Categories
Kasaragod Latest news main-slider top news

നെഹ്രു ജയന്തി ദിനത്തിൽ എൻ.സി.പി.യുടെ സിമ്പോസിയം അഡ്വ.സി.കെ ശ്രീധരൻ ഉൽഘാടനം ചെയ്യും

 

നെഹ്‌റുവിന്റെ ജന്മദിനത്തിൽ കാഞ്ഞങ്ങാട് എൻ. സി. പി സിമ്പോസിയം

കാഞ്ഞങ്ങാട് : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഈ മാസം 14 ന് എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സിമ്പോസിയം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ ഉച്ചയ്ക്ക് രണ്ടര മണിക്ക് നടത്തുന്ന ‘നെഹ്റുവിയൻ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ നടത്തുന്ന സിമ്പോസിയം മുൻ കെ.പി.സി.സി വൈസ് പ്രസിഡണ്ടും പ്രമുഖ ക്രിമിനൽ അഭിവാഷകനുമായ സി. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിക്കും. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് പി. പി രാജു എന്നിവർ സിമ്പോസിയത്തിൽ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിന് എൻ സി പി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വക്കേറ്റ് സി. വി ദാമോദരൻ, സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി. ദേവദാസ്, രാജൂ കൊയ്യൻ, ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദാമോദരൻ ബെള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, എ. ടി വിജയൻ, പി. സി സീനത്ത് എന്നിവർ സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര സ്വാഗതം പറഞ്ഞു

Categories
Kerala Latest news main-slider top news

പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ. സ്മാരകമാക്കണം:സി.എം.പി

പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ. സ്മാരകമാക്കണം:സി.എം.പി

പയ്യന്നൂർ :- പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഇച്ഛാശക്തിയോടെ ഉത്തര മലബാറിലെ ജനങ്ങൾക്കായി എം.വി ആർ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളേജിന് എം.വി.ആറിന്റെ പേര് നൽകി എം.വി.ആർ സ്മാരകമാക്കണമെന്ന് സി.എം.പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ ആവശ്യപ്പെട്ടു., സി.എം.പി പയ്യന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം പി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു
. മുതിർന്ന അംഗം പി.പത്മരാജൻ പതാക ഉയർത്തി. കെ.വി ദാമോദരൻ എം.ശ്രീധരൻ, ടി.പി. ഗംഗാധരൻ പി.പി. കണ്ണൻ , വി.കെ രാമചന്ദ്രൻ , വി.മോഹനൻ , പി. രജനി | പി. സിന്ധു എന്നിവർ പ്രസംഗിച്ചു
പയ്യന്നൂർ എൽ.ഐ സി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും നടത്തി

Categories
Latest news main-slider National top news

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണ് ; പരിഹാസവുമായി സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണ്  പരിഹാസവുമായി സ്മൃതി ഇറാനി
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇറാനിയോട് തോറ്റിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി രേണുകാജി നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശനമുന്നയിച്ചത്.

Categories
Kasaragod Kerala Latest news main-slider top news

കിടപ്പു രോഗികൾക്കാശ്വാസം റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം.

കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. രോഗ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍ 

ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍

കാസർഗോഡ് : അടിസ്ഥാന സൗകര്യങ്ങളും അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകള്‍ എന്ന സ്വപ്നം കാസർഗോഡ് ജില്ലയില്‍ ഈ വര്‍ഷം 250 പട്ടിക വിഭാഗം കുടുംബങ്ങള്‍ക്കുകൂടി യാഥാര്‍ഥ്യമാകും. പട്ടിക വിഭാഗ വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെയാണ് ഈ വര്‍ഷം 250 വീടുകള്‍ക്ക് സഹായം ലഭ്യമാക്കുക. സംസ്ഥാനത്ത് മൊത്തം 7000 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ സഹായമൊരുക്കുന്നത്. ഇനി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തകര്‍ന്ന വീടുകളില്‍ അരക്ഷിതരായി കഴിയേണ്ടിവരരുതെന്ന നിശ്ചയദാര്‍ഡ്യമാണ് സേഫ് – സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ് പദ്ധതിക്കു പിന്നില്‍. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലക്കും നിര്‍മിച്ച്‌ പൂര്‍ത്തിയാകാത്ത വീടുകള്‍ക്കും പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കും. ജില്ലയില്‍ വിവിധ പദ്ധിതികളിലായി നിരവധി പട്ടിക വിഭാഗങ്ങള്‍ക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂര്‍ത്തിയാകാത്തതും, വലിയ തോതില്‍ നവീകരണം ആവശ്യമായതുമാണ്. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നവര്‍ക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളിലും നവീകരണത്തിന് പ്രത്യേക തുക അനുവിദിച്ചിട്ടില്ല. ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച്‌ നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ട് ലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും, രണ്ടാം ഗഡു ഒരു ലക്ഷവും, മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നല്‍കുക.

 

Categories
Kasaragod Latest news main-slider top news

ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാരം

കാസർഗോഡ് ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാര

കാസർഗോഡ് : കാസർഗോഡ് ജില്ലയില്‍ 11 തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക പഞ്ചായത്തുകളുടെയും പദ്ധതിക്കാണ്‌ അംഗീകാരമായത്‌. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി ചടങ്ങിൽ സംസാരിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററുകള്‍ കാലികമാക്കണമെന്ന്‌ പി.ബേബി നിര്‍ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, സി.രാമചന്ദ്രന്‍, ഷാനവാസ് പാദൂര്‍, കെ.ശകുന്തള, കെ.പി.വത്സലന്‍, വി.വി.രമേശന്‍, എസ്.എന്‍.സരിത, ആര്‍.റീത്ത, ജാസ്മിന്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം ബ്ലോക്ക് 16 പുതിയ പദ്ധതി. അടങ്കല്‍ തുക 102.12 ലക്ഷം. 38 പദ്ധതി ഭേദഗതി ചെയ്യും. ആറ് പദ്ധതി ഒഴിവാക്കും. പരപ്പ ബ്ലോക്ക് 11 പുതിയ പദ്ധതി. അടങ്കല്‍ തുക 79.21 ലക്ഷം. 14 പദ്ധതി ഭേദഗതി ചെയ്യും. 14 എണ്ണം ഒഴിവാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് 17 പുതിയ പദ്ധതി. 81.85 ലക്ഷം അടങ്കല്‍. 28 പദ്ധതികള്‍ ഭേദഗതി ചെയ്യും. നാലെണ്ണം ഒഴിവാക്കും. കാസര്‍ഗോഡ് ബ്ലോക്ക് 30 പുതിയ പദ്ധതി. അടങ്കല്‍ തുക 203.43 ലക്ഷം. 14 എണ്ണം ഭേദഗതി ചെയ്യും. 18 പദ്ധതി ഒഴിവാക്കും. പനത്തടി പഞ്ചായത്ത് 27 പുതിയ പദ്ധതി. അടങ്കല്‍ തുക 129.26 ലക്ഷം. 31 പദ്ധതി ഭേദഗതി ചെയ്യും. ഒന്ന്‌ ഒഴിവാക്കും. പിലിക്കോട് 10 പുതിയ പദ്ധതി. അടങ്കല്‍ തുക186.14 ലക്ഷം. 35 പദ്ധതി ഭേദഗതി ചെയ്യും. 15 എണ്ണം ഒഴിവാക്കി. വലിയപറമ്പ 24 പുതിയ പദ്ധതി. 64.49 ലക്ഷം അടങ്കല്‍ തുക. 32 പദ്ധതി ഭേദഗതി ചെയ്യും. രണ്ട് പദ്ധതി ഒഴിവാക്കി. ബെള്ളൂര്‍13 പുതിയ പദ്ധതി. 30.22 ലക്ഷം രൂപയാണ് അടങ്കല്‍. 17 പദ്ധതി ഭേദഗതി ചെയ്യും. കയ്യൂര്‍ ചീമേനി 19 പുതിയ പദ്ധതി. 22 പദ്ധതി ഭേദഗതി ചെയ്യും. പുത്തിഗെ പത്ത് പുതിയ പദ്ധതി.12 പദ്ധതി ഭേദഗതി ചെയ്യും.

Categories
Kasaragod main-slider

കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ നീലേശ്വരം മേഖലാ സമ്മേളനം നടന്നു.

നീലേശ്വരം : കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ നീലേശ്വരം മേഖലാ സമ്മേളനം നടന്നു. ഇ ഷജീർ ഉത്ഘാടനം ചെയ്തു. K M C S A സെക്രട്ടറി അൻവർ സാദത്ത്, എം ഭരതൻ, എ രേഷ്മ, എം യമുന തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ; സ്വവാജ് മംഗല്യനിധി കൈമാറി .

അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ; സ്വവാജ് മംഗല്യനിധി കൈമാറി

കാഞ്ഞങ്ങാട് : ജീവകാരുണ്യ സാംസ്കാരിക രംഗത്ത് ഒരു നാടിന്റെ വെളിച്ചമായി നില കൊള്ളുന്ന പടിഞ്ഞാർ അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രദേശത്തെ നിർധന യുവതികളുടെ കല്യാണ വുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സഹായനിധി സ്വവാജ് മംഗല്യനിധി പദ്ധതി യിലെ പത്താമത്തെ യുവതി ക്കുള്ള ധനസഹായം കൈമാറി. പടിഞ്ഞാർ ബുസ്താനുൽ ഉലൂം മദ്രസാ അധ്യാപകൻ CH അബ്ദുൾ റഹ്‌മാൻ പ്രസ്‌ഥുത കുടുംബ ത്തിലേക്ക് കൈമാറുന്നതിനായി ട്രസ്റ്റ് മെമ്പർ ജമാൽ ടികെ ക് ഫണ്ട് കൈമാറി. ട്രസ്റ്റ് മുഖ്യരക്ഷാധികാരികളായ പിവിഎം കുട്ടി ഹാജി,അബ്ദുൽ റസാഖ് ടികെ, ട്രസ്റ്റ് കൺവീനർ അബ്ദുൽ കലാം , ഉപദേശക സമിതി അംഗം ടി അന്തുമാൻ , ഗോൾഡൻ കിറ്റ് കോഡിനേറ്റർ റസാഖ് മൗലവി , ട്രസ്റ്റ് വൈസ് ചെയർമാൻ മാരായ സാദിഖ് പടിഞ്ഞാർ , നിയാസ്, മുനവിർ ടികെ , സിയാദ് പി, ജിസിസി ജോയിന്റ് സെക്രട്ടറി റാഷിദ് പടിഞ്ഞാർ , പടിഞ്ഞാർ ഖത്തീബ് കലന്തർ സകാഫി , ജമാഅത് പ്രെസിഡന്റ് മുഹമ്മദ് കുഞ്ഞി , ട്രഷറർ അസീസ് , കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, 16 ആം വാർഡ് കൗൺസിലർ ടികെ സുമയ്യ , വാർഡ് ആക്റ്റിംഗ്‌ പ്രസിഡന്റ് കെപി ഇബ്രാഹിം, ടികെ അബൂബക്കർ, ടികെ അസൈനാർ, അബ്ദുൾ റഹ്‌മാൻ ഹാജി, കുഞ്ഞഹമ്മദ് , ടികെ കുഞ്ഞിമൊയ്തു, കരീം കളത്തിൽ , റാഫി പടിഞ്ഞാർ ,മുനീർ ഹാജിറോഡ്,അസീസ് ആറങ്ങാടി തുടങ്ങിയവർ സദുധ്യത്തമത്തിന് സാക്ഷ്യം വഹിച്ചു.

Categories
Kasaragod Latest news main-slider

നോട്ട് നിരോധനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പള്ളിക്കര മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്മരണാഞ്ജലി” സംഘടിപ്പിച്ചു.

നോട്ട് നിരോധനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പള്ളിക്കര മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്മരണാഞ്ജലി” സംഘടിപ്പിച്ചു.

പള്ളിക്കര : നോട്ട് നിരോധനത്തിന്റെ ആറാം വാർഷിക ദിനത്തിലും കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കാത്തത് മോദി സർക്കാറിന്റെ പരാജയമാണെന്ന് കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ആരോപിച്ചു. ഷറഫു മൂപ്പൻ അധ്യക്ഷത വഹിച്ചു. എം പി എം ഷാഫി, രാജേഷ് പള്ളിക്കര, മാധവ ബേക്കൽ, റാഷിദ്‌ പള്ളിമാൻ, ജാഫർ കല്ലിങ്കാൽ, ബി ടി സുരേഷ്, ശേഖരൻ പള്ളിക്കര, രാജേഷ്, ഹനീഫ മഠത്തിൽ, റസാഖ്‌ മഠത്തിൽ, എം സി ഹനീഫ, ബി കെ സലീം ശംസാൻ പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ തുടങ്ങിവർ സംബന്ധിച്ചു

Categories
International Kasaragod Latest news main-slider top news

എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്യും

എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്യും

കാസർഗോഡ്.എം.എ. മുംതാസ് ടീച്ചറുടെ കവിതാ സമാഹാരമായ “മിഴി” യുടെ പ്രകാശനം ഷാർജയിൽ നടക്കുംലോക രാജ്യങ്ങളിലെ എഴുത്തുകാരുടെ ഏറ്റവും വലിയ സംഗമഭൂമിയായഷാർജാഅന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വെച്ച് നവംബർ 8 നാണ് പ്രകാശനം നടക്കുക
സമകാലീന സംഭവങ്ങളും , അനുഭവങ്ങളും , പ്രമേയങ്ങളാക്കിയുള്ള കവിതകളാണ്. കൈരളി ബുക്സാണ് പ്രസാധകർ. ഡോ.കെ.എച്ച്. സുബ്രമണ്യൻ (ചെയർമാൻ ക്ഷേത്ര കലാ അക്കാദമി) യാണ് അവതാരിക എഴുതിയിരിക്കുന്നത്
എം.എ. മുംതാസ് ടീച്ചർ കാസർഗോഡ് തൻബീഹുൽ ഇസ്ലാം ഹയർ സെകന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും , പ്രഭാഷകയുമാണ് , ആനുകാലികങ്ങളിലും, റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും , കവിതകളും അവതരിപ്പിച്ച് വരുന്നു
കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്. പരേതനായ സോഷ്യലിസ്റ്റ് നേതാവ് പി.മൊയ്തീൻ കുട്ടിയുടെയും , എം.എ ഉമ്മുൽ കുലുസു വിന്റെയും മകളാണ്
കഴിഞ്ഞ വർഷം പയ്യന്നൂർ ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച ” ഓർമ്മയുടെ തീരങ്ങളിൽ” എന്ന കവിതാ സമാഹാരം കേരളത്തിൽ പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു

ഭർത്താവ് – അഷ്റഫ്
മക്കൾ : ഫൈസൽ, അഫ്സന (വിദ്യാർത്ഥികൾ )

Back to Top