Categories
Kasaragod Latest news main-slider Uncategorised

സംസ്ഥാന സർക്കാറിൻ്റെ നികുതി ഭീകരതക്കെതിരെ അജാനൂർ മണ്ഡലം കോൺഗ്രസ് സായാഹ്ന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിൻ്റെ നികുതി ഭീകരതക്കെതിരെ കെ.പി സി.സിയുടെ ആഹ്വാന പ്രകാരം അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കോട്ടച്ചേരിയിൽ നടന്ന സായാഹ്ന സദസ് ശ്രീ സി വിഭാവനൻ ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് കുഞ്ഞിരാമൻ എക്കാൽ അദ്ധ്യക്ഷം വഹിച്ചു. എൻ വി അരവിന്ദാക്ഷൻ നായർ, രവീന്ദ്രൻ അജാനൂർ കടപ്പുറം, ശ്രീനിവാസൻ മടിയൻ, നാരായണൻ എക്കാൽ, രാജിവൻ വെള്ളിക്കോത്ത്, എൻ വി ബാലചന്ദ്രൻ. എവി വേണുഗോപാൽ, വിമലകുഞ്ഞികൃഷണൻ, രാധാ കൃ ഷണൻ വി, നാരായണൻ മൂലക്കാണ്ടo, മോഹനൻ തണ്ണോട്ട് ‘രമ വെളളിക്കോത്ത്, പ്രേമ പുതിയ കണ്ടം, ചന്ദ്രൻ കല്ലിങ്കാൽ’ രമേശൻ കൊളവയൽ, ഉഷ പ്രഭാകരൻ ഗോപാലൻ വെള്ളം ന്തട്ട കുഞ്ഞികൃഷണൻ വെള്ളിക്കോത്ത്, SKബാലകൃഷ്ണൻ | സുരേന്ദ്രൻ തണ്ണോട്ട്, കുഞ്ഞികൃഷണൻ കൊളത്തിങ്കാൽ, ചന്ദ്രൻ തണ്ണോട്ട്, ബഷീർ കൊളവയൽ കാഞ്ചന വെള്ളിക്കോത്ത് ശശി ചിത്താരി കടപ്പുറം, നന്ദകുമാർ പടിഞ്ഞാറെക്കര എന്നിവർ സംസാരിച്ചു.

Categories
Uncategorised

കാസ്ക് കല്ലിങ്കൽ ഏപ്രിൽ മൂന്നാം വാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റി ഓഫീസ് ഹിലാൽ ഗ്രൂപ്പ് ചെയർമാൻ ബി. കെ ഹംസ ഉൽഘാടനം ചെയ്യുന്നു.

ഫുട്ബോൾ ആവേശത്തിൽ കല്ലിങ്കാൽ

പള്ളിക്കര:  കാസ്ക് കല്ലിങ്കൽ ഏപ്രിൽ മൂന്നാം വാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റി ഓഫീസ് ഹിലാൽ ഗ്രൂപ്പ് ചെയർമാൻ ബി. കെ ഹംസ ഉൽഘാടനം ചെയ്യുന്നു.   കാസ്ക് കല്ലിങ്കൽ ഏപ്രിൽ മൂന്നാം വാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റി ഓഫീസ് ഹിലാൽ ഗ്രൂപ്പ് ചെയർമാൻ ബി. കെ ഹംസ ഉൽഘാടനം ചെയ്തു ,വർക്കിംഗ് ചെയർമാൻ ടി എസ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ വി.സൂരജ്, അനിത വി.കെ, സമീറ അബ്ബാസ്, പി.അബ്ബാസ്, ഹക്കീം കുന്നിൽ, എം എ ലത്തീഫ് , സോളാർ കുഞ്ഞഹമ്മദ് ഹാജി, സഹദ് മുക്കൂട്, രാജേഷ് പള്ളിക്കര, സി എച്ച് അബ്ബാസ്, കെ. വി അബ്ദുൽ റഹിമാൻ, സത്താർ തൊട്ടി ,സി എച്ച് മിഗ്ദാദാദ്, ടി. എം നാസർ ,റാഷീദ് കല്ലിങ്കൽ , ടി കെ നസീർ എന്നിവർ സംസാരിച്ചു

 

Categories
Kasaragod Latest news main-slider top news Uncategorised

മുന്നാട് പീപ്പിൾസ് കോപറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് പീപ്പിൾസ് മെഗാ ഫെസ്റ്റ് K23 എന്ന പേരിൽ ഓപ്പൺ എക്സിബിഷൻ സംഘടിപ്പിക്കും

മുന്നാട് :മുന്നാട് പീപ്പിൾസ് കോപറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ പീപ്പിൾസ് മെഗാ ഫെസ്റ്റ് K23 എന്ന പേരിൽ ഓപ്പൺ എക്സിബിഷൻ സംഘടിപ്പിക്കും.

 

മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തിലെ പീപ്പിൾസ് കോളേജ് കാമ്പസിൽ ഫിബ്രുവരി 15, 16, 17 തീയ്യതികളിലാണ് മെഗാ ഫെസ്റ്റ്.

കാർഷികോൽപ്പന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും കുടുംബശ്രീ ഉദ്പന്നങ്ങളുടെയും തുടങ്ങി വിവിധ പ്രദർശന സ്റ്റാളുകൾ, വിദ്യാഭ്യാസ കമ്പ്യൂട്ടർ എക്സ്പോ, പുഷ്പഫല സസ്യങ്ങളുടെ പ്രദർശനം, പുസ്തകമേള, ചിത്രപ്രദർശനം തുടങ്ങിയവയുംനടക്കും. പ്രദർശനത്തോടൊപ്പം വിപണന സൗകര്യവുംഉണ്ടാകും. വിവിധ സെമിനാറുകൾ ആയുർവ്വേദമെഡിക്ക ക്യാമ്പ്, കലാപരിപാടികൾ, ആദരസമ്മേളനം, എന്നിവയും നടക്കും. മെഗാ ഫെസ്റ് എക്സിബിഷന്റെവിജയത്തിനായി സംഘാടക സമിതിരൂപീകരിച്ചു. കാസർകോട്കോഓപറേറ്റീവ്എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് എം.അനന്തൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി.കെ.ലൂക്കോസ്അധ്യക്ഷതവഹിച്ചു. കെ.സി.ഇ.എസ് സെക്രട്ടറി ഇ.കെ.രാജേഷ്,ഡയറക്ടർമാരായ എം.ലതിക, എം.വിനോദ് കുമാർ, കെ.വി. സജിത്, പായം വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എം.അനന്തൻ (ചെയർ)പായം വിജയൻ (വർക്കിംഗ്എം.ലതിക, കെ.പ്രസന്ന(വൈ.ചെയർ) ഡോ.സി.കെ.ലൂക്കോസ് (ജന.കൺഎം.ലതിക, കെ.വി.സജിത (ജോ. കൺഇ.കെ രാജേഷ് (ട്രഷറർ) വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Categories
Uncategorised

മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ തളങ്കര കടവത്തെ ടിഇ അബ്ദുല്ല (65) അന്തരിച്ചു

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ തളങ്കര കടവത്തെ ടിഇ അബ്ദുല്ല (65) അന്തരിച്ചു.കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു. ഉത്തരകേരളത്തിൽ മുസ്ലിം ലീഗിന് ജനകീയ മുഖം നൽകിയ മുൻ എംഎൽഎ പരേതനായ ടിഎ ഇബ്രാഹിമി ന്റെയും സൈനബബി യുടെയും മകനാണ്. എംഎസ്എഫിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. തളങ്കര മുസ് ലിം ഹൈസ്കൂൾ യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റായിരുന്നു. ഹൈസ്കൂൾ ലീഡറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978ൽ തളങ്കര വാർഡ് മുസ് ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂർ ജില്ലാ മുസ് ലിം ലീഗ് പ്രവർത്തക സമിതി അംഗം, കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്, കാസർകോട് നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി, കാസർകോട് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് വികസന അതോറിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചടിഇ അബ്ദുല്ല 2008 മുതൽ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമാണ്. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 1988 മുതൽ കാസർകോട് നഗരസഭ കൗൺസിലറായി.2000 ൽ തളങ്കര കുന്നിൽ നിന്നും 2005ൽ തളങ്കര പടിഞ്ഞാറിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാൻ പദവി അലങ്കരിച്ചു. അദ്ദേഹം ചെയർമാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസർകോടിനെ തിരഞ്ഞെടുത്തു.കാസർകോട് സംയുക്ത മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട്, ദഖീറത്തുൽ ഉഖ്റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷൻ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയർമാൻമാരുടെ കൂട്ടായ്മയായ ചെയർമാൻസ് ചേമ്പേഴ്സിന്റെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോടിന്റെ വികസന ശിൽപികളിലൊരാൾ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നഗരസഭാ കോൺഫറൻസ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണ്.

Categories
Uncategorised

വിന്നേഴ്സ് കിഴക്കേകര പൂച്ചക്കാടിന്റെ ജില്ലാ കബഡി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ബി. ബിനോയ്

വിന്നേഴ്സ് കിഴക്കേകര പൂച്ചക്കാടിന്റെ ജില്ലാ കബഡി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ബി. ബിനോയ്

ജില്ലയിലെ പ്രമുഖ കബഡി ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച്‌ 11തീയതി രണ്ടാം ശനിയാഴ്ച ജില്ലാ കബഡിഫെസ്റ്റ് നടത്താൻ വിന്നേഴ്സ് ക്ലബ്‌ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിൽ ധാരണയായി. കബഡിക്ക് പുറമെ അന്നേ ദിവസം നാടൻ കലാ മേളയും നടക്കും.

ജില്ലാ കബഡി ഫെസ്റ്റിന് മുന്നോടിയായി  കാൻസർ ബോധവത്കരണ ക്ലാസുകൾ, ജൂനിയർ ഫുട്‌ബോൾ ഫെസ്റ്റ് എന്നിവ നടകുമെന്ന് ക്ലബ് സെക്രട്ടറി രതീഷ് പൊക്കണംമൂല അറിയിച്ചു.

സംഘാടക സമിതി ജനറൽ കൺവീനറായി പ്രസാദ് പുതിയ വളപ്പിൽ, ട്രഷറർ രഞ്ജിത്ത് കണ്ടതിൽ എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്‌ പ്രസിഡണ്ട്‌ എം പി രാധാകൃഷ്ണൻ അദ്യക്ഷനായി.

പൂച്ചക്കാട് കിഴക്കേകര വിന്നേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് (WASC) മാർച്ച്‌ മാസം 11ന്  നടത്തുന്ന ജില്ലാ തല കബഡി ഫെസ്റ്റ് സംഘടക സമിതി ഭാരവാഹികൾ

രക്ഷധികാരി :1

രാധാകൃഷ്ണൻ MP (ക്ലബ്‌ പ്രസിഡന്റ് )

രതീഷ് പോക്കണംമൂല (ക്ലബ്‌ സെക്രട്ടറി )

സംഘാടക സമിതി ചെയർമാൻ :ബി ബിനോയ്‌

വൈസ് ചെയർമാൻ പ്രസൂൺ കല്ലടക്കെട്ട്, രാജേഷ് കരിമ്പു വളപ്പിൽ,സുധാകരൻ. ടി കെ,വിപിൻ അടുക്കം

സംഘാടക സമിതി ജനറൽ കൺവീനർ :പ്രസാദ് പുതിയ വളപ്പിൽ

ജോയിന്റ് കൺവീനർ

സാജൻ SK, നാരായണൻ അടുക്കം,ദീപു അടുക്കം, അജിത് കണ്ടത്തിൽ, രാഹുൽ K. ടി, സുരേഷ് അടുക്കം.

സംഘാടക സമിതി ട്രഷറർ :രഞ്ജിത്ത് കണ്ടത്തിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

 

 

Categories
Kasaragod Latest news main-slider top news Uncategorised

നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

അബൂദാബി: റസിഡൻസ് വിസ
യുള്ള പ്രവാസികൾ വിദേശത്തൊ നാട്ടിൽ വെച്ചൊ മരിച്ചാൽ ആശ്രി ദർക്ക് ഒരു ലക്ഷം രൂപ നൽകുന്ന സാന്ത്വനം പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് അബൂദാബി കെ എം സി സി ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു ആ വിശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാൻ കാലതാമസമുണ്ടാകുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് ധനസഹായ വിതരണം സുതാര്യമാക്കണമെന്ന് യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു മജീദ് ചിത്താരി അദ്യക്ഷം വഹിച്ചു കെ എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ വൊവ്വൽ യോഗം ഉൽഘാടനം ചെയ്തു ഹ നീഫ് മാങ്ങാട് അലി കെ എച്ച് അഷ്റഫ് മൗവ്വൽ ഹമീദ് യൂസുഫ് പള്ളിപ്പുഴ ബഷീർ ആവിയിൽ അഷ്റഫ് പൂച്ചക്കാട് അബ്ബാസ് ചരുമ്പ എന്നിവർ പ്രസംഗിച്ചു ഷമീം ബേക്കൽ സ്വാഗതവും മുഹമ്മദ് മാസ്തിഗുഡ്ഡ നന്ദിയും പറഞ്ഞു പുതിയ ഭാരവായികളായി മജിദ് ചിത്താരി: പ്രസിഡണ്ട് മജീദ് പേളു ബഷീർ തൊട്ടി ബഷീർ കോട്ടക്കുന്ന് ശിഹാബ് പൂച്ചക്കാട് :വൈ : പ്രസിഡണ്ടുമാർ ഹമീദ് യൂസുഫ് പള്ളിപ്പുഴ :ജനറൽ സെക്രട്ടറി അബ്ബാസ് ചെരുമ്പ മുഹമ്മദ് മാസ്തിഗുഡ അഷ്റഫ് ഇല്ല്യാസ് നഗർ ഫൈറൂസ് തെക്ക് പ്പുറം :ജോ: സെക്രട്ടറിമാർ: ബഷീർ ആവിയിൽ : ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Categories
Kasaragod Latest news main-slider top news Uncategorised

പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ ഈ മാസം 31 വരെ

പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ 31 വരെ

പൊതുജനങ്ങള്‍ക്ക് സബ്‌സിഡിയോട് കൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കുന്നതിനുള്ള കാസര്‍കോട് ജില്ലാതല ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ കെഎസ്ഇബിയുടെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും നടക്കും. കെഎസ്ഇബി ലിമിറ്റഡ് അനുവദിച്ച പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഡെവലപ്പേഴ്‌സിനെ തിരഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണി വരെ രജിസ്‌ട്രേഷന്‍ നടത്താം. മൂന്ന് കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും മൂന്ന് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയുമാണ് ലഭിക്കുക. സബ്‌സിഡി തുക കുറച്ചു മാത്രം ഉപഭോക്താവ് നല്‍കേണ്ട ഈ പ്രത്യേക സബ്‌സിഡി പദ്ധതി പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. എല്ലാ പൊതുജനങ്ങള്‍ക്കും ഈ സബ്‌സിഡിയോടെയുള്ള സൗര സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായോ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പര്‍ ആയ 1912-ലോ കെ.എസ്.ഇ.ബിയുടെ സൗര പ്രൊജക്ട് ചെയ്യുന്ന മുൻനിര കമ്പനിയായ മൂപ്പൻസിനെയും ബന്ധപ്പെടാം. ഫോണ്‍ 9847050056, 9605825374

 

Categories
Kasaragod Latest news main-slider top news Uncategorised

എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി

എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി. കാഞ്ഞങ്ങാട് എസ് വൈ എസ് മുൻസിപ്പൽ പ്രസിഡന്റ് കെ. കെ അബ്ദുറഷീദ് ഫൈസി അധ്യക്ഷത വഹിച്ചു.ആറങ്ങാടി ജമാഅത് ഖത്തീബ് നൗഫൽ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ സുഹ്ഫ് മാന്നാനി ഖത്തീബ് മീനപ്പീസ് ജമാഅത് അനുസ്മരണ പ്രഭാഷണം നടത്തി. ആറങ്ങാടി ജമാഅത് പ്രസിഡന്റ് ഇ.കെ അബ്ദുറഹ്മാൻ, എസ് വൈ എസ് മേഖല പ്രസിഡന്റ് കെ. വി കുട്ടിഹാജി, എസ് വൈ എസ് മേഖല സെക്രട്ടറി ആസിഫ്,ആറങ്ങാടി ശാഖ സെക്രട്ടറി കെ. കെ സിറാജ്, ആറങ്ങാടി ജമാഅത് ട്രഷറർ എം. പി അബ്ദുൽ അസീസ്, ടി. റംസാൻ, ഷഫീക് ആറങ്ങാടി, അബ്ദുറസാഖ് സഅദി, ഇസ്മായിൽ മൗലവി, ഷഫീക് മൗലവി, അബ്ദുറഹീം മൗലവി എന്നിവർ ആശംസകൾ നേർന്നു. എസ് വൈ എസ് മുൻസിപ്പൽ സെക്രട്ടറി എഞ്ചിനിയർ മുഹമ്മദ്‌ സ്വാഗതവും സി. എച് അബ്ദുൽ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.

Categories
Uncategorised

ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

കാസര്‍ഗോഡ് വിഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

റേഷന്‍ കടകളില്‍ നേരിട്ടെത്തി പരിശോധന നടത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിശോധന. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ ഉദുമയിലെ എ.ആര്‍.ഡി നമ്പര്‍ ആറ്, കാഞ്ഞങ്ങാട് മേലാങ്കോട്ടെ എ.ആര്‍.ഡി നമ്പര്‍ 147 എന്നിവിടങ്ങളിലാണ് കളക്ടര്‍ എത്തിയത്. കടകളിലെ സ്റ്റോക്ക് വിവരങ്ങള്‍, കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഷാജി, ഹരിദാസ്, ജില്ലാ പ്രൊജക്ട് മാനേജര്‍(കണ്ണൂര്‍) സുചിത്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Categories
Uncategorised

ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.

രാജപുരം: ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു(24) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഒടയംചാലില്‍ പിക്കപ്പ് ജീപ്പും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒടയംചാലിലെ ബാർ ജീവനക്കാരനായിരുന്നു.

Back to Top