Categories
Kasaragod Latest news main-slider top news

ശബരിമല ശ്രീ അയ്യപ്പസേവാസമിതി കാസർഗോഡ് ജില്ലാ സമ്മേളനം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.

ശബരിമല അയ്യപ്പസേവാസമിതി കാസർഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു.ശിവഗിരി മഠo സ്വാമി പ്രേമാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി സെക്രട്ടറി അനീഷ് രാമചന്ദ്രൻ ,സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശൻ പറമ്പൻ, ജില്ലാ കമ്മിറ്റി അംഗം ടി. രവി, ബാലകൃഷ്ണൻ സ്വാമി, രഘുനാഥൻ മണികണ്ഠ മ00 കുന്നുമ്മൽ, കൃഷ്ണൻ ഗുരുസ്വാമി, രജ്ഞ്ഞിത്ത് കൂത്തുപറമ്പ് ,ബാലൻ കണ്ണവം, രാധാകൃഷ്ണൻ മട്ടന്നൂർ, എന്നിവർ പ്രസംഗിച്ചു.

 

 

Categories
Kasaragod main-slider top news

ന്യൂസ് ബിരിക്കുളം നവ മാധ്യമ വാട്സ് ‘ ആപ്പ് കൂട്ടായ്മ ബിരിക്കുളം പ്ലാതടത്തെ അൻവിദ് മോന് ചികിത്സാ സഹായം നൽകി.

ചികിത്സാ നിധി കൈമാറി

ഇരുചെവികൾക്കും ജൻമനാ കേൾവി ശക്തിയില്ലാത്ത, തദ്വാര സംസാരശേഷിയുമില്ലാത്ത രണ്ടര വയസുകാരൻ ബിരിക്കുളം പ്ലാത്തടത്തെ അൻവിദ് മോനു വേണ്ടി ന്യൂസ് ബിരിക്കുളം എന്ന നവമാധ്യമ വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരത്തോളം രൂപ ,ബഹു വെള്ളരിക്കുണ്ട് SHO ശ്രീ വിജയകുമാർ അൻവിദ്ചികിത്സാ സമിതിക്കു കൈമാറി. ധനേഷ് എം കെഅദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം വി സന്ധ്യ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് പി ഷിബു.പി, ദിലീപ്കെ, വിജയൻ പി.വി എന്നിവർ സംസാരിച്ചു.ഗ്രൂപ്പ് കൺവീനർ രാജേഷ് വി സ്വാഗതം പറഞ്ഞു ചികിത്സാ സമിതി ചെയർമാൻ പരപ്പബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ,കൺവീനർ സി വേണുഗോപാൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി പ്രളയകാലത്തും കൊറോണ കാലത്തും മാതൃകപരമായി ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് തുക സമാഹരിച്ചുനൽകിയിട്ടുള്ള ഈ നവ മാധ്യമ കൂട്ടായ്മ ,ബിരിക്കുളത്തെ കാൻസർ ബാധിതനായ മധുവിനു വേണ്ടി രണ്ടേകാൽ ലക്ഷത്തോളം രൂപയും പിരിച്ചു നൽകിയിട്ടുണ്ട് പ്രവർത്തനങ്ങൾക്ക് അഡ്മിൻ മാർക്ക് പുറമേ രവീന്ദ്രൻ TA , അശ്വ ദോഷ്, പവിത്രൻ എൻ, തോമസ് എൻ ജെ തുടങ്ങിയവർ നേതൃത്വം നൽകി

 

Categories
Kasaragod Latest news main-slider top news

നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുന്നതിനാൽ പുതിയക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ചു പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ഓഫീസ് പള്ളിക്കരയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു

 

നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുന്നതിനാൽ പുതിയക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ചു പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ഓഫീസ് പള്ളിക്കരയിൽ തുറന്നു പ്രവർത്തനം ആരംഭിച്ച.

ഓഫിസിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർപേഴ്സൻ   ടി വി ശാന്ത നിർവഹിച്ചു. കെ. ഗംഗാധ രൻ  ആധ്യക്ഷത വഹിച്ചു  നഗരസഭാ കൗൺസിലർ മാരായ പി കുഞ്ഞിരാമൻ, പി ശ്രീജ, കെ നാരായണൻ ക്ഷേത്ര കോയ്മ ചന്ദ്രശേഖരൻ, പി കുഞ്ഞി കൃഷ്ണൻ,വി വി. രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ദിനേശൻ സ്വാഗതവും പി. സുഭാഷ് നന്ദി യും പറഞ്ഞു.

Categories
Kerala Latest news main-slider top news

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് നവംബർ 19,20 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു.

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് നവംബർ 19,20 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ ജൂഡോ അസോസിയേഷൻ ആദിത്യമരുളുന്ന മുപ്പത്തിയഞ്ചാമത് കേരള സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് 2022 നവംബർ 19,20, തീയ്യതികളിലായി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.വിവിധ ജില്ലകളിൽ നിന്നായി വിവിധ വെയിറ്റ് കാറ്റഗറിയിൽ നിന്നായി അഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം കെ വിനോദ് കുമാറും ഓർഗനൈസിങ്ങ് സെക്രട്ടറി പി വി ബാലകൃഷ്ണൻ മാസ്റ്ററുമാണ്.

Categories
Kasaragod Kerala Latest news main-slider top news

കേരള ഗവർണർ ഇന്ത്യയ്ക്ക് അപമാനം: ജനാധിപത്യ കേരളാ കോൺഗ്രസ്

 

  • കേരള ഗവർണർ ഇന്ത്യയ്ക്ക് അപമാനം: ജനാധിപത്യ കേരളാ കോൺഗ്രസ്

ജനാധിപത്യത്തെ അട്ടിമറിച്ച് സംഘ പരിവാറിന്റെ അജണ്ട നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇൻഡ്യയ്ക്ക് അപമാനമാണെന്നും സൂപ്പർ മുഖ്യമന്ത്രി ചമയാനുള്ള ഗവർണറുടെ മോഹം കേരളത്തിൽ നടക്കില്ലെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ബാധ്യതയുള്ള ഗവർണർ ആർ എസ് എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാൻ കോമാളി വേഷം കെട്ടുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്. ചാൻസലർ പദവിയിലിരുന്ന് ഗവർണർ കൈക്കൊണ്ട തീരുമാനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചാൻസിലർ പദവി ഒഴിയണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷിക വിഭവങ്ങളുടെ വില തകർച്ച , വന്യജീവി ആക്രമണം, കാലവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിള നഷ്ടം ഇവയിൽ നിന്നും കർഷകർക്ക് നഷ്ടപരിഹാരവും, സംരക്ഷണവും നൽകണമെന്ന കാർഷിക പ്രമേയവും അവതരിപ്പിച്ചു.. സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.സി.ജോസഫ് രാഷ്ട്രീയ പ്രമേയവും ജനറൽ സെക്രട്ടറി ജോർജ്ജ് അഗസ്റ്റിൻ കാർഷിക പ്രമേയവും അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർമാൻ എ.ജെ.ജോസഫ്, വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ ജനറൽ സെക്രട്ടറിമാരായ അഡ്വ ഫ്രാൻസിസ് തോമസ്, പ്രൊഫ. ജേക്കബ് എം എ ബ്രാഹം, റോയി വാരിക്കാട് . ജയിംസ് കുര്യൻ. എബ്രഹാം കുളമട, പത്തനംതിട്ട ജില്ല പ്രസിസന്റ് രാജു നെടുവം പുറം , കൺവീനർ അഡ്വ.’വർഗ്ഗീസ് മുളയ്ക്കൽ, തോമസ് ഫെർണാണ്ടസ്, എൻ.സത്യൻ, എൻ.റ്റി. കുര്യാച്ചൻ.ജോഷി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പാർട്ടി സംസ്ഥാന സമ്മേളനം ഫെബ്രുവരി രണ്ടാം വാരം കോട്ടയത്ത് നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ ക്യാമ്പുകൾ ഡിസംബർ 15 നകവും എല്ലാ നിയോജകമണ്ഡലം ക്യാമ്പുകൾ ജനുവരി 30 നകം നടത്തുന്നതിന് പാർട്ടി ക്യാമ്പ് തീരുമാനിച്ചു.സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

Categories
Kerala Latest news main-slider top news

കേരളത്തിലെ കൊലപാതക കേസുകളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 61 കേസുകൾ

 

കേരളത്തിലെ കൊലപാതക കേസുകളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 61 കേസുകൾ

കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റ കൃത്യങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഫയൽ ചെയ്ത ക്രിമിനൽ കേസുകളിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊലപാതക കേസുകളിൽ കഴിഞ്ഞ വർഷം മാത്രം 61 സ്ത്രീകളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

മുൻ വർഷങ്ങളിലെ ഔദ്യോഗിക കണക്കുകളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം രണ്ട് ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഇത് എട്ട് ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം മാത്രം 26 വധശ്രമ കേസുകളിൽ സ്ത്രീകൾക്ക് എതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കണക്കുകളിൽ വ്യക്തമാണ്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കുറ്റകൃത്യങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹീനമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. കൊലപാതക കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്തെ നിയമപാലകരെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ നടന്ന കൂടത്തായി കൊലപാതകങ്ങളും ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്ന പാറശാല ഷാരോൺ കൊലക്കേസും ഇലന്തൂരിലെ നരബലിയുമൊക്കെ ഉദാഹരണമാണെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

Categories
Kerala Latest news main-slider top news

റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ; മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ കെ-സ്‌റ്റോര്‍

റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ; മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ കെ-സ്‌റ്റോര്‍

ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ലഭിക്കും. സംസ്ഥാനത്ത് മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ ‘കെ-സ്‌റ്റോര്‍’ ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും വാങ്ങാം. ഐ.ഒ.സിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ-സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐ.ഒ.സിയുമായി ഒപ്പുവെച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ: ഡി.സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വെച്ചത്. പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവൽകരിക്കുന്നതിന്റെ ഭാഗമായി കെ-സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ-സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉല്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

Categories
Kasaragod Latest news main-slider top news

ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം:ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

 

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നടന്നു വരുന്ന ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നും അഞ്ചും വേദികളിലെത്തിയാൽ കലാപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം പാർക്കിലും സമയം ചെലവഴിക്കാം.
ഈ സാധ്യത കൂടി മനസിലാക്കിയിട്ടാകണം സ്‌റ്റേജിനങ്ങൾ തുടങ്ങിയതിന് ശേഷം പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവമാണ്. ഇന്ന് അവധി ദിവസമായതിനാൽ മറ്റു വേദികളിലെത്തിയവരും രാവിലെ മുതൽ കുട്ടികൾക്കൊപ്പം പാർക്കിലെത്തുന്നുണ്ട്. മൂന്നാം വേദിയായ യങ് മെൻസ് ക്ലബിലെ ചിലമ്പൊലി അഞ്ചാം വേദിയായ നെഹ്റു ബാലവേദി സർഗവേദിക്ക് സമീപത്തെ ശംഖൊലി എന്നിവയ്ക്ക് സമീപമാണ് ഈ പാർക്ക് . വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥി പ്രവാസി കൂട്ടായ്മയായ ആൽത്തറക്കൂട്ടമാണ് സ്കൂളിലെ എൽപി വിഭാഗത്തിന് സമീപം സുസജ്ജമായ പാർക്കൊരുക്കിയത്. 5 ലക്ഷം രൂപ ചിലവിലൊരുക്കിയ പാർക്കിൽ കുട്ടികൾക്കുള്ള ഊഞ്ഞാൽ, സ്ലൈഡർ, എന്നിവയെല്ലാമുണ്ട്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പാർക്ക് തുറന്നത്. 2018ൽ ആറരലക്ഷം രൂപ ചിലവിൽ ആൽത്തറക്കൂട്ടം എൽപി വിഭാഗത്തിന് ശുചിമുറി സമുച്ചയവും നിർമിച്ചിരുന്നു. പാർക്കിന് സമീപം വി.വി.ശശിധരൻ്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി ഒരുക്കിയ ഓച്ചിറക്കളയുടെ പടുകൂറ്റൻ രൂപവും കലാസ്വാദകർക്ക് കൗതുകക്കാഴ്ചയൊരുക്കുന്നു. കലോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്ന് കലോത്സവ നഗരിയിലെ 8 വേദികളിലേക്കും കാണികളുടെ ഒഴുക്കാണ്. ഉച്ചയ്ക്ക് വിപുലമായ സദ്യയും ഒരുക്കിയിട്ടുണ്ട്

Categories
Kasaragod Latest news main-slider top news

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് 4 ദിവസം കൗമാരകലയുടെ ഉത്സവക്കാഴ്ചയൊരുക്കി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിലും സമീപത്തെ 7 വേദികളിലുമായാണ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്കൂൾ തെയ്ക്കോൺഡോ ചാമ്പ്യൻഷിപ്പിലെ വിജയികളെ അനുമോദിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ലക്ഷ്മി, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സബീഷ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ ഉമ്മർ, കെ.മീന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.പുഷ്പ, അജാനൂർ പഞ്ചായത്തംഗം കെ.ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ ബേക്കൽ എഇഒ, പി.കെ.സുരേശൻ, ഐടി അറ്റ് സ്കൂൾ കോ- ഓർഡിനേറ്റർ രാജേഷ് കുമാർ, ബേക്കൽ ബിപിസി, കെ.എം.ദിലീപ് കുമാർ, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ്സ്എസ്എസ് പിടിഎ പ്രസിഡൻ്റ് കെ ജയൻ, മദർ പിടിഎ പ്രസിഡൻ്റ് വി.വി.തുളസി എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സ്കൂൾ പ്രധാനധ്യാപികയുമായ സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider top news

ചരിത്രനേട്ടവുമായി കാസർകോട് ജില്ലാ തായ്ക്വോൺഡോ സ്കൂൾ ടീം./ സംസ്ഥാന സ്കൂൾ തെയ്കോണ്ടോയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ജില്ലാ ടീമിനും കോച്ച്മാർക്കും സ്വീകരണം നൽകി.

കോട്ടയത്ത് വെച്ച് നവംബർ 1 മുതൽ 4 വരെ നടന്ന 64 മത് കേരള സംസ്ഥാന സ്കൂൾ ഗെയിംസ് തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ 9 ഗോൾഡ് മെഡലും, 16 സിൽവർ മെഡലും, 13 ബ്രോൺസും മെഡലും നേടി കൊണ്ട് 106 പോയിന്റ് മായി കാസർഗോഡ് ജില്ല ഓവറോൾ കപ്പ് കരസ്ഥമാക്കി.

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ തെയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കാസർഗോഡ് ജില്ലാ ടീമംഗങ്ങൾക്കും കോച്ച്മാരായ പ്രകാശൻ ബി ഐ, മധു വി.വി ,ജയൻ ബി എന്നിവർക്ക് സ്കൂൾ ഗെയിംസ് അസോസിയേഷൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സ്വീകരണത്തിൽകാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ടീച്ചർ ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ധനേഷ് കുമാർ, കോ.ഓർഡിനേറ്റർ കെ.മധുസൂദനൻ, കെ.കിഷോർ കുമാർ, തെയ്കോണ്ടോ സെക്രട്ടറി ഷാജി, പ്രസിഡണ്ട് അബ്ദുള്ള, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

Back to Top