ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാരം

Share

കാസർഗോഡ് ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാര

കാസർഗോഡ് : കാസർഗോഡ് ജില്ലയില്‍ 11 തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക പഞ്ചായത്തുകളുടെയും പദ്ധതിക്കാണ്‌ അംഗീകാരമായത്‌. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി ചടങ്ങിൽ സംസാരിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററുകള്‍ കാലികമാക്കണമെന്ന്‌ പി.ബേബി നിര്‍ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, സി.രാമചന്ദ്രന്‍, ഷാനവാസ് പാദൂര്‍, കെ.ശകുന്തള, കെ.പി.വത്സലന്‍, വി.വി.രമേശന്‍, എസ്.എന്‍.സരിത, ആര്‍.റീത്ത, ജാസ്മിന്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം ബ്ലോക്ക് 16 പുതിയ പദ്ധതി. അടങ്കല്‍ തുക 102.12 ലക്ഷം. 38 പദ്ധതി ഭേദഗതി ചെയ്യും. ആറ് പദ്ധതി ഒഴിവാക്കും. പരപ്പ ബ്ലോക്ക് 11 പുതിയ പദ്ധതി. അടങ്കല്‍ തുക 79.21 ലക്ഷം. 14 പദ്ധതി ഭേദഗതി ചെയ്യും. 14 എണ്ണം ഒഴിവാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് 17 പുതിയ പദ്ധതി. 81.85 ലക്ഷം അടങ്കല്‍. 28 പദ്ധതികള്‍ ഭേദഗതി ചെയ്യും. നാലെണ്ണം ഒഴിവാക്കും. കാസര്‍ഗോഡ് ബ്ലോക്ക് 30 പുതിയ പദ്ധതി. അടങ്കല്‍ തുക 203.43 ലക്ഷം. 14 എണ്ണം ഭേദഗതി ചെയ്യും. 18 പദ്ധതി ഒഴിവാക്കും. പനത്തടി പഞ്ചായത്ത് 27 പുതിയ പദ്ധതി. അടങ്കല്‍ തുക 129.26 ലക്ഷം. 31 പദ്ധതി ഭേദഗതി ചെയ്യും. ഒന്ന്‌ ഒഴിവാക്കും. പിലിക്കോട് 10 പുതിയ പദ്ധതി. അടങ്കല്‍ തുക186.14 ലക്ഷം. 35 പദ്ധതി ഭേദഗതി ചെയ്യും. 15 എണ്ണം ഒഴിവാക്കി. വലിയപറമ്പ 24 പുതിയ പദ്ധതി. 64.49 ലക്ഷം അടങ്കല്‍ തുക. 32 പദ്ധതി ഭേദഗതി ചെയ്യും. രണ്ട് പദ്ധതി ഒഴിവാക്കി. ബെള്ളൂര്‍13 പുതിയ പദ്ധതി. 30.22 ലക്ഷം രൂപയാണ് അടങ്കല്‍. 17 പദ്ധതി ഭേദഗതി ചെയ്യും. കയ്യൂര്‍ ചീമേനി 19 പുതിയ പദ്ധതി. 22 പദ്ധതി ഭേദഗതി ചെയ്യും. പുത്തിഗെ പത്ത് പുതിയ പദ്ധതി.12 പദ്ധതി ഭേദഗതി ചെയ്യും.

Back to Top