പള്ളിക്കര ബീച്ചിൽ ഫ്രണ്ട്സ്ഷിപ്പ് ഫോർ ഏവറിന്റെ ജെഴ്സി പ്രകാശനം നടന്നു

കൊളവയൽ :ദുബായ് ഖുസൈസ് ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് 2022 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മുല്ലക്കൽ ട്രോഫിക്ക് വേണ്ടിയുള്ള കോളവയലിൻ പ്രീമിയർ ലീഗിനു വേണ്ടിയുള്ള ഫ്രണ്ട്‌സ്ഷിപ്പ് ഫോർ എവറിന്റെ ജെഴ്‌സി പ്രകാശനമാണ് പള്ളിക്കര ബീച്ചിൽ നടന്നത്.
ജെഴ്സി പ്രകാശനം റുഷ്ബാ ഫാത്തിമയിൽ നിന്നും മുഹമ്മദ് കുഞ്ഞി സോങ് ഏറ്റുവാങ്ങി.ഫോൺസ് ഫോർ യു ഗ്രൂപ്പാണ് ജെഴ്സിയും ഗ്രൗണ്ടും നൽകുന്നത്. ഖാലിദ് കൊളവയൽ, അഷ്‌റഫ് അലി മുല്ലക്കൽ, ഇക്ബാൽ ബല്ലാകടപ്പുറം, ഫൈസൽ ബാർബിൾ, സുബൈർ കമ്മട്ടികാടത് തുടങ്ങി ഫ്രണ്ട്‌സ്ഷിപ്പ് ഫോർ എവറിന്റെ കുടുംബങ്ങൾ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.