Categories
Sports

ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് ഇക്വഡോറിന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം.

ദോഹ :വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം കെടും മുൻപേ ഗാലറി നിറച്ചെത്തിയ ആരാധകർക്കു നടുവിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിനെ ഇക്വഡോർ തോൽപിച്ചു.  ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.

ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോർ നെതർലൻഡ്സിനെയും നേരിടും.
ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾസ്പർശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.
ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
ഇക്വഡോർ രണ്ടാം ഗോൾ: തുടർന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31–ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2–0.

Categories
Latest news main-slider Sports top news

ഫുട്ബോള്‍ ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.

ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.

ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വന്‍ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും യുഎസ് സ്പോര്‍ട്സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സ് പറയുന്നു. ദോഹയില്‍ മാത്രം, ‘ദി പേള്‍’ എന്നറിയപ്പെടുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനായി 15 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ദോഹ മെട്രോയില്‍ 36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിനിടെ വര്‍ഷങ്ങളായി ആഴ്ചയില്‍ 500 മില്യണ്‍ ഡോളര്‍ വീതം ചെലവഴിച്ചതായി ഖത്തറിലെ ധനമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ട്.

2018ല്‍ ഫിഫ ലോകകപ്പ് സംഘടിപ്പിക്കാന്‍ റഷ്യ 11.6 ബില്യണ്‍ ഡോളറും 2014-ല്‍ ബ്രസീല്‍ 15 ബില്യണ്‍ ഡോളറും 2010-ല്‍ ദക്ഷിണാഫ്രിക്ക 3.6 ബില്യണ്‍ ഡോളറുമാണ് ചെലവഴിച്ചത്. 2006-ല്‍ ജര്‍മ്മനി 4.3 ബില്യണ്‍ ഡോളറും 2002-ല്‍ ജപ്പാന്‍ 7 ബില്യണ്‍ ഡോളറും 1998-ല്‍ ഫ്രാന്‍സ് 2.3 ബില്യണ്‍ ഡോളറും 1994-ല്‍ യുഎസ് 500 മില്യണ്‍ ഡോളറും ചെലവഴിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ഏകദേശം മൂന്ന് മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. 2018ല്‍ റഷ്യ നേടിയ 5.4 ബില്യണ്‍ ഡോളര്‍ മറികടന്ന് ഖത്തര്‍ റെക്കോര്‍ഡ് വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പോര്‍ട്സ് ഔട്ട്ഫിറ്ററായ കെല്ലര്‍ സ്പോര്‍ട്സിന്റെ പഠനമനുസരിച്ച്‌, 2018ലെ മുന്‍ ഫിഫ ലോകകപ്പിനേക്കാള്‍ ഖത്തറിലെ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് 40 ശതമാനം വില കൂടുതലാണ്. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റിന് ഏകദേശം 66,200 രൂപയാണ് വിലവരുന്നത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഏകദേശം 27,700 രൂപയാണ് വില വരുന്നത്. ഏകദേശം 3 മില്യണ്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതിനാല്‍, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആയിരിക്കും. ടിക്കറ്റുകള്‍ക്ക് പുറമെ 240,000 ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ വിറ്റഴിച്ചിട്ടുണ്ട്.

Categories
Latest news main-slider Sports

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍

 

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 14 ജില്ലകളിലും ബിഗ് സ്‌ക്രീന്‍ ഒരുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സാമാജികരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കും.

ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീന്‍ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ബിഗ് സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഈ വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.

Categories
Kerala Sports

ബിസിസിഐ ജോയിന്റ് സെക്രട്ടറി സ്ഥാനംഒഴിഞ്ഞ ജയേഷ് ജോർജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തലപ്പത്തേക്ക്

തിരുവനന്തപുരം∙ ബിസിസിഐ ജോയിന്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ജയേഷ് ജോർജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തലപ്പത്തേക്ക്. കെസിഎ പ്രസിഡന്റായി ജയേഷ് (എറണാകുളം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ.വിനോദ് കുമാറാണ് പുതിയ സെക്രട്ടറി. വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖർ (പാലക്കാട്). കെ.എം.അബ്ദുൽ റഹ്മാൻ (കാസർകോട്) ട്രഷററായി തുടരും.
ബിനീഷ് കോടിയേരിയാണ് (കണ്ണൂർ) പുതിയ ജോയിന്റ് സെക്രട്ടറി. കഴിഞ്ഞ തവണയും കെസിഎ ജനറൽ ബോഡി അംഗമായിരുന്നു ബിനീഷ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ പ്രതിയായി ജയിലിൽ ആയതോടെ ബിനീഷിനെ കെസിഎയിൽ നിന്നു പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസും ബിജെപിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു.  ഉന്നത കമ്മിറ്റിയിൽ അംഗങ്ങളായവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട്, കുറ്റപത്രം കോടതി സ്വീകരിച്ചാൽ കമ്മിറ്റിയിൽ നിന്നു പുറത്താകുമായിരുന്നു. എന്നാൽ ഇതിൽ   ഭേദഗതി വരുത്തി. ഈ ആനുകൂല്യത്തിലാണ് ബിനീഷിനെ വീണ്ടും  ഭാരവാഹിയാക്കിയത്

Categories
Sports

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിൽ തകർന്ന് ഇന്ത്യ ,രാജകീയമായി ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം

അഡ്‍ലെയ്ഡ് : സെമിയിൽ അവസാനിച്ച ഇന്ത്യൻ യാത്ര , ഫൈനലിലേക്ക് പറന്നിറങ്ങുന്ന ഉജ്ജ്വല പ്രകടനം കാത്തിരുന്ന ആരാധകരെ നിരാശരാക്കി, ഇംഗ്ലണ്ട് ഇന്ത്യയുടെ ഫ്യൂസ് ഊരി. പവർപ്ലേ ബാറ്റിങ്ങിൽ ഇഴഞ്ഞും ബോളിങ്ങിൽ പതറിയും നിറംമങ്ങിയ പ്രകടനത്തോടെ ടീംഇന്ത്യയുടെ ലോകകപ്പ് യാത്രയ്ക്കു സെമിഫൈനലിൽ ഫുൾ‌സ്റ്റോപ്. ഇംഗ്ലണ്ട് 10 വിക്കറ്റിന്റെ ഉജ്വല ജയത്തോടെ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിയിൽ ഇന്ത്യയുയർത്തിയ 169 റൺസ് വിജയലക്ഷ്യം 10 വിക്കറ്റും 24 പന്തുകളും ബാക്കിനിൽക്കെ ഇംഗ്ലണ്ട് അനായാസം കീഴടക്കി. ഒന്നാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിലൂടെ ക്യാപ്റ്റൻ ജോസ് ബട്‌ലറും (49 പന്തിൽ 80) അലക്സ് ഹെയ്ൽസുമാണ് (47പന്തിൽ 86) ഇംഗ്ലിഷ് വിജയമുറപ്പാക്കിയത്. ഇന്ത്യൻ ബാറ്റിങ്ങിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും (33 പന്തിൽ 63) വിരാട് കോലിയുടെ അർധ സെഞ്ചറിയും (40 പന്തിൽ 50) വിഫലമായി.

ഇന്ത്യ: 20 ഓവറിൽ 6ന് 168. ഇംഗ്ലണ്ട്: 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 170

Categories
Latest news main-slider Sports top news

പട നയിക്കാന്‍ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു

ലിസ്‌ബന്‍: ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റ ഡിയോഗോ ജോട്ടയെ ഒഴിവാക്കി. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗൽ. ജോട്ട കളിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നുപോര്‍ച്ചുഗല്‍ സ്‌ക്വാഡ്

Goalkeepers: Rui Patricio, Diogo Costa , Jose Sa

Defenders: Pepe , Ruben Dias , Joao Cancelo , Nuno Mendes , Diogo Dalot , Antonio Silva , Rapahael Gurerero

Midfielders – Vitinha , Bernardo Silva , Bruno Fernandes , Ruben Nevers , Danilo Pereira , Palhinha , Joao Mario , Otavio , Matheus Nunes , William

Forwards: Joao Felix , Cristiano Ronaldo , Rafael Leao , Andre Silva , Goncalo Ramos , Ricardo Horta

Categories
Latest news main-slider Sports

വാശിയേറിയ പോരാട്ടത്തിൽ സെവൻസ്റ്റാർ ഇളമ്പച്ചിക്കെതിരെ ഷൂട്ടേർസ് പടന്നക്ക് മിന്നും വിജയം.

ടൗൺ എഫ് സി തൃക്കരിപ്പൂരും, യുനൈറ്റഡ് എഫ്‌സി തങ്കയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാൻ സാഹിബ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും എ കെ മുഹമ്മദ് കുഞ്ഞി സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും എഴ് ലക്ഷം രൂപ പ്രൈസ് മണിക്ക് വേണ്ടിയുള്ള കേരളത്തിലെ വലിയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഒന്നായ പ്രീമിയർ കപ്പ്‌ സീസൺ-2 വിൽ സെവൻസ് കളിക്കളത്തിലെ രാജാക്കന്മാരായ ഷൂട്ടേർസ് പടന്ന താര വമ്പന്മാരായ സെവൻ സ്റ്റാർ ഇളമ്പച്ചിയുമായി നടന്ന നാലാം മത്സരം തൃക്കരിപ്പൂരിനെ പ്രകമ്പനം കൊള്ളിച്ചു.

മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ ഷൂട്ടേഴ്സ്‌ പടന്നയുടെ മിന്നും താരം സ്നൈഡറുടെ മാസ്മരിക സ്കില്ലിൽ പ്രതിരോധ നിരയെ മറികടന്ന് പന്തിനെ വലയിൽ എത്തിച്ചതും ഗാലറി ഇളകി മറിഞ്ഞു.
സ്‌കോർ 1-0.

ആദ്യ പകുതിക്ക് പിരിയാൻ മിനിറ്റുകൾ ശേഷിക്കേ സെവൻ സ്റ്റാർ ഇളമ്പച്ചിയുടെ ഗോൾ കീപ്പർ പെനാൽറ്റി ബോക്സിൻ നൽകിയ ഫൗളിൽ ഫ്രീ കിക്ക് എടുത്ത ഷബീർ സമർത്ഥമായി പന്തിനെ വലയിൽ എത്തിച്ചു.
സ്‌കോർ 2-0

മത്സരത്തിലെ താരമായി ഷൂട്ടേഴ്സ് താരം ഷെക്കീറിനെ തിരഞ്ഞെടുത്തു.

നാള തൃക്കരിപ്പൂരിൽ ഹെഡ് മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി ഗ്രീൻ സ്റ്റാർ കാടങ്കോടിന് വേണ്ടി ബൂട്ട് അണിയുമ്പോൾ മറുഭാഗത്ത് സീസൺ ഒന്നിലെ ചാമ്പ്യന്മാർ ബൈത്താൻസ് ഗ്രൂപ്പ്‌ സിൽവർ സ്റ്റാർ മൈതാനി മറു ഭാഗത്ത് ഇറങ്ങുന്നു.

നാളെ മത്സരം കൃത്യം 8:30 മണിക്ക് ആരംഭിക്കും

Categories
Sports

ലോകകപ്പ് ഫൈനൽ തോൽവികൾ തുടർകഥയായ ഹോളണ്ട്

ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഓറഞ്ചു പടയുടെ ലോകകപ്പ് മോഹങ്ങൾ ചിറകരിഞ്ഞു വീണത് മൂന്ന് പ്രാവശ്യമാണ് . ഫുട്‍ബോള് ഇതിഹാസം യോഹന്നാൻ ക്രൈഫ് എന്ന മനുഷ്യൻ ഫുട്ബോൾ പുൽമൈതാനത്ത് കണ്ണീർ ഒഴുക്കി മുട്ടുകുത്തിയ 1974 ലെ ലോകകപ്പ് ഫൈനൽ എങ്ങനെ മറക്കാനാണ് . അന്ന് ജർമനിയോട് തോറ്റപ്പോൾ ,മനോഹരമായ ഫുട്‌ബോൾ കളിച്ച ഹോളണ്ട് കണ്ണീരോടെ തലകുനിച്ചപ്പോൾ കൂടെ കരഞ്ഞത് ലോകം തന്നെ ആയിരിന്നു . 77833കാണികൾ ഒരു പക്ഷെ ആ ലോകകപ്പിൽ കണ്ട ഏറ്റവും മനോഹരമായ നീക്കങ്ങളിൽ ഹോളണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നിസംശയം പറയാം ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായി ഹോളണ്ട് മാറിയതും അവിടെയാണ് .പിന്നീട് 1978 ൽ അർജന്റീനയോടും അതിന് ശേഷം 2010 ൽ സ്പെയിനോടും പരാജയം ഏറ്റുവാങ്ങി ഫൈനലിൽ നിരാശരായി മടങ്ങാനായിരുന്നു ഹോളണ്ടിന്റെ വിധി

ലോകം കണ്ട മികച്ച ഫുട്ബാൾ താരങ്ങളുടെ നീണ്ട നിര തന്നെ ഹോളണ്ടിന് അവകാശപ്പെടാനുണ്ട് .യോഹാൻ ക്രൈഫ് ,ഡെന്നിസ് ബെർഗ്കാമ്പ് ,എഡ്‌വാൻ വാൻ ദേർ സർ ,റോബിൻ വാൻ പെർസീ ,പാട്രിക് ക്ളിവെർട് ,റൂഡ് വാൻ നിസ്റ്റൽറോയ് ,ആര്യൻ റോബൻ ,മാർക്കോ വാൻ ബാസ്റ്റിൻ ,ഫാസ് വില്ക്സ് ,വെസ്ലി സ്‌നൈഡർ ,റൂഡ് ഗുള്ളിറ്റ് ,ക്‌ളാസ് ജാൻ ഹ്യൂന്റെലാർ ,മെംഫിസ് ഡിപേ ,എഡ്ഗാർ ഡേവിഡ്‌സ് ഫ്രാങ്ക് റിക്കാർഡ് ,ഗുസ് ഹിഡിൻക് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത മഹാരഥന്മാർ ഉണ്ടായിട്ടും ഹോളണ്ടിന് ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്ന ദൂരത്തു തന്നെ ആണ് . ഹോളണ്ട് ഇപ്പോൾ ഖത്തറിൽ വരുന്നത് മുൻ കാലങ്ങളിലെ നിരാശ മാറ്റാൻ കൂടിയാണ് .ഇത്തവണ ഖത്തറിലെ ലോകകപ്പിനെത്തുമ്പോള്‍ ആ മുറിവുണക്കാന്‍ ഓറഞ്ചുസംഘത്തിനു സാധിക്കുമോയെന്നാണ് ഫുട്ബോള്‍ലോകം ഉറ്റുനോക്കുന്നത്. ഓറഞ്ചിനെ ജ്യൂസാക്കാന്‍ ആതിഥേയരായ ഖത്തർ
ആഫ്രിക്കന്‍ കരുത്തരായ സെനഗലും ലാറ്റിനമേരിക്കയുടെ ഇക്വഡോറുമെത്തുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ക്കു ചൂടേറും

Categories
Latest news Sports

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല , ഹോളണ്ടിന് എതിരെ ഇന്ത്യക്ക് ജയം

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. കരുതലോടെ ബാറ്റു വീശിയ ബാറ്റർമാർക്കു പിന്നാലെ അച്ചടക്കമുള്ള ബോളിങ് പ്രകടനവുമായി ബോളർമാരും തിളങ്ങിയതോടെ, നെതർലൻഡ്സിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. രാജ്യാന്തര ട്വന്റി20യിൽ ആദ്യമായി മുഖാമുഖമെത്തിയ നെതർലൻഡ്സിനെ, 56 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 179 റൺസ്. നെതർലൻഡ്സിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിച്ചു.

25 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയ സൂര്യകുമാർ യാദവാണ് കളിയിലെ കേമൻ. ഇതോടെ, രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. സിംബാബ്‌വെയ്ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് അവർക്ക് തിരിച്ചടിയായത്.

ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ്, ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താതെയാണ് കീഴടങ്ങിയത്. 15 പന്തിൽ ഒരു പടുകൂറ്റൻ സിക്സറും ഫോറും സഹിതം 20 റൺസെടുത്ത ടിം പ്രിംഗിളാണ് അവരുടെ ടോപ് സ്കോറർ. പ്രിംഗിളിനു പുറമെ നെതർലൻഡ്സ് നിരയൽ രണ്ടക്കം കണ്ടത് അഞ്ചു പേരാണ്. ഓപ്പണർ മാക്സ് ഒദോദ് (10 പന്തിൽ 16), ബാസ് ഡി ലീഡ് (23 പന്തിൽ 16), കോളിൻ ആക്കർമാൻ (21 പന്തിൽ 17) എന്നിവരാണ് രണ്ടക്കം കണ്ട് പുറത്തായവർ. വാലറ്റക്കാരായ ഷാരിസ് അഹമ്മദ് (11 പന്തിൽ പുറത്താകാതെ 16), പോൾ വാൻ മീകരൻ (ആറു പന്തിൽ പുറത്താകാതെ 14) എന്നിവർ പിരിയാത്ത 10–ാം വിക്കറ്റിൽ 12 പന്തിൽ 22 റൺസ് കൂട്ടിച്ചേർത്താണ് പരാജയഭാരം കുറച്ചത്.
ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 9 റൺസ് വഴങ്ങിയും അക്ഷർ പട്ടേൽ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 21 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി നാല് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

Categories
main-slider Sports

ഇന്ത്യൻ നീലപടയോട് പൊരുതാൻ ഹോളണ്ടിന്റെ ഓറഞ്ച് പട, മത്സരം വ്യാഴാഴ്ച സിഡ്‌നിയിൽ

സിഡ്‌നി :പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന വിജയതിന് ശേഷം ഇന്ത്യയുടെ പോരാട്ടം ഓറഞ്ചുപടക്കെതിരെ, ഹോളണ്ടിനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം സിഡ്നിയിലെത്തി. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക് അടക്കമുള്ളവര്‍ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. വ്യാഴാഴ്ചയാണ് മത്സരം. ഹോളണ്ടിനെതിരേ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമമനുവദിച്ചേക്കും. പകരം ദീപക് ഹൂഡയെ കളിപ്പിച്ചേക്കും
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ അവസാനം, രവിചന്ദ്രൻ അശ്വിന്റെ ബാറ്റിൽ നിന്ന് ഇന്ത്യയുടെ വിജയറൺ പിറന്ന നിമിഷം ഉയർന്ന ആരവം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലെങ്കിലും അലയടിച്ച ഓർമകളുമായി ഇന്ത്യയും കരുത്തുറ്റ നീല പടയോട് പൊരുതാൻ ഹോളണ്ടും സിഡ്‌നിയിൽ എത്തി

 

Back to Top