എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി

എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി. കാഞ്ഞങ്ങാട് എസ് വൈ എസ് മുൻസിപ്പൽ പ്രസിഡന്റ് കെ. കെ അബ്ദുറഷീദ് ഫൈസി അധ്യക്ഷത വഹിച്ചു.ആറങ്ങാടി ജമാഅത് ഖത്തീബ് നൗഫൽ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് സുഹ്ഫ് മാന്നാനി ഖത്തീബ് മീനപ്പീസ് ജമാഅത് അനുസ്മരണ പ്രഭാഷണം നടത്തി. ആറങ്ങാടി ജമാഅത് പ്രസിഡന്റ് ഇ.കെ അബ്ദുറഹ്മാൻ, എസ് വൈ എസ് മേഖല പ്രസിഡന്റ് കെ. വി കുട്ടിഹാജി, എസ് വൈ എസ് മേഖല സെക്രട്ടറി ആസിഫ്,ആറങ്ങാടി ശാഖ സെക്രട്ടറി കെ. കെ സിറാജ്, ആറങ്ങാടി ജമാഅത് ട്രഷറർ എം. പി അബ്ദുൽ അസീസ്, ടി. റംസാൻ, ഷഫീക് ആറങ്ങാടി, അബ്ദുറസാഖ് സഅദി, ഇസ്മായിൽ മൗലവി, ഷഫീക് മൗലവി, അബ്ദുറഹീം മൗലവി എന്നിവർ ആശംസകൾ നേർന്നു. എസ് വൈ എസ് മുൻസിപ്പൽ സെക്രട്ടറി എഞ്ചിനിയർ മുഹമ്മദ് സ്വാഗതവും സി. എച് അബ്ദുൽ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.