സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് നവംബർ 19,20 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു.

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് നവംബർ 19,20 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ ജൂഡോ അസോസിയേഷൻ ആദിത്യമരുളുന്ന മുപ്പത്തിയഞ്ചാമത് കേരള സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് 2022 നവംബർ 19,20, തീയ്യതികളിലായി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.വിവിധ ജില്ലകളിൽ നിന്നായി വിവിധ വെയിറ്റ് കാറ്റഗറിയിൽ നിന്നായി അഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം കെ വിനോദ് കുമാറും ഓർഗനൈസിങ്ങ് സെക്രട്ടറി പി വി ബാലകൃഷ്ണൻ മാസ്റ്ററുമാണ്.