ന്യൂസ് ബിരിക്കുളം നവ മാധ്യമ വാട്സ് ‘ ആപ്പ് കൂട്ടായ്മ ബിരിക്കുളം പ്ലാതടത്തെ അൻവിദ് മോന് ചികിത്സാ സഹായം നൽകി.

Share

ചികിത്സാ നിധി കൈമാറി

ഇരുചെവികൾക്കും ജൻമനാ കേൾവി ശക്തിയില്ലാത്ത, തദ്വാര സംസാരശേഷിയുമില്ലാത്ത രണ്ടര വയസുകാരൻ ബിരിക്കുളം പ്ലാത്തടത്തെ അൻവിദ് മോനു വേണ്ടി ന്യൂസ് ബിരിക്കുളം എന്ന നവമാധ്യമ വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരത്തോളം രൂപ ,ബഹു വെള്ളരിക്കുണ്ട് SHO ശ്രീ വിജയകുമാർ അൻവിദ്ചികിത്സാ സമിതിക്കു കൈമാറി. ധനേഷ് എം കെഅദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം വി സന്ധ്യ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് പി ഷിബു.പി, ദിലീപ്കെ, വിജയൻ പി.വി എന്നിവർ സംസാരിച്ചു.ഗ്രൂപ്പ് കൺവീനർ രാജേഷ് വി സ്വാഗതം പറഞ്ഞു ചികിത്സാ സമിതി ചെയർമാൻ പരപ്പബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ,കൺവീനർ സി വേണുഗോപാൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി പ്രളയകാലത്തും കൊറോണ കാലത്തും മാതൃകപരമായി ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് തുക സമാഹരിച്ചുനൽകിയിട്ടുള്ള ഈ നവ മാധ്യമ കൂട്ടായ്മ ,ബിരിക്കുളത്തെ കാൻസർ ബാധിതനായ മധുവിനു വേണ്ടി രണ്ടേകാൽ ലക്ഷത്തോളം രൂപയും പിരിച്ചു നൽകിയിട്ടുണ്ട് പ്രവർത്തനങ്ങൾക്ക് അഡ്മിൻ മാർക്ക് പുറമേ രവീന്ദ്രൻ TA , അശ്വ ദോഷ്, പവിത്രൻ എൻ, തോമസ് എൻ ജെ തുടങ്ങിയവർ നേതൃത്വം നൽകി

 

Back to Top