നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

Share

നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

അബൂദാബി: റസിഡൻസ് വിസ
യുള്ള പ്രവാസികൾ വിദേശത്തൊ നാട്ടിൽ വെച്ചൊ മരിച്ചാൽ ആശ്രി ദർക്ക് ഒരു ലക്ഷം രൂപ നൽകുന്ന സാന്ത്വനം പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് അബൂദാബി കെ എം സി സി ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു ആ വിശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാൻ കാലതാമസമുണ്ടാകുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് ധനസഹായ വിതരണം സുതാര്യമാക്കണമെന്ന് യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു മജീദ് ചിത്താരി അദ്യക്ഷം വഹിച്ചു കെ എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ വൊവ്വൽ യോഗം ഉൽഘാടനം ചെയ്തു ഹ നീഫ് മാങ്ങാട് അലി കെ എച്ച് അഷ്റഫ് മൗവ്വൽ ഹമീദ് യൂസുഫ് പള്ളിപ്പുഴ ബഷീർ ആവിയിൽ അഷ്റഫ് പൂച്ചക്കാട് അബ്ബാസ് ചരുമ്പ എന്നിവർ പ്രസംഗിച്ചു ഷമീം ബേക്കൽ സ്വാഗതവും മുഹമ്മദ് മാസ്തിഗുഡ്ഡ നന്ദിയും പറഞ്ഞു പുതിയ ഭാരവായികളായി മജിദ് ചിത്താരി: പ്രസിഡണ്ട് മജീദ് പേളു ബഷീർ തൊട്ടി ബഷീർ കോട്ടക്കുന്ന് ശിഹാബ് പൂച്ചക്കാട് :വൈ : പ്രസിഡണ്ടുമാർ ഹമീദ് യൂസുഫ് പള്ളിപ്പുഴ :ജനറൽ സെക്രട്ടറി അബ്ബാസ് ചെരുമ്പ മുഹമ്മദ് മാസ്തിഗുഡ അഷ്റഫ് ഇല്ല്യാസ് നഗർ ഫൈറൂസ് തെക്ക് പ്പുറം :ജോ: സെക്രട്ടറിമാർ: ബഷീർ ആവിയിൽ : ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Back to Top