സെലക്ട് ചാറ്റ്‌സ് ഒപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

Share

ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ്. ഒന്നിലധികം ചാറ്റുകൾ ഒരേസമയം തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി വരുന്നത്. ഫീച്ചർ തയ്യാറായാൽ തുടക്കത്തിൽ വാട്‌സാപ്പി​ന്റെ ഡെസ്‌ക് ടോപ്പ് വേർഷനിലാണ് പരീക്ഷിക്കുക.

പുതിയ ഫീച്ചർ യാഥാർഥ്യമായാൽ ചാറ്റ് മെനുവിൽ സെലക്ട് ചാറ്റ്‌സ് എന്ന ഓപ്ഷൻ വരും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഒന്നിലധികം ചാറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് ഇവ മ്യൂട്ട് ചെയ്യാനോ റീഡ് എന്നോ അൺറീഡ് എന്നോ മാർക്ക് ചെയ്യാനോ സാധിക്കുന്നവിധമാണ് സംവിധാനം.

വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് വേർഷനിൽ ഭാവിയിൽ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചർ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

Back to Top