വാശിയേറിയ പോരാട്ടത്തിൽ സെവൻസ്റ്റാർ ഇളമ്പച്ചിക്കെതിരെ ഷൂട്ടേർസ് പടന്നക്ക് മിന്നും വിജയം.

Share

ടൗൺ എഫ് സി തൃക്കരിപ്പൂരും, യുനൈറ്റഡ് എഫ്‌സി തങ്കയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാൻ സാഹിബ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും എ കെ മുഹമ്മദ് കുഞ്ഞി സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും എഴ് ലക്ഷം രൂപ പ്രൈസ് മണിക്ക് വേണ്ടിയുള്ള കേരളത്തിലെ വലിയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഒന്നായ പ്രീമിയർ കപ്പ്‌ സീസൺ-2 വിൽ സെവൻസ് കളിക്കളത്തിലെ രാജാക്കന്മാരായ ഷൂട്ടേർസ് പടന്ന താര വമ്പന്മാരായ സെവൻ സ്റ്റാർ ഇളമ്പച്ചിയുമായി നടന്ന നാലാം മത്സരം തൃക്കരിപ്പൂരിനെ പ്രകമ്പനം കൊള്ളിച്ചു.

മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ ഷൂട്ടേഴ്സ്‌ പടന്നയുടെ മിന്നും താരം സ്നൈഡറുടെ മാസ്മരിക സ്കില്ലിൽ പ്രതിരോധ നിരയെ മറികടന്ന് പന്തിനെ വലയിൽ എത്തിച്ചതും ഗാലറി ഇളകി മറിഞ്ഞു.
സ്‌കോർ 1-0.

ആദ്യ പകുതിക്ക് പിരിയാൻ മിനിറ്റുകൾ ശേഷിക്കേ സെവൻ സ്റ്റാർ ഇളമ്പച്ചിയുടെ ഗോൾ കീപ്പർ പെനാൽറ്റി ബോക്സിൻ നൽകിയ ഫൗളിൽ ഫ്രീ കിക്ക് എടുത്ത ഷബീർ സമർത്ഥമായി പന്തിനെ വലയിൽ എത്തിച്ചു.
സ്‌കോർ 2-0

മത്സരത്തിലെ താരമായി ഷൂട്ടേഴ്സ് താരം ഷെക്കീറിനെ തിരഞ്ഞെടുത്തു.

നാള തൃക്കരിപ്പൂരിൽ ഹെഡ് മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി ഗ്രീൻ സ്റ്റാർ കാടങ്കോടിന് വേണ്ടി ബൂട്ട് അണിയുമ്പോൾ മറുഭാഗത്ത് സീസൺ ഒന്നിലെ ചാമ്പ്യന്മാർ ബൈത്താൻസ് ഗ്രൂപ്പ്‌ സിൽവർ സ്റ്റാർ മൈതാനി മറു ഭാഗത്ത് ഇറങ്ങുന്നു.

നാളെ മത്സരം കൃത്യം 8:30 മണിക്ക് ആരംഭിക്കും

Back to Top