മുന്നാട് പീപ്പിൾസ് കോപറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് പീപ്പിൾസ് മെഗാ ഫെസ്റ്റ് K23 എന്ന പേരിൽ ഓപ്പൺ എക്സിബിഷൻ സംഘടിപ്പിക്കും

Share

മുന്നാട് :മുന്നാട് പീപ്പിൾസ് കോപറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ പീപ്പിൾസ് മെഗാ ഫെസ്റ്റ് K23 എന്ന പേരിൽ ഓപ്പൺ എക്സിബിഷൻ സംഘടിപ്പിക്കും.

 

മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തിലെ പീപ്പിൾസ് കോളേജ് കാമ്പസിൽ ഫിബ്രുവരി 15, 16, 17 തീയ്യതികളിലാണ് മെഗാ ഫെസ്റ്റ്.

കാർഷികോൽപ്പന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും കുടുംബശ്രീ ഉദ്പന്നങ്ങളുടെയും തുടങ്ങി വിവിധ പ്രദർശന സ്റ്റാളുകൾ, വിദ്യാഭ്യാസ കമ്പ്യൂട്ടർ എക്സ്പോ, പുഷ്പഫല സസ്യങ്ങളുടെ പ്രദർശനം, പുസ്തകമേള, ചിത്രപ്രദർശനം തുടങ്ങിയവയുംനടക്കും. പ്രദർശനത്തോടൊപ്പം വിപണന സൗകര്യവുംഉണ്ടാകും. വിവിധ സെമിനാറുകൾ ആയുർവ്വേദമെഡിക്ക ക്യാമ്പ്, കലാപരിപാടികൾ, ആദരസമ്മേളനം, എന്നിവയും നടക്കും. മെഗാ ഫെസ്റ് എക്സിബിഷന്റെവിജയത്തിനായി സംഘാടക സമിതിരൂപീകരിച്ചു. കാസർകോട്കോഓപറേറ്റീവ്എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് എം.അനന്തൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി.കെ.ലൂക്കോസ്അധ്യക്ഷതവഹിച്ചു. കെ.സി.ഇ.എസ് സെക്രട്ടറി ഇ.കെ.രാജേഷ്,ഡയറക്ടർമാരായ എം.ലതിക, എം.വിനോദ് കുമാർ, കെ.വി. സജിത്, പായം വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എം.അനന്തൻ (ചെയർ)പായം വിജയൻ (വർക്കിംഗ്എം.ലതിക, കെ.പ്രസന്ന(വൈ.ചെയർ) ഡോ.സി.കെ.ലൂക്കോസ് (ജന.കൺഎം.ലതിക, കെ.വി.സജിത (ജോ. കൺഇ.കെ രാജേഷ് (ട്രഷറർ) വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Back to Top