നെഹ്രു ജയന്തി ദിനത്തിൽ എൻ.സി.പി.യുടെ സിമ്പോസിയം അഡ്വ.സി.കെ ശ്രീധരൻ ഉൽഘാടനം ചെയ്യും

Share

 

നെഹ്‌റുവിന്റെ ജന്മദിനത്തിൽ കാഞ്ഞങ്ങാട് എൻ. സി. പി സിമ്പോസിയം

കാഞ്ഞങ്ങാട് : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഈ മാസം 14 ന് എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സിമ്പോസിയം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ ഉച്ചയ്ക്ക് രണ്ടര മണിക്ക് നടത്തുന്ന ‘നെഹ്റുവിയൻ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ നടത്തുന്ന സിമ്പോസിയം മുൻ കെ.പി.സി.സി വൈസ് പ്രസിഡണ്ടും പ്രമുഖ ക്രിമിനൽ അഭിവാഷകനുമായ സി. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിക്കും. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് പി. പി രാജു എന്നിവർ സിമ്പോസിയത്തിൽ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിന് എൻ സി പി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വക്കേറ്റ് സി. വി ദാമോദരൻ, സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി. ദേവദാസ്, രാജൂ കൊയ്യൻ, ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദാമോദരൻ ബെള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, എ. ടി വിജയൻ, പി. സി സീനത്ത് എന്നിവർ സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര സ്വാഗതം പറഞ്ഞു

Back to Top