പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ ഈ മാസം 31 വരെ

പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ 31 വരെ
പൊതുജനങ്ങള്‍ക്ക് സബ്‌സിഡിയോട് കൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കുന്നതിനുള്ള കാസര്‍കോട് ജില്ലാതല ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ കെഎസ്ഇബിയുടെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും നടക്കും. കെഎസ്ഇബി ലിമിറ്റഡ് അനുവദിച്ച പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഡെവലപ്പേഴ്‌സിനെ തിരഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണി വരെ രജിസ്‌ട്രേഷന്‍ നടത്താം. മൂന്ന് കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും മൂന്ന് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയുമാണ് ലഭിക്കുക. സബ്‌സിഡി തുക കുറച്ചു മാത്രം ഉപഭോക്താവ് നല്‍കേണ്ട ഈ പ്രത്യേക സബ്‌സിഡി പദ്ധതി പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. എല്ലാ പൊതുജനങ്ങള്‍ക്കും ഈ സബ്‌സിഡിയോടെയുള്ള സൗര സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായോ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പര്‍ ആയ 1912-ലോ കെ.എസ്.ഇ.ബിയുടെ സൗര പ്രൊജക്ട് ചെയ്യുന്ന മുൻനിര കമ്പനിയായ മൂപ്പൻസിനെയും ബന്ധപ്പെടാം. ഫോണ്‍ 9847050056, 9605825374