ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

Share

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം:ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

 

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നടന്നു വരുന്ന ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നും അഞ്ചും വേദികളിലെത്തിയാൽ കലാപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം പാർക്കിലും സമയം ചെലവഴിക്കാം.
ഈ സാധ്യത കൂടി മനസിലാക്കിയിട്ടാകണം സ്‌റ്റേജിനങ്ങൾ തുടങ്ങിയതിന് ശേഷം പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവമാണ്. ഇന്ന് അവധി ദിവസമായതിനാൽ മറ്റു വേദികളിലെത്തിയവരും രാവിലെ മുതൽ കുട്ടികൾക്കൊപ്പം പാർക്കിലെത്തുന്നുണ്ട്. മൂന്നാം വേദിയായ യങ് മെൻസ് ക്ലബിലെ ചിലമ്പൊലി അഞ്ചാം വേദിയായ നെഹ്റു ബാലവേദി സർഗവേദിക്ക് സമീപത്തെ ശംഖൊലി എന്നിവയ്ക്ക് സമീപമാണ് ഈ പാർക്ക് . വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥി പ്രവാസി കൂട്ടായ്മയായ ആൽത്തറക്കൂട്ടമാണ് സ്കൂളിലെ എൽപി വിഭാഗത്തിന് സമീപം സുസജ്ജമായ പാർക്കൊരുക്കിയത്. 5 ലക്ഷം രൂപ ചിലവിലൊരുക്കിയ പാർക്കിൽ കുട്ടികൾക്കുള്ള ഊഞ്ഞാൽ, സ്ലൈഡർ, എന്നിവയെല്ലാമുണ്ട്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പാർക്ക് തുറന്നത്. 2018ൽ ആറരലക്ഷം രൂപ ചിലവിൽ ആൽത്തറക്കൂട്ടം എൽപി വിഭാഗത്തിന് ശുചിമുറി സമുച്ചയവും നിർമിച്ചിരുന്നു. പാർക്കിന് സമീപം വി.വി.ശശിധരൻ്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി ഒരുക്കിയ ഓച്ചിറക്കളയുടെ പടുകൂറ്റൻ രൂപവും കലാസ്വാദകർക്ക് കൗതുകക്കാഴ്ചയൊരുക്കുന്നു. കലോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്ന് കലോത്സവ നഗരിയിലെ 8 വേദികളിലേക്കും കാണികളുടെ ഒഴുക്കാണ്. ഉച്ചയ്ക്ക് വിപുലമായ സദ്യയും ഒരുക്കിയിട്ടുണ്ട്

Back to Top