Categories
International Latest news main-slider top news

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.

▫️ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം.

പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.

1940 ഒക്ടോബർ 23ന് സാവോ പോളോയിലെ ഒറു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്പർ ജഴ്സി എന്നതു പെലെയുടെ മാത്രം ജഴ്സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

*നേട്ടങ്ങൾ*

▪️ലോകകപ്പ് വിജയം: 1958, 1962, 1970

▪️കോപ അമേരിക്ക ടോപ് സ്കോറർ: 1959

▪️ലോകകപ്പ് ആകെ മൽസരങ്ങൾ: 14

▪️ലോകകപ്പ് ഗോൾ: സ്വീഡൻ 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍

*ബഹുമതികൾ*

▪️ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004

▪️ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973

▪️ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970

▪️ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958

Categories
International Latest news main-slider top news

സെലക്ട് ചാറ്റ്‌സ് ഒപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ്. ഒന്നിലധികം ചാറ്റുകൾ ഒരേസമയം തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി വരുന്നത്. ഫീച്ചർ തയ്യാറായാൽ തുടക്കത്തിൽ വാട്‌സാപ്പി​ന്റെ ഡെസ്‌ക് ടോപ്പ് വേർഷനിലാണ് പരീക്ഷിക്കുക.

പുതിയ ഫീച്ചർ യാഥാർഥ്യമായാൽ ചാറ്റ് മെനുവിൽ സെലക്ട് ചാറ്റ്‌സ് എന്ന ഓപ്ഷൻ വരും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഒന്നിലധികം ചാറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് ഇവ മ്യൂട്ട് ചെയ്യാനോ റീഡ് എന്നോ അൺറീഡ് എന്നോ മാർക്ക് ചെയ്യാനോ സാധിക്കുന്നവിധമാണ് സംവിധാനം.

വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് വേർഷനിൽ ഭാവിയിൽ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചർ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

Categories
International Latest news main-slider top news

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തില്‍ ഉക്രൈന്‍ യുദ്ധം ഓര്‍മ്മപ്പെടുത്തി മാര്‍പാപ്പ

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തില്‍ ഉക്രൈന്‍ യുദ്ധം ഓര്‍മ്മപ്പെടുത്തി മാര്‍പാപ്പ

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മ്മകള്‍ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങള്‍ പങ്കിട്ടും ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടി.വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി.യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും പരാമര്‍ശിച്ച മാര്‍പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെ പോലും വിഴുങ്ങാന്‍ കഴിയുന്ന തരത്തില്‍ എത്തിയിട്ടുണ്ടെന്നും പറഞ്ഞു.

സുവിശേഷം വായിച്ച ശേഷം, യേശുവിന്‍റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. വത്തിക്കാനിലും യേശു ജനിച്ച ബെത്ലഹേമിലെ നേറ്റിവിറ്റി ചര്‍ച്ചിലും നടന്ന വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനാ നിമിഷങ്ങളെ വിശ്വാസികള്‍ സ്വാഗതം ചെയ്തു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഈ വര്‍ഷത്തേത്. നാലായിരത്തിലധികം വിശ്വാസികള്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളും പ്രത്യേക ശുശ്രൂഷയിലും പങ്കെടുത്തു.

Categories
International Latest news main-slider top news

ഇനി ഓര്‍ത്തിരിക്കാന്‍ എളുപ്പം, ‘റിമൈന്‍ഡേഴ്‌സ്’, ‘അവതാര്‍’; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താവിന് സ്വയം സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചറും ഇക്കൂട്ടത്തില്‍ പെടും.

ഉപയോക്താവിന്റെ സ്വന്തം നമ്പറിലേക്ക് തന്നെ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇതുവഴി പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന റിമൈന്‍ഡേഴ്‌സ്, ചിത്രങ്ങള്‍, ഓഡിയോ, രേഖകള്‍ തുടങ്ങിയവ സ്വന്തം നമ്പറിലേക്ക് സന്ദേശമായി അയച്ച് സൂക്ഷിക്കാന്‍ കഴിയും. Windows 2.2248.2.0 അപ്‌ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. ഡെസ്‌ക് ടോപ്പുകളില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നമ്പറിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വെയ്ക്കാനും ആര്‍ക്കൈവില്‍ സൂക്ഷിക്കാനും സാധിക്കും.ഡെസ്‌ക് ടോപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

അവതാര്‍ ഫീച്ചറാണ് മറ്റൊന്ന്. ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത തരം ഹെയര്‍സ്റ്റെലുകള്‍, മുഖവുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ തുടങ്ങി കോമ്പിനേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രൊഫൈല്‍ ഫോട്ടോയായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ സ്റ്റിക്കറായി മറ്റൊരാള്‍ക്ക് അയക്കാനും ഈ ഫീച്ചര്‍ വഴി സാധിക്കും.

Categories
International Kasaragod Latest news main-slider

പള്ളിക്കര ബീച്ചിൽ ഫ്രണ്ട്സ്ഷിപ്പ് ഫോർ ഏവറിന്റെ ജെഴ്സി പ്രകാശനം നടന്നു

കൊളവയൽ :ദുബായ് ഖുസൈസ്‌ ടാർജറ്റ്‌ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് 2022 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മുല്ലക്കൽ ട്രോഫിക്ക് വേണ്ടിയുള്ള കോളവയലിൻ പ്രീമിയർ ലീഗിനു വേണ്ടിയുള്ള ഫ്രണ്ട്‌സ്ഷിപ്പ് ഫോർ എവറിന്റെ ജെഴ്‌സി പ്രകാശനമാണ് പള്ളിക്കര ബീച്ചിൽ നടന്നത്.
ജെഴ്സി പ്രകാശനം റുഷ്ബാ ഫാത്തിമയിൽ നിന്നും മുഹമ്മദ് കുഞ്ഞി സോങ് ഏറ്റുവാങ്ങി.ഫോൺസ് ഫോർ യു ഗ്രൂപ്പാണ് ജെഴ്സിയും ഗ്രൗണ്ടും നൽകുന്നത്. ഖാലിദ് കൊളവയൽ, അഷ്‌റഫ്‌ അലി മുല്ലക്കൽ, ഇക്ബാൽ ബല്ലാകടപ്പുറം, ഫൈസൽ ബാർബിൾ, സുബൈർ കമ്മട്ടികാടത് തുടങ്ങി ഫ്രണ്ട്‌സ്ഷിപ്പ് ഫോർ എവറിന്റെ കുടുംബങ്ങൾ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

Categories
International Latest news main-slider

വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് വന്നുഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നിങ്ങൾ ലെഫ്റ്റായാൽ പീന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല .

  1. ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നിങ്ങൾ ലെഫ്റ്റായാൽ പീന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല. പിന്നെ ലിങ്ക് വഴിയും കേറാൻ പറ്റില്ല ഇത് Whatsapp ന്റെ പുതിയ അപ്ഡേറ്റ് ആണ്‌ ആരെങ്കിലും താൽക്കാലികമായി മാറിനിൽക്കാൻ ഉദ്ധേശിക്കുന്നുവെങ്കിൽ റിമൂവാക്കി തരാൻ അഡ്മിൻസിനു മെസ്സേജ് അയക്കുക. എങ്കിൽ മാത്രമെ തിരിച്ച് ആഡാക്കാൻ സാധിക്കുകയുള്ളു.

Categories
International Kasaragod Kerala Latest news main-slider

വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി

ബഹ്റൈൻ : വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി. 2022 തരംഗ് ഫിനാലേയിലാണ് ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കി വിജയിച്ചത്. 120ലധികം ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് ജിസിസിയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിൽ പങ്കെടുത്തത്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ എട്ടോളം ഇനങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തികത പോയന്റുകൾ (66 പോയിന്റ്) നേടിയാണ് ഇന്ത്യൻ സ്കൂൾ ബഹറിനിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ കൃഷ്ണാ രാജീവ് കിരീടം ചൂടിയത്.കവിതാ രചനമലയാളം ഉപന്യാസം, മോണോആക്ട്, കർണാടിക്ക് സംഗിതം, ലളിത ഗാനം എട്ടോളം ഇനങ്ങളിൽ പങ്കെടുതാണ് കലാകിരീടം കരസ്ഥമാക്കിയത്.

ഗായകനും മാധ്യമ പ്രവർത്തകനും കാസറഗോഡ് വെള്ളികോത്ത് സ്വദേശിയുമായ രാജീവിന്റെയും ശുഭപ്രഭയുടെയും മകളാണ് കൃഷ്ണ. ഇരട്ട സഹോദരനായ ഹരിയും ബഹറൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.

മുൻ വർഷങ്ങളിൽ മൂന്നാം ക്ലാസ്സിൽ ഗ്രൂപ്പ്‌ ചാമ്പ്യൻ, അഞ്ചാം ക്ലാസിൽ കലാ രത്ന, ഏഴാം ക്ലാസിൽ ഗ്രൂപ്പ് ചാമ്പ്യൻ എന്നി നിലകളിൽ ചെറുപ്പം മുതലേ കഴിവ് തെളിയിച്ചു. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരങ്ങളിൽ മികച്ച ബാലതാരമായിരുന്നു. ഇന്റർ സ്കൂൾ മത്സരങ്ങളിൽ ജൂനിയർ അംബാസിഡർ, വിവിധ ചാനൽ പരിപാടികളിൽ അവതാരികയയും പങ്കെടുത്തു കഴിവ് തെളിയിച്ചു.

Categories
International main-slider Sports

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു.

 

38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ രണ്ടാം പാദത്തിലും റഫറിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവെന്‍റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിച്ചത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു. 13ാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019,2020,2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.

 

സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുള്ള ഖത്തറിലെ മത്സര നിയന്ത്രണത്തേക്കുറിച്ച് സ്റ്റെഫാനി നേരത്തെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. താനവിടെ മത്സരത്തിനാണ് പോവുന്നത്. അവിടുത്തെ സാഹചര്യം ആസ്വദിക്കാനല്ല പോകുന്നത്. ചിലപ്പോള്‍ ഈ ലോകകപ്പ് ഖത്തറിന്‍റെ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വരുത്താന്‍ സഹായിച്ചേക്കും. സ്റ്റെഫാനിയടക്കം മൂന്ന് വനിതാ റഫറിമാരാണ് ഈ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാനെത്തുന്നത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി, റുവാണ്ടയുടെ സലിമ മുകാന്‍സാംഗ, ജപ്പാന്‍റെ യംഷിതാ യോഷിമി എന്നിവരാണ് ദോഹയില്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്ന വനിതാ റഫറിമാര്‍.

 

വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമായ സൌദി അറേബ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളുടെ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ വിലക്കില്ലെന്നാണ് റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീന നേരത്തെ വ്യക്തമാക്കിയത്. നിലവിലെ മൂന്ന് റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്നും പിയര്‍ലൂജി കൊളീന വ്യക്തമാക്കി.

Categories
International Kerala

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം ∙ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികളില്‍‌നിന്നും നേതാക്കള്‍ പിന്തിരിയണം.

മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്.  കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ല.

വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖത്താണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കള്‍ മോശക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യത്തെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല.
ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നീങ്ങുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

Categories
International main-slider

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022 – 23 വർഷത്തെ റോഡ് കോൺക്രീറ്റ് നിർമാണം ആറാം വാർഡിൽ പൂർത്തീകരിച്ചു ഉദ്ഘാടനം നടത്തി.

 

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022 – 23 വർഷത്തെ റോഡ് കോൺക്രീറ്റ് നിർമാണം ആറാം വാർഡിൽ പൂർത്തീകരിച്ചു ഉദ്ഘാടനം നടത്തി.വാർഡ് മെമ്പർ ലില്ലികുട്ടി അധ്യക്ഷയായി… വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു….16 വാർഡ് മെമ്പർ ലിജിന ആശംസകൾ അറിയിച്ചു….. തൊഴിലുറപ്പ് ജീവനക്കാർ ആയ ഗ്രീഷ്മ, പ്രിയങ്ക, നിസാമo.., എന്നിവർ സംസാരിച്ചു… മുൻ മെമ്പർ ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു…..

Back to Top