റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ; മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ കെ-സ്‌റ്റോര്‍

Share

റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ; മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ കെ-സ്‌റ്റോര്‍

ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ലഭിക്കും. സംസ്ഥാനത്ത് മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ ‘കെ-സ്‌റ്റോര്‍’ ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും വാങ്ങാം. ഐ.ഒ.സിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ-സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐ.ഒ.സിയുമായി ഒപ്പുവെച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ: ഡി.സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വെച്ചത്. പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവൽകരിക്കുന്നതിന്റെ ഭാഗമായി കെ-സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ-സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉല്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

Back to Top