വിന്നേഴ്സ് കിഴക്കേകര പൂച്ചക്കാടിന്റെ ജില്ലാ കബഡി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ബി. ബിനോയ്

Share

വിന്നേഴ്സ് കിഴക്കേകര പൂച്ചക്കാടിന്റെ ജില്ലാ കബഡി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ബി. ബിനോയ്

ജില്ലയിലെ പ്രമുഖ കബഡി ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച്‌ 11തീയതി രണ്ടാം ശനിയാഴ്ച ജില്ലാ കബഡിഫെസ്റ്റ് നടത്താൻ വിന്നേഴ്സ് ക്ലബ്‌ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിൽ ധാരണയായി. കബഡിക്ക് പുറമെ അന്നേ ദിവസം നാടൻ കലാ മേളയും നടക്കും.

ജില്ലാ കബഡി ഫെസ്റ്റിന് മുന്നോടിയായി  കാൻസർ ബോധവത്കരണ ക്ലാസുകൾ, ജൂനിയർ ഫുട്‌ബോൾ ഫെസ്റ്റ് എന്നിവ നടകുമെന്ന് ക്ലബ് സെക്രട്ടറി രതീഷ് പൊക്കണംമൂല അറിയിച്ചു.

സംഘാടക സമിതി ജനറൽ കൺവീനറായി പ്രസാദ് പുതിയ വളപ്പിൽ, ട്രഷറർ രഞ്ജിത്ത് കണ്ടതിൽ എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്‌ പ്രസിഡണ്ട്‌ എം പി രാധാകൃഷ്ണൻ അദ്യക്ഷനായി.

പൂച്ചക്കാട് കിഴക്കേകര വിന്നേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് (WASC) മാർച്ച്‌ മാസം 11ന്  നടത്തുന്ന ജില്ലാ തല കബഡി ഫെസ്റ്റ് സംഘടക സമിതി ഭാരവാഹികൾ

രക്ഷധികാരി :1

രാധാകൃഷ്ണൻ MP (ക്ലബ്‌ പ്രസിഡന്റ് )

രതീഷ് പോക്കണംമൂല (ക്ലബ്‌ സെക്രട്ടറി )

സംഘാടക സമിതി ചെയർമാൻ :ബി ബിനോയ്‌

വൈസ് ചെയർമാൻ പ്രസൂൺ കല്ലടക്കെട്ട്, രാജേഷ് കരിമ്പു വളപ്പിൽ,സുധാകരൻ. ടി കെ,വിപിൻ അടുക്കം

സംഘാടക സമിതി ജനറൽ കൺവീനർ :പ്രസാദ് പുതിയ വളപ്പിൽ

ജോയിന്റ് കൺവീനർ

സാജൻ SK, നാരായണൻ അടുക്കം,ദീപു അടുക്കം, അജിത് കണ്ടത്തിൽ, രാഹുൽ K. ടി, സുരേഷ് അടുക്കം.

സംഘാടക സമിതി ട്രഷറർ :രഞ്ജിത്ത് കണ്ടത്തിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

 

 

Back to Top