Categories
main-slider Sports

ഘാനാ കരുത്തിനെ അതിജീവിച്ചു പോർച്ചുഗൽ 3-2

ദോഹ : ഘാനാ കരുത്തിന് മുൻപിൽ അവസാന പത്തു മിനിറ്റിൽ പതറിയെങ്കിലും പോർച്ചുഗൽ വിജയം പിടിച്ചു. ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി റൊണാള്‍ഡോയെ പ്രതിരോധിച്ചു. 13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി. ആദ്യ പ‌കുതിയിൽ തന്നെ റൊണാൾ‍ഡോയും പോർച്ചുഗലും ഘാനയെ സമ്മർദത്തിലാക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം 974 ൽ. 31–ാം മിനിറ്റിൽ റൊണാൾഡോ ഘാന വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്ക്കിടെ ഘാനയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും ആദ്യ പകുതി സാക്ഷിയായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ആദ്യ ഗോളടിച്ച് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ലീ‍ഡ് പിടിച്ചു.

എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ആന്ദ്രെ അയു ഘാനയെ ഒപ്പമെത്തിച്ചു. പിന്നാലെ യുവതാരങ്ങളായ ജോവാ ഫെലിക്സ്, പകരക്കാരൻ റാഫേൽ ലിയോ എന്നിവരിലൂടെ പോർച്ചുഗൽ 3–1ന് മുന്നിലെത്തി. പോർച്ചുഗൽ താരങ്ങളുടെ ആഘോഷങ്ങൾ തീരുംമുൻപേ ഒസ്മാൻ ബുക്കാരിയിലൂടെ ഘാന രണ്ടാം ഗോൾ നേടുകയായിരുന്നു 3-2

Categories
Sports

കോസ്റ്ററിക്കയെ ഗോളിൽ മുക്കി സ്പെയിൽ 7-0

ദോഹ : സ്പാനിഷ് യുദ്ധമുറയുടെ സകല ചാരുതകളും നിറഞ്ഞാടിയ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഗോൾമഴ വർഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയിൽ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും 31 മിനിറ്റിൽ പെനൽറ്റി, 54മിനിറ്റ് , ഡാനി ഓൽമോ 11മിനിറ്റ്,മാർക്കോ അസെൻസിയോ 21മിനിറ്റ് , ഗാവി 74 മിനിറ്റ് , കാർലോസ് സോളർ 90മിനിറ്റ്, അൽവാരോ മൊറാട്ട 90+2 ഇഞ്ചുറി ടൈമിന്റെ അവസാനം എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്.

റയൽ മഡ്രിഡ്, പിഎസ്ജി തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോൾകീപ്പറായിരുന്ന കെയ്‍ലർ നവാസ് കാവൽനിന്ന പോസ്റ്റിലാണ് സ്പാനിഷ് പട ഏഴു ഗോളുകൾ അടിച്ചുകയറ്റിയത്. ഇതോടെ, ഗ്രൂപ്പ് E യിൽ മൂന്നു പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇതിനു മുൻപ് സ്പെയിൻ ലോകകപ്പിലെ ഒരു മത്സരത്തിൽ അഞ്ചിലധികം ഗോൾ നേടിയത് രണ്ടു തവണ മാത്രമാണ്. 1986ൽ ഡെൻമാർക്കിനെതിരെയും സ്പെയിൻ, 1998ൽ ബൾഗേറിയയ്‌ക്കെതിരെയും വിജയിച്ചു.
കളിക്കണക്കുളിലെ ആധിപത്യം അതേപടി സ്കോർ ബോർഡിലും പ്രതിഫലിപ്പിച്ചാണ് സ്പെയിൻ കൂറ്റൻ വിജയം നേടിയത്. മത്സരത്തിന്റെ 81 ശതമാനവും പന്തു കൈവശം വച്ച സ്പെയിൻ, മത്സരത്തിലാകെ പൂർത്തിയാക്കിയത് 1043 പാസുകൾ! കോസ്റ്ററിക്കയുടെ 231 പാസുകളുടെ സ്ഥാനത്താണിത്. ഇനി ജർമനിക്കെതിരെയാണ് സ്പെയിന്റെ അടുത്ത മത്സരം.

Categories
International main-slider Sports

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു.

 

38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ രണ്ടാം പാദത്തിലും റഫറിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവെന്‍റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിച്ചത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു. 13ാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019,2020,2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.

 

സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുള്ള ഖത്തറിലെ മത്സര നിയന്ത്രണത്തേക്കുറിച്ച് സ്റ്റെഫാനി നേരത്തെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. താനവിടെ മത്സരത്തിനാണ് പോവുന്നത്. അവിടുത്തെ സാഹചര്യം ആസ്വദിക്കാനല്ല പോകുന്നത്. ചിലപ്പോള്‍ ഈ ലോകകപ്പ് ഖത്തറിന്‍റെ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വരുത്താന്‍ സഹായിച്ചേക്കും. സ്റ്റെഫാനിയടക്കം മൂന്ന് വനിതാ റഫറിമാരാണ് ഈ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാനെത്തുന്നത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി, റുവാണ്ടയുടെ സലിമ മുകാന്‍സാംഗ, ജപ്പാന്‍റെ യംഷിതാ യോഷിമി എന്നിവരാണ് ദോഹയില്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്ന വനിതാ റഫറിമാര്‍.

 

വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമായ സൌദി അറേബ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളുടെ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ വിലക്കില്ലെന്നാണ് റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീന നേരത്തെ വ്യക്തമാക്കിയത്. നിലവിലെ മൂന്ന് റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്നും പിയര്‍ലൂജി കൊളീന വ്യക്തമാക്കി.

Categories
Kerala Latest news main-slider Sports

ലോക കരാട്ടെ സെമിനാറിൽ കാസറഗോഡ് ജില്ലാ സ്വദേശി ഷാജു മാധവൻ പങ്കെടുക്കും

 

ലോക കരാട്ടെ സെമിനാറിൽ പങ്കെടുക്കുവാൻ കാസറഗോഡ് ജില്ലാ സ്വദേശിയും

വേൾഡ് ഷിട്ടോ റിയൂ കരാട്ടെ ഫെഡറഷൻ ഡിസംബർ 14 മുതൽ 18 വരെ സിംഗപ്പുരിൽ നടത്തുന്ന വേൾഡ് കരാട്ടെ സെമിനാറി ൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു ഷാജു മാധവൻ പങ്കെടുക്കും.

എല്ലാ ലോക രാജ്യങ്ങളുടെയും തിരഞ്ഞെടുക്കുന്ന പ്രതിനിധികളായി 500 പേര് സെമിനാറിൽ പങ്കെടുക്കും ഇന്ത്യൻ ടീമിൽ ഇരുപതു പേരാണ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുക്കുന്നത്.

ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി ആയ ഷാജു മാധവൻ കാസറഗോഡ് KSEB നെല്ലിക്കുന്ന് ഓഫീസിലെ ജീവനക്കാരൻ കൂടി ആണ്.സെയ്ഡോ കാൻ ഷിട്ടോ റിയൂ കരാട്ടെ യുടെ ഏഷ്യൻ ചീഫും , ഏഷ്യൻ ജഡ്ജും, കാസറഗോഡ് ജില്ല കരാട്ടെ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയുമാണ് ഭാര്യ സിന്ധു ഷാജു, മകൻ സൂരജ് കെ ഷാജു, മകൾ സ്മൃതി കെ ഷാജു എന്നിവരും കരാട്ടെ പരിശീലകർ ആണ്
കരാട്ടെ കുടുംബത്തിന് ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ ആഹ്ലാദത്തിലാണി വർ.

ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾക്ക് ഈ സംഗീകാരം ലഭിക്കുന്നത്

കരാട്ടെ രംഗത്തു കഴിഞ്ഞ 35 വര്ഷങ്ങളായി ഇതിനോടകം നിരവധി നേട്ടങ്ങളാണ് ഈ കരാട്ടെ കുടുംബം കൈവരിച്ചിട്ടുള്ളത്.

Categories
Latest news Sports

ജപ്പാന് മുൻപിൽ ജർമൻ പട വീണു

ദോഹ : രണ്ടാം പകുതിയിൽ പുറത്തെടുത്ത ഉജ്വല പോരാട്ട വീര്യത്തിൽ ജർമനി ഖലീഫ സ്റ്റേഡിയത്തിൽ കാലിടറി വീണു . ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി.

പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.ബോക്സിലേക്ക് ജർമനി നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു പെനൽറ്റി. ജപ്പാൻ താരം സകായിയെ കാഴ്ചക്കാരനാക്കി ജോഷ്വ കിമ്മിച്ചിന്റെ പന്ത് ബോക്സിനുള്ളിൽ ഡേവിഡ് റൗവുമിലേക്ക്. പന്തുമായി മുന്നോട്ടുകയറിയ റൗവുമിനെ തടയാൻ ജപ്പാൻ ഗോൾകീപ്പർ മുന്നോട്ട്. ഇതിനിടെ പന്തുമായി വെട്ടിത്തിരിച്ച താരത്തെ ജപ്പാൻ ഗോൾകീപ്പർ വീഴ്ത്തി. ഒരു നിമിഷം പോലും പാഴാക്കാതെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

പകരകാരായി എത്തിയ മൂന്നു താരങ്ങളുടെ അപാര കോംബിനേഷനിലാണ് ജപ്പാന്റെ സമനില ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് ജപ്പാൻ കാത്തിരുന്ന ആദ്യ ഗോളെത്തിയത്. മിട്ടോമയുടെ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിൽ ടകൂമി മിനാമിനോയിലേക്ക്. പോസ്റ്റിന് ഏറെക്കുറെ നേർരേഖയിൽനിന്ന് മിനാമനോ തൊടുത്ത ഷോട്ട് ജർമൻ‌ ഗോൾകീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടു. റീബൗണ്ടിൽ പന്തു ലഭിച്ച റിറ്റ്സു ഡൊവാന്റെ തകർപ്പൻ വോളി ജർമൻ വല തുളച്ചു.  സമനില ഗോൾ നേടിയതോടെ ജപ്പാൻ ഒന്നുകൂടി ശക്തരാകുന്ന കാഴ്ചയായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ. എട്ടു മിനിറ്റിനുള്ളിൽ അവർക്ക് അതിന്റെ പ്രതിഫലവും ലഭിച്ചു. ഇത്തവണയും ജപ്പാനായി ലക്ഷ്യം കണ്ടത് മറ്റൊര പകരക്കാരൻ; 18–ാം നമ്പർ താരം ടകൂമോ അസാനോ. ജപ്പാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. സ്വന്തം പകുതിയിൽനിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക്. ജർമൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, പ്രതിരോധിക്കാനെത്തിയ ജർമൻ താരം ഷലോട്ടർബെക്കിനെ മനോഹരമായി കബളിപ്പിച്ച് ബോക്സിനുള്ളിൽ. ഏറെക്കുറെ അസാധ്യമെന്നു തോന്നുന്ന ആംഗിളിൽനിന്ന് അസാനോ പായിച്ച ഷോട്ട് ന്യൂയർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ സ്കോർ 2–1.

Categories
Sports

മിന്നും ജയവുമായി ഫ്രാൻസ്

ദോഹ∙ ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയെ തകര്‍ത്ത് ആദ്യ മത്സരം ഗംഭീരമാക്കി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണു ഫ്രാൻസിന്റെ വിജയം. ഫ്രാൻസിനായി അഡ്രിയൻ റാബിയറ്റ് (27), കിലിയൻ എംബപെ (68), ഒലിവർ ജിറൂദ് (32,71) എന്നിവർ വല കുലുക്കി. 9–ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‍വിനിലൂടെ മുന്നിലെത്തിയ ശേഷമാണ് ഓസ്ട്രേലിയ നാലു ഗോളുകൾ വഴങ്ങിയത്. ഇരട്ട ഗോൾ നേട്ടത്തോടെ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർ‍ഡിൽ തിയറി ഹെൻറിക്കൊപ്പം ജിറൂദുമെത്തി. ഇരുവർക്കും 51 ഗോൾ വീതമുണ്ട്.

മത്സരത്തിൽ തുടക്കം മുതൽ ഫ്രാൻസ് മികച്ച ആക്രമണമാണു പുറത്തെടുത്തത്. രണ്ടാം മിനിറ്റിൽ ഒസ്മാന്‍ ഡെംബലെയുടെ ഷോട്ട് ബോക്സിന്റെ അറ്റത്തുനിന്നും ഓസ്ട്രേലിയൻ പ്രതിരോധം തട്ടിയകറ്റി. അഞ്ചാം മിനിറ്റിൽ കിലിയൻ എംബപെയുടെ മുന്നേറ്റവും ലക്ഷ്യം കണ്ടില്ല. പൊസഷൻ നിലനിർത്താനുള്ള ശ്രമത്തിനിടെ 9–ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ ഗോളെത്തിയത്

ഗോൾ വീണതോടെ ആക്രമിച്ചു കളിച്ച ഫ്രാന്‍സ് 27–ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റിലൂടെയും 32–ാം മിനിറ്റില്‍ ഒലിവർ ജിറൂദിലൂടെയും ലക്ഷ്യം കണ്ടു. ഫ്രാൻസിനായി ജിറൂദിന്റെ 50–ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരെ 27–ാം മിനിറ്റിൽ നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ പന്തടക്കത്തിലും ഷോട്ട്, പാസുകളുടെ എണ്ണത്തിലും ഫ്രാൻസ് മുന്നിലെത്തി. 43-ാം മിനിറ്റിൽ കിലിയൻ എംബപെ ഗോളെന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തിയത് ഫ്രഞ്ച് ആരാധകർക്കു നിരാശയായി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളി പൂർണമായും ഫ്രാൻസ് നിയന്ത്രണത്തിലാക്കി. ഫ്രഞ്ച് സ്ട്രൈക്കർമാരും ഓസ്ട്രേലിയൻ പ്രതിരോധവും നിരന്തരം നേർക്കുനേര്‍വന്നു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ പലതു നഷ്ടമാക്കിയ കിലിയൻ എംബപെ 68–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഡെംബലെയുടെ അസിസ്റ്റിലാണ് ഫ്രാന്‍സ് മത്സരത്തിലെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. 71–ാം മിനിറ്റിൽ ജിറൂദ് രണ്ടാം ഗോൾ ഉറപ്പിച്ചു.

Categories
Latest news Sports

അർജന്റീന വീണു 2-1

ദോഹ ∙ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്

Categories
Sports

ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് ഇക്വഡോറിന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം.

ദോഹ :വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം കെടും മുൻപേ ഗാലറി നിറച്ചെത്തിയ ആരാധകർക്കു നടുവിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിനെ ഇക്വഡോർ തോൽപിച്ചു.  ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.

ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോർ നെതർലൻഡ്സിനെയും നേരിടും.
ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾസ്പർശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.
ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
ഇക്വഡോർ രണ്ടാം ഗോൾ: തുടർന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31–ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2–0.

Categories
Latest news main-slider Sports top news

ഫുട്ബോള്‍ ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.

ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.

ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വന്‍ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും യുഎസ് സ്പോര്‍ട്സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സ് പറയുന്നു. ദോഹയില്‍ മാത്രം, ‘ദി പേള്‍’ എന്നറിയപ്പെടുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനായി 15 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ദോഹ മെട്രോയില്‍ 36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിനിടെ വര്‍ഷങ്ങളായി ആഴ്ചയില്‍ 500 മില്യണ്‍ ഡോളര്‍ വീതം ചെലവഴിച്ചതായി ഖത്തറിലെ ധനമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ട്.

2018ല്‍ ഫിഫ ലോകകപ്പ് സംഘടിപ്പിക്കാന്‍ റഷ്യ 11.6 ബില്യണ്‍ ഡോളറും 2014-ല്‍ ബ്രസീല്‍ 15 ബില്യണ്‍ ഡോളറും 2010-ല്‍ ദക്ഷിണാഫ്രിക്ക 3.6 ബില്യണ്‍ ഡോളറുമാണ് ചെലവഴിച്ചത്. 2006-ല്‍ ജര്‍മ്മനി 4.3 ബില്യണ്‍ ഡോളറും 2002-ല്‍ ജപ്പാന്‍ 7 ബില്യണ്‍ ഡോളറും 1998-ല്‍ ഫ്രാന്‍സ് 2.3 ബില്യണ്‍ ഡോളറും 1994-ല്‍ യുഎസ് 500 മില്യണ്‍ ഡോളറും ചെലവഴിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ഏകദേശം മൂന്ന് മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. 2018ല്‍ റഷ്യ നേടിയ 5.4 ബില്യണ്‍ ഡോളര്‍ മറികടന്ന് ഖത്തര്‍ റെക്കോര്‍ഡ് വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പോര്‍ട്സ് ഔട്ട്ഫിറ്ററായ കെല്ലര്‍ സ്പോര്‍ട്സിന്റെ പഠനമനുസരിച്ച്‌, 2018ലെ മുന്‍ ഫിഫ ലോകകപ്പിനേക്കാള്‍ ഖത്തറിലെ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് 40 ശതമാനം വില കൂടുതലാണ്. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റിന് ഏകദേശം 66,200 രൂപയാണ് വിലവരുന്നത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഏകദേശം 27,700 രൂപയാണ് വില വരുന്നത്. ഏകദേശം 3 മില്യണ്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതിനാല്‍, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആയിരിക്കും. ടിക്കറ്റുകള്‍ക്ക് പുറമെ 240,000 ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ വിറ്റഴിച്ചിട്ടുണ്ട്.

Categories
Latest news main-slider Sports

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍

 

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 14 ജില്ലകളിലും ബിഗ് സ്‌ക്രീന്‍ ഒരുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സാമാജികരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കും.

ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീന്‍ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ബിഗ് സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഈ വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.

Back to Top