എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്യും

Share

എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്യും

കാസർഗോഡ്.എം.എ. മുംതാസ് ടീച്ചറുടെ കവിതാ സമാഹാരമായ “മിഴി” യുടെ പ്രകാശനം ഷാർജയിൽ നടക്കുംലോക രാജ്യങ്ങളിലെ എഴുത്തുകാരുടെ ഏറ്റവും വലിയ സംഗമഭൂമിയായഷാർജാഅന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വെച്ച് നവംബർ 8 നാണ് പ്രകാശനം നടക്കുക
സമകാലീന സംഭവങ്ങളും , അനുഭവങ്ങളും , പ്രമേയങ്ങളാക്കിയുള്ള കവിതകളാണ്. കൈരളി ബുക്സാണ് പ്രസാധകർ. ഡോ.കെ.എച്ച്. സുബ്രമണ്യൻ (ചെയർമാൻ ക്ഷേത്ര കലാ അക്കാദമി) യാണ് അവതാരിക എഴുതിയിരിക്കുന്നത്
എം.എ. മുംതാസ് ടീച്ചർ കാസർഗോഡ് തൻബീഹുൽ ഇസ്ലാം ഹയർ സെകന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും , പ്രഭാഷകയുമാണ് , ആനുകാലികങ്ങളിലും, റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും , കവിതകളും അവതരിപ്പിച്ച് വരുന്നു
കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്. പരേതനായ സോഷ്യലിസ്റ്റ് നേതാവ് പി.മൊയ്തീൻ കുട്ടിയുടെയും , എം.എ ഉമ്മുൽ കുലുസു വിന്റെയും മകളാണ്
കഴിഞ്ഞ വർഷം പയ്യന്നൂർ ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച ” ഓർമ്മയുടെ തീരങ്ങളിൽ” എന്ന കവിതാ സമാഹാരം കേരളത്തിൽ പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു

ഭർത്താവ് – അഷ്റഫ്
മക്കൾ : ഫൈസൽ, അഫ്സന (വിദ്യാർത്ഥികൾ )

Back to Top