കേരള ഗവർണർ ഇന്ത്യയ്ക്ക് അപമാനം: ജനാധിപത്യ കേരളാ കോൺഗ്രസ്

Share

 

  • കേരള ഗവർണർ ഇന്ത്യയ്ക്ക് അപമാനം: ജനാധിപത്യ കേരളാ കോൺഗ്രസ്

ജനാധിപത്യത്തെ അട്ടിമറിച്ച് സംഘ പരിവാറിന്റെ അജണ്ട നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇൻഡ്യയ്ക്ക് അപമാനമാണെന്നും സൂപ്പർ മുഖ്യമന്ത്രി ചമയാനുള്ള ഗവർണറുടെ മോഹം കേരളത്തിൽ നടക്കില്ലെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ബാധ്യതയുള്ള ഗവർണർ ആർ എസ് എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാൻ കോമാളി വേഷം കെട്ടുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്. ചാൻസലർ പദവിയിലിരുന്ന് ഗവർണർ കൈക്കൊണ്ട തീരുമാനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചാൻസിലർ പദവി ഒഴിയണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷിക വിഭവങ്ങളുടെ വില തകർച്ച , വന്യജീവി ആക്രമണം, കാലവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിള നഷ്ടം ഇവയിൽ നിന്നും കർഷകർക്ക് നഷ്ടപരിഹാരവും, സംരക്ഷണവും നൽകണമെന്ന കാർഷിക പ്രമേയവും അവതരിപ്പിച്ചു.. സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.സി.ജോസഫ് രാഷ്ട്രീയ പ്രമേയവും ജനറൽ സെക്രട്ടറി ജോർജ്ജ് അഗസ്റ്റിൻ കാർഷിക പ്രമേയവും അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർമാൻ എ.ജെ.ജോസഫ്, വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ ജനറൽ സെക്രട്ടറിമാരായ അഡ്വ ഫ്രാൻസിസ് തോമസ്, പ്രൊഫ. ജേക്കബ് എം എ ബ്രാഹം, റോയി വാരിക്കാട് . ജയിംസ് കുര്യൻ. എബ്രഹാം കുളമട, പത്തനംതിട്ട ജില്ല പ്രസിസന്റ് രാജു നെടുവം പുറം , കൺവീനർ അഡ്വ.’വർഗ്ഗീസ് മുളയ്ക്കൽ, തോമസ് ഫെർണാണ്ടസ്, എൻ.സത്യൻ, എൻ.റ്റി. കുര്യാച്ചൻ.ജോഷി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പാർട്ടി സംസ്ഥാന സമ്മേളനം ഫെബ്രുവരി രണ്ടാം വാരം കോട്ടയത്ത് നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ ക്യാമ്പുകൾ ഡിസംബർ 15 നകവും എല്ലാ നിയോജകമണ്ഡലം ക്യാമ്പുകൾ ജനുവരി 30 നകം നടത്തുന്നതിന് പാർട്ടി ക്യാമ്പ് തീരുമാനിച്ചു.സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

Back to Top