹോസ്പ്പിറ്റലിന്‌ സമീപം നടന്ന അനുശോചനയോഗത്തിൽ മദ്യവും മയക്കുമരുന്നും പൂർണമായും നിരോധിക്കാനുളള ആർജ്ജവമുളള ഭരണകൂടം ഈ കാലത്തിന്റെ ആവശ്യമാണെന്ന് ഡോ.അബ്ദുൽഖാദർ തിടിൽ പറഞ്ഞു. ഡോക്ടർമാർ ദൈവത്തിന്റെ പ്രതിരൂപമാണെന്നും അവരെ സംരക്ഷിക്കാനുളള ദൗത്യം സമൂഹത്തിന്റേതാണെന്നും എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിനുശേഷം ഡോ.യു.കൃഷ്ണകുമാരി,ഡോ.അബൂബക്കർ, മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഷംസുദ്ദീൻ പാലക്കി, മിംടെക് മാനേജിംഗ് ഡയറക്ടർ എസ്.പി. ഷാജി,കെ.എൻ.ശ്രീകണ്ഠൻ, മിംടെക് മാനേജർ രാജി.കെ.കെ എന്നിവർ സംസാരിച്ചു.

പടം: ഡോ:വന്ദന ദാസിന്റെ ഛായാചിത്രത്തിന് മുമ്പിൽ കാഞ്ഞങ്ങാട്ടെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ:യു. കൃഷ്ണകുമാരിയും മിംടെക് മാനേജ്മെന്റും മെഡിക്കൽ വിദ്യാർത്ഥികളും ചേർന്ന് പുഷ്പ്പങ്ങൾ അർപ്പിക്കുന്നു.

Back to Top