Categories
Latest news main-slider National top news

ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഇനി സഹയോഗ്

*ഇനി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഇല്ല, പകരം സഹയോഗ്*

റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു. അതേസമയം പേരുമാറ്റം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് ഇപ്പോള്‍ എഴുതിയിട്ടുള്ളത്. ഇത് ഇന്‍ഫര്‍മേഷന്‍ സെന്ററാണെന്ന് യാത്രക്കാരില്‍ പലര്‍ക്കും പിടികിട്ടുന്നില്ല. മുമ്പ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൂചനാ കേന്ദ്ര്, വിവരങ്ങള്‍ നല്‍കുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിരുന്നു.

Categories
Kasaragod Latest news main-slider top news

കബഡി ഫെസ്റ്റ്ന് സംഘാടക സമിതി ഓഫീസ് തുറന്നു.*

 

*കബഡി ഫെസ്റ്റ്ന് സംഘാടക സമിതി ഓഫീസ് തുറന്നു.

മാവുങ്കാൽ: അജാനൂർ മണ്ഡലം മുപ്പത്തിയഞ്ചാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ 2022 നവംബർ 26ന് കാട്ടുകുളങ്ങരയിൽ നടത്തുന്ന കബഡി ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി ഓഫീസിൻ്റെ ഉൽഘാടനം മുൻ ഡിസിസി സെക്രട്ടറി അഡ്വ.ടി.കെ.സുധാകരൻ ഉത്ഘാടനം ചെയ്തു.പി.ബാലകഷ്ൻ, കുഞ്ഞിരാമൻ എക്കാൽ എന്നിവർ സംസാരിച്ചു. ടൂർണ്ണമെൻറിൽ ജില്ലയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു.

Categories
Latest news main-slider National top news

എ.ടി.എം വഴി പണം പിൻവലിക്കാൻ ഇനി കൈയിൽ ഫോണും കരുതണം*

ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP, പിന്‍ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ മറ്റാരുമായും ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല എന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ATM വഴി പണം പിന്‍ വലിക്കുന്നതിന് പുതിയ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. SBI, അടക്കമുള്ള ബാങ്കുകള്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നു. ATM വഴി പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒ.ടി.പി കൂടി നല്‍കേണ്ടി വരും. പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒ.ടി.പി വരും. അത്തരത്തില്‍ വരുന്ന OTP ഉപഭോക്താക്കളുടെ റെജിസ്റ്റര്‍ നമ്പറിലേക്ക് വരുന്നതായിരിക്കും. ആ OTP നിങ്ങള്‍ ATM മെഷീനില്‍ നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം പിന്‍ വലിക്കുവാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ കൈയ്യില്‍ കരുതുക. എന്നാല്‍ എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ OTP നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം OTP നല്‍കിയാല്‍ മതി. ചെറിയ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല.

Categories
Kerala Latest news main-slider top news

ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

 

*ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയ്‌ക്കായി പ്രവര്‍ത്തിക്കേണ്ട യുവാക്കളുടെ കര്‍മ്മശേഷിയെ മയക്കുമരുന്ന് നല്‍കി മയക്കികിടത്തുന്ന ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണമെന്ന് മന്ത്രി ആര്‍.ബിന്ദു. എന്‍.സി.സി, എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ലഹരിവിരുദ്ധ കര്‍മ്മസേനയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടകരമായ പ്രവൃത്തിയിലേക്കല്ല, സ്നേഹത്തിന്റെയും സര്‍ഗാത്മകളുടെയും പരിചയേന്തി ലഹരിക്കെതിരെ പൊരുതാനാണ് കോളേജുകളില്‍ കര്‍മ്മസേന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ കര്‍മ്മ സേനയ്ക്ക് ‘ആസാദ്’ (ഏജന്റ്സ് ഫോര്‍ സോഷ്യല്‍ അവര്‍നെസ് എഗൈന്‍സ്റ്റ് ഡ്രഗ്സ്) എന്ന് മന്ത്രി നാമകരണം ചെയ്‌തു.

Categories
Kasaragod Latest news main-slider top news Uncategorised

യുവഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവിയിരുന്നു സതീശൻ പാച്ചേനിയെന്ന് സർവ്വകക്ഷി അനുശോചന യോഗം.

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി സർവ്വകക്ഷി അനുശോചനയോഗം നടന്നു. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ച ചുരുക്കം ചില നേതാക്കന്മാരിൽ മുൻപന്തിയിൽ നിന്ന ഉജ്വല നേതാവായിരിന്നു സതീശൻ പാച്ചേനി എന്ന് നേതാക്കൾ അനുസ്മരണ യോഗത്തിൽ പറഞ്ഞു. പി കെ ഫൈസൽ അധ്യക്ഷനായി. കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, സിപിഎം നേതാവ് വി വി രമേശൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, ബി ജെ പി ജില്ലാ സെക്രട്ടറി എ വേലായുധൻ കോടവലം,
സി പി ഐ നേതാവ് കെ വി കൃഷ്ണൻ , കെ പി കുഞ്ഞികണ്ണൻ, ഹകീം കുന്നിൽ,കേരള കോൺഗ്രസ്‌ നേതാവ് കുരിയകോസ് പ്ലാപറമ്പിൽ, നാഷണൽ ലീഗ് നേതാവ് എം ഹമീദ് ഹാജി, കെ കെ നാരായണൻ, സി എം പി നേതാവ് കെ കമ്മാരൻ, എൻ സി പി നേതാവ് വസന്തകുമാർ കാട്ടുകുളങ്ങര ജനതാദൾ നേതാവ് പി പി രാജു,ജെ എൽ ഡി കൃഷ്ണൻ പനങ്കാവ്, നേതാവ് ചന്ദ്രൻ വിനോദ് കുമാർ പള്ളയിൽവീട്, പി വി സുരേഷ്, മാമുനി വിജയൻ, രാജൻ പെരിയ എന്നിവർ സംസാരിച്ചു.

Categories
Latest news main-slider National top news

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതിരൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവില്‍ കോഡിനെതിരാണ്.

Categories
Kerala Latest news main-slider top news

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും ; മന്ത്രി വീണാ ജോര്‍ജ്

ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്ട്രോക്ക് യൂണിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്നു. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രോക്ക് ഐ.സിയുവും സ്ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും സ്ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജന്‍ ആക്റ്റിവേറ്റര്‍ (TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസിഎല്‍ വഴി സംഭരിച്ച്‌ വിതരണം ചെയ്ത് വരുന്നു. സ്ട്രോക്ക് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്റ്റ്ഫ് നേഴ്സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി സ്ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് അന്താരാഷ്ട്ര സ്ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം

Categories
Kasaragod Latest news main-slider top news

ജില്ലാ കലോൽസവത്തിനൊരുങ്ങി ചായ്യോത്ത്: സംഘാടക സമിതി കേരളപ്പിറവി ദിനത്തിൽ.

ജില്ലാ കലോൽസവത്തിനൊരുങ്ങി ചായ്യോത്ത്: സംഘാടക സമിതി കേരളപ്പിറവി ദിനത്തിൽ.
നീലേശ്വരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലയായ കേരള സ്കൂൾ കലോത്സവത്തിന് ആരവമുയരുന്നു. കാസർഗോഡ് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ അവസാനത്തിൽ ചായ്യോം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.സ്കൂൾ തലത്തിലും സബ്ബ്ജില്ല തലത്തിലും മത്സരിച്ച് തെരെഞ്ഞെടുക്കപ്പെട്ട 5000 ലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമേളയുടെ വിജയത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചായ്യോം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.

Categories
Kerala Latest news main-slider National top news

സോഷ്യല്‍ മീഡിയ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം; ഐടി ആക്‌ട് ഭേദഗതി ചെയ്തു.

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്ബനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.
ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്ബനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളില്‍ സമിതി നിലവില്‍ വരും. ചെയര്‍പേഴ്‌സനടക്കം ഈ സമിതിയില്‍ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും.
നിലവില്‍ സാമൂഹിക മാധ്യമ കമ്ബനികള്‍ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കമ്ബനികള്‍ പരാതികള്‍ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ കമ്ബനികള്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നു. ഇത്തരം സംവിധാനങ്ങളില്‍ വരുന്ന തീര്‍പ്പുകളില്‍ പരാതിക്കാരന് തൃപ്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയെ സമീപിക്കാം

Categories
Kasaragod Kerala Latest news main-slider top news

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു. നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു.
നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

പെരിയ: ദേശീയപാതാ വികസനത്തിൽ പെരിയ എൻ.എച്ച്. ജങ്ങ്ഷനിൽ നിർമ്മാണത്തിനിടെ മേൽപ്പാലം തകർന്നത് നാടിനെ ഞെട്ടിച്ചു.
പെരിയയിൽ മുബൈ ആസ്ഥാനമായുള്ള മേഘ കൺട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിലംപൊത്തിയ പാലം പണിയുന്നത്. ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും എത്തി സ്ഥിതിവിശേഷങ്ങൾ വിലയിരുത്തുകയാണ് സംഭവസ്ഥലത്തെ CCTV ഫൂട്ടേജ് അടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.5 ലധികം തൊഴിലാളികൾക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് പ്രാഥിക നിഗമനം.

Back to Top