Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
Entertainment main-slider

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി റോഷാക്ക്

പേര് കേട്ടപ്പോള്‍ മുതല്‍ എന്താണിത് എന്ന് പലരും ഇന്റര്‍നെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയിരിക്കുന്നു. അതുവരെ ‘റോഷാക്ക്’ എന്ന പദം (മനഃശാസ്ത്ര പരീക്ഷണ രീതി) മനഃശാസ്ത്ര വിദഗ്ധരും വിദ്യാര്‍ത്ഥികളും ഒഴികെ മറ്റാരും കേട്ടിരിക്കില്ല, അതിനുള്ള സാധ്യത മറ്റുള്ളവര്‍ക്ക് തീരെക്കുറവാണ്. പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നും അത് എങ്ങനെ വായിക്കും എന്നും ഒക്കെ ആലോചിച്ചവരും ഉണ്ട്. എന്നാല്‍ പേര് മാത്രമല്ല, സിനിമ ഇറങ്ങുമ്പോഴും ഇതിനു മുന്‍പെങ്ങും കണ്ടും കേട്ടും പരിചയമില്ലാത്ത ഒരു ദൃശ്യാനുഭവം ടിക്കറ്റ് എടുത്ത് ബിഗ് സ്‌ക്രീനില്‍ കണ്ണുംനട്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് നല്‍കും എന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു സിനിമ, അതാണ് ‘റോഷാക്ക്’.

റോഷാക്കിന് തൊട്ടു മുന്‍പ് വരെ പകയുടെയും പ്രതികാരത്തിന്റെയും കഥപറഞ്ഞ സിനിമ ഇറങ്ങിയ സ്ഥിതിക്ക് ഒരു റിവഞ്ച് ത്രില്ലറില്‍ അനന്ത സാധ്യതകളുണ്ട് എന്ന് തെളിയിക്കാന്‍ വേണ്ടിവന്ന കഠിനാധ്വാനം ഫലം കണ്ടോ എന്ന് പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്. പക, കുറ്റകൃത്യം, മനഃശാസ്ത്രം, നിഗൂഢത എന്നിവ ചേരുംപടി ചേര്‍ക്കാന്‍ അറിഞ്ഞാല്‍ ഉണ്ടാവുന്ന അന്തിമഫലം എങ്ങനെയുണ്ടാവും എന്ന് പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ പറഞ്ഞുകൊടുക്കാം എന്നും ഇവിടെ കാണാം.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news Uncategorised

മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യഘടകം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയുമുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജിയന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്‌ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

Categories
Editors Pick Entertainment International Kasaragod Kerala Latest news National Sports Technology top news

കറിപൗഡറുകളിലെ രാസവസ്തു: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: കറിപൗഡറുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാനത്ത് കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ഉത്തരവ് നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയില്‍ മായം കലര്‍ത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി.എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തില്‍ 2019 ഫെബ്രുവരി അഞ്ചിന് കമ്മിഷന്‍ ഒരുത്തരവ് പാസാക്കിയിരുന്നു. ജില്ലാതല ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ അടിയന്തരമായി രൂപവത്കരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് കമ്മിഷന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Categories
Editors Pick Entertainment International Kasaragod Kerala Latest news National Sports Technology top news

ആറ്റിങ്ങലില്‍ 8 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; എല്ലാവരെയും കടിച്ചത് ഒരു നായയെന്ന് നാട്ടുകാര്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായാണ് വിവിധ സ്ഥലങ്ങളില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റത്.

ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന്‍ (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്. അതില്‍ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കടിയേറ്റു. പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Categories
Editors Pick Entertainment International Kasaragod Kerala Latest news National Sports Technology top news

അതിതീവ്രമഴയ്ക്ക് സാധ്യത: തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ചൊവ്വാഴ്ച (06-09-2022) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത.

ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ( 08-09-2022 ) കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലെർട്ടാണ്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവജാഗ്രത പാലിക്കണം.

Back to Top