ലോകകപ്പ് ഫൈനൽ തോൽവികൾ തുടർകഥയായ ഹോളണ്ട്

Share

ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഓറഞ്ചു പടയുടെ ലോകകപ്പ് മോഹങ്ങൾ ചിറകരിഞ്ഞു വീണത് മൂന്ന് പ്രാവശ്യമാണ് . ഫുട്‍ബോള് ഇതിഹാസം യോഹന്നാൻ ക്രൈഫ് എന്ന മനുഷ്യൻ ഫുട്ബോൾ പുൽമൈതാനത്ത് കണ്ണീർ ഒഴുക്കി മുട്ടുകുത്തിയ 1974 ലെ ലോകകപ്പ് ഫൈനൽ എങ്ങനെ മറക്കാനാണ് . അന്ന് ജർമനിയോട് തോറ്റപ്പോൾ ,മനോഹരമായ ഫുട്‌ബോൾ കളിച്ച ഹോളണ്ട് കണ്ണീരോടെ തലകുനിച്ചപ്പോൾ കൂടെ കരഞ്ഞത് ലോകം തന്നെ ആയിരിന്നു . 77833കാണികൾ ഒരു പക്ഷെ ആ ലോകകപ്പിൽ കണ്ട ഏറ്റവും മനോഹരമായ നീക്കങ്ങളിൽ ഹോളണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നിസംശയം പറയാം ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായി ഹോളണ്ട് മാറിയതും അവിടെയാണ് .പിന്നീട് 1978 ൽ അർജന്റീനയോടും അതിന് ശേഷം 2010 ൽ സ്പെയിനോടും പരാജയം ഏറ്റുവാങ്ങി ഫൈനലിൽ നിരാശരായി മടങ്ങാനായിരുന്നു ഹോളണ്ടിന്റെ വിധി

ലോകം കണ്ട മികച്ച ഫുട്ബാൾ താരങ്ങളുടെ നീണ്ട നിര തന്നെ ഹോളണ്ടിന് അവകാശപ്പെടാനുണ്ട് .യോഹാൻ ക്രൈഫ് ,ഡെന്നിസ് ബെർഗ്കാമ്പ് ,എഡ്‌വാൻ വാൻ ദേർ സർ ,റോബിൻ വാൻ പെർസീ ,പാട്രിക് ക്ളിവെർട് ,റൂഡ് വാൻ നിസ്റ്റൽറോയ് ,ആര്യൻ റോബൻ ,മാർക്കോ വാൻ ബാസ്റ്റിൻ ,ഫാസ് വില്ക്സ് ,വെസ്ലി സ്‌നൈഡർ ,റൂഡ് ഗുള്ളിറ്റ് ,ക്‌ളാസ് ജാൻ ഹ്യൂന്റെലാർ ,മെംഫിസ് ഡിപേ ,എഡ്ഗാർ ഡേവിഡ്‌സ് ഫ്രാങ്ക് റിക്കാർഡ് ,ഗുസ് ഹിഡിൻക് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത മഹാരഥന്മാർ ഉണ്ടായിട്ടും ഹോളണ്ടിന് ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്ന ദൂരത്തു തന്നെ ആണ് . ഹോളണ്ട് ഇപ്പോൾ ഖത്തറിൽ വരുന്നത് മുൻ കാലങ്ങളിലെ നിരാശ മാറ്റാൻ കൂടിയാണ് .ഇത്തവണ ഖത്തറിലെ ലോകകപ്പിനെത്തുമ്പോള്‍ ആ മുറിവുണക്കാന്‍ ഓറഞ്ചുസംഘത്തിനു സാധിക്കുമോയെന്നാണ് ഫുട്ബോള്‍ലോകം ഉറ്റുനോക്കുന്നത്. ഓറഞ്ചിനെ ജ്യൂസാക്കാന്‍ ആതിഥേയരായ ഖത്തർ
ആഫ്രിക്കന്‍ കരുത്തരായ സെനഗലും ലാറ്റിനമേരിക്കയുടെ ഇക്വഡോറുമെത്തുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ക്കു ചൂടേറും

Back to Top