ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിൽ തകർന്ന് ഇന്ത്യ ,രാജകീയമായി ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം

അഡ്‍ലെയ്ഡ് : സെമിയിൽ അവസാനിച്ച ഇന്ത്യൻ യാത്ര , ഫൈനലിലേക്ക് പറന്നിറങ്ങുന്ന ഉജ്ജ്വല പ്രകടനം കാത്തിരുന്ന ആരാധകരെ നിരാശരാക്കി, ഇംഗ്ലണ്ട് ഇന്ത്യയുടെ ഫ്യൂസ് ഊരി. പവർപ്ലേ ബാറ്റിങ്ങിൽ ഇഴഞ്ഞും ബോളിങ്ങിൽ പതറിയും നിറംമങ്ങിയ പ്രകടനത്തോടെ ടീംഇന്ത്യയുടെ ലോകകപ്പ് യാത്രയ്ക്കു സെമിഫൈനലിൽ ഫുൾസ്റ്റോപ്. ഇംഗ്ലണ്ട് 10 വിക്കറ്റിന്റെ ഉജ്വല ജയത്തോടെ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിയിൽ ഇന്ത്യയുയർത്തിയ 169 റൺസ് വിജയലക്ഷ്യം 10 വിക്കറ്റും 24 പന്തുകളും ബാക്കിനിൽക്കെ ഇംഗ്ലണ്ട് അനായാസം കീഴടക്കി. ഒന്നാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിലൂടെ ക്യാപ്റ്റൻ ജോസ് ബട്‌ലറും (49 പന്തിൽ 80) അലക്സ് ഹെയ്ൽസുമാണ് (47പന്തിൽ 86) ഇംഗ്ലിഷ് വിജയമുറപ്പാക്കിയത്. ഇന്ത്യൻ ബാറ്റിങ്ങിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും (33 പന്തിൽ 63) വിരാട് കോലിയുടെ അർധ സെഞ്ചറിയും (40 പന്തിൽ 50) വിഫലമായി.
ഇന്ത്യ: 20 ഓവറിൽ 6ന് 168. ഇംഗ്ലണ്ട്: 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 170