ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

Share

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് 4 ദിവസം കൗമാരകലയുടെ ഉത്സവക്കാഴ്ചയൊരുക്കി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിലും സമീപത്തെ 7 വേദികളിലുമായാണ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്കൂൾ തെയ്ക്കോൺഡോ ചാമ്പ്യൻഷിപ്പിലെ വിജയികളെ അനുമോദിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ലക്ഷ്മി, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സബീഷ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ ഉമ്മർ, കെ.മീന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.പുഷ്പ, അജാനൂർ പഞ്ചായത്തംഗം കെ.ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ ബേക്കൽ എഇഒ, പി.കെ.സുരേശൻ, ഐടി അറ്റ് സ്കൂൾ കോ- ഓർഡിനേറ്റർ രാജേഷ് കുമാർ, ബേക്കൽ ബിപിസി, കെ.എം.ദിലീപ് കുമാർ, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ്സ്എസ്എസ് പിടിഎ പ്രസിഡൻ്റ് കെ ജയൻ, മദർ പിടിഎ പ്രസിഡൻ്റ് വി.വി.തുളസി എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സ്കൂൾ പ്രധാനധ്യാപികയുമായ സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.

Back to Top