ബിസിസിഐ ജോയിന്റ് സെക്രട്ടറി സ്ഥാനംഒഴിഞ്ഞ ജയേഷ് ജോർജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തലപ്പത്തേക്ക്

Share

തിരുവനന്തപുരം∙ ബിസിസിഐ ജോയിന്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ജയേഷ് ജോർജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തലപ്പത്തേക്ക്. കെസിഎ പ്രസിഡന്റായി ജയേഷ് (എറണാകുളം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ.വിനോദ് കുമാറാണ് പുതിയ സെക്രട്ടറി. വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖർ (പാലക്കാട്). കെ.എം.അബ്ദുൽ റഹ്മാൻ (കാസർകോട്) ട്രഷററായി തുടരും.
ബിനീഷ് കോടിയേരിയാണ് (കണ്ണൂർ) പുതിയ ജോയിന്റ് സെക്രട്ടറി. കഴിഞ്ഞ തവണയും കെസിഎ ജനറൽ ബോഡി അംഗമായിരുന്നു ബിനീഷ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ പ്രതിയായി ജയിലിൽ ആയതോടെ ബിനീഷിനെ കെസിഎയിൽ നിന്നു പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസും ബിജെപിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു.  ഉന്നത കമ്മിറ്റിയിൽ അംഗങ്ങളായവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട്, കുറ്റപത്രം കോടതി സ്വീകരിച്ചാൽ കമ്മിറ്റിയിൽ നിന്നു പുറത്താകുമായിരുന്നു. എന്നാൽ ഇതിൽ   ഭേദഗതി വരുത്തി. ഈ ആനുകൂല്യത്തിലാണ് ബിനീഷിനെ വീണ്ടും  ഭാരവാഹിയാക്കിയത്

Back to Top