Categories
Kasaragod Latest news main-slider

ബളാൽ മാലോത്ത് ഉത്തര മലബാർ കാർഷികമേള തളിർ 2023 സംഘാടക സമിതി രൂപീകരിച്ചു.

ബളാൽ: മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് അതിഥ്യം വഹിക്കുന്ന തളിർ 2023 ഉത്തര മലബാർ കാർഷിക മേള നാലാം വർഷവും വിവിധ പരിപാടികളോടെ മാലോംമഹാത്മാഗാന്ധി നഗറിൽ 2023 ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുകയാണ്. കാർഷിക മേളയോട് അനുബന്ധിച്ച് കാർഷിക നടീൽ വസ്തുക്കൾ, പുഷ്പ ഫലങ്ങൾ, കരകൗശലവസ്തുക്കൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ – അക്വാഷോ, പെറ്റ് ഷോ, ഇൻഫർമേഷൻ സ്റ്റാളുകൾ, വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ട്, കൂടാതെ അമ്യൂസ്മെന്റ് ഇനങ്ങളായ മരണക്കിണർ , ജൈന്റ് വീൽ , ഡ്രാഗൺ , ബ്രേക്ക് ഡാൻസ് , ചിൽഡ്രൻസ് ട്രെയിൻ സുപ്പർ കംബർ സ്പെയിസ് ഗൺ, മിസ്റ്റിക് സോ സർ, നെറ്റ് വാക്ക്, ഡാൻസിംഗ് കാർ, ജംബിംഗ് ഫ്രോഗ് കോൺ വോയ്, ജംപിങ്ങ് ഹോഴ്സ് , കാസിൽ ജറ്റ്, തുടങ്ങി നിരവധി അമ്യൂസ്മെന്റ് ഇനങ്ങൾ ഉൾപ്പെടുത്തി മലയോര മേഖലയിലെ ജനങ്ങൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തളിർ 2023 ഉത്തര മലബാർ കാർഷിക മേള 2023 ജനുവരി 7 മുതൽ 15 വരെ നടത്താൻ തീരുമാനിച്ചു
മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ രാജു കട്ടക്കയം ചെയർമാനും ട്രസ്റ്റ് സെക്രട്ടറി ആൻഡ്രൂസ് വട്ടക്കുന്നേൽ ജനറൽ കൺവീനറും ജോബി കാര്യാ വിൽ ട്രഷറുമായ 201 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. യോഗത്തിൽ ശ്രീമതി എം.രാധാമണി, ഷോബി ജോസഫ് , രേഖ സി. അലക്സ് നെടിയകാല , പത്മാവ മതി എം. ദേവസ്യ തറപ്പേൽ പി.സി. രഘുനാഥൻ, ബിൻ സി ജെയിൻ, മോൻസിജോയി, ജെസി ടോമി, വിഷ്ണു കെ, ശ്രീജ രാമ ചന്ദ്രൻ . ബിനു . കെ.ആർ സന്ധ്യ ശിവൻ, അജിത എം. ഹരീഷ് പി.നായർ , എം.പി. ജോസഫ്, ദിനേശൻ നാട്ടക്കൽ, കെ.ഡി. മോഹനൻ , ജോയി മൈക്കിൾ , രമണി.കെ.എസ്, സണ്ണി പൈക്ക ട , സാനി വി.ജോസഫ്, എൻ.ഡി. വിൻസെന്റ്, ജാൻസി ടോമി ,ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider

ഇരു ചക്ര വാഹനങ്ങളില്‍ രണ്ട് ഹെല്‍മെറ്റ് നിര്‍ബന്ധം; കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

 

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് ഹെല്‍മെറ്റ് നിര്‍ബന്ധം; കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് ഹെല്‍മറ്റ് നിയമം കര്‍ശനമാക്കിയത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 1230 പിലിയണ്‍ ഹെല്‍മെറ്റ് കേസുകളും, 1005 റെയ്ഡര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു.ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ഇ-ചലാന്‍ ക്യാമറയും, ഇന്റര്‍സെപ്ടര്‍ ക്യാമറയും വഴിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വാഹന ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ചലാന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സന്ദേശം വാഹന്‍ വഴി ഉടന്‍ ലഭ്യമാകും. 500 രൂപയാണ് പിഴയീടാക്കുന്നത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. ഓണ്‍ലൈന്‍ ആയും പിഴയൊടുക്കാം. നിശ്ചിത കാലയളവിനുള്ളില്‍ പിഴയൊടുക്കാത്ത കേസുകള്‍ കോടതി നടപടികള്‍ക്കായി സമര്‍പ്പിക്കും.

Categories
Latest news main-slider Sports top news

അർജന്റീന മെക്സിക്കോ നിർണ്ണായക മത്സരം 4k ക്വളിറ്റിയിൽ കാണാൻ അവസരമൊരുക്കി കാഞ്ഞങ്ങാട് നഗരസഭയും , അജാനൂർ ലയൺസ് ക്ലബ്ബും

അർജന്റീന മെക്സിക്കോ നിർണ്ണായക മത്സരം 4k ക്വളിറ്റിയിൽ കാണാൻ അവസരമൊരുക്കി കാഞ്ഞങ്ങാട് നഗരസഭയും , അജാനൂർ ലയൺസ് ക്ലബ്ബും

കാഞ്ഞങ്ങാട് : ലോകമെമ്പാടുമുള്ള അർജന്റീന ഫാൻസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ നിർണ്ണായകമാണ് . സൗദിയിൽ നിന്നേറ്റ അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ പന്ത്രണ്ട് മണിക്ക് മെക്സിക്കോയ്ക്കെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും മെസ്സിക്കും കൂട്ടർക്കും ആശ്വസിക്കാൻ കഴിയില്ല . കേരളത്തിലെ മുഴുവൻ അർജന്റീന ഫാൻസുകാരും പ്രാർത്ഥനയിലാണ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ വിജയത്തിന് വേണ്ടി .

ലോകകപ്പിലെ തന്നെ നിർണ്ണായകമായ ഇന്നത്തെ മത്സരം ഫോർ കെ മികവിൽ ഫുട്‍ബോൾ പ്രേക്ഷകർക്ക് കാണാൻ അവസരം ഒരുക്കി ഇരിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ ലയൺസ് ക്ലബ്ബും സംയുക്തമായി . കാഞ്ഞങ്ങാട് ടി ബി റോഡിലെ പെന്റഗൺ സ്ക്വയറിലാണ് ഈ ദൃശ്യ മികവ് ഒരുക്കിയിട്ടുള്ളത് . ലോക കപ്പിലെ മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രദർശിപ്പിക്കുന്ന ഈ പ്രദർശനം കാണാൻ നിരവധി ഫുടബോൾ പ്രേമികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത് .
മിക്ക ഇടങ്ങളിലും പ്രൊജക്ടറിൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ ഫോർകെ കെ ക്വളിറ്റിയിൽ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദർശിപ്പിക്കുന്ന പെന്റഗൺ സ്‌ക്വയറിലെ ഈ ലോക കപ്പ് ഹബ് ഇതിനകം തന്നെ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു . ജില്ലയിലെ മികച്ച ടൈൽ വ്യാപാര ഗ്രൂപ്പായ ടൊയോട്ടോ ഗ്രൂപ്പാണ് ഇന്നത്തെ മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത് .

Categories
Kasaragod main-slider

പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂട്ടക്കനി GUPS ൽ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി ഉത്ഘാടനം ചെയ്തു

പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂട്ടക്കനി GUPS ൽ നടപ്പിലാക്കിയ പദ്ധതിയധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉൽഘാടനം ബഹു: പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം. കുമാരൻ നിർവ്വഹിച്ചു ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സൂരജ് വി. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജലേശൻ.പി.വി. പദ്ധതി വിശദീകരണം നടത്തി. അസി. കൃഷി ഓഫീസർ ശ്രീ. മധു എ.വി , പിടിഎ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ ,ബീന എം., പി.കെ. പൂച്ചക്കാട്, ശൈലജ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ ശ്രീ. പ്രകാശൻ ഇ.വി സ്വാഗതവും ശ്രീ.രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു
25 സെന്റ് സ്ഥലത്തും, 80 മൺചട്ടികളിലുമായി പയർ, വെണ്ട വഴുതന മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്

Categories
Kasaragod Latest news main-slider

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾ ക്കെതിരെ സംയുക്ത കർഷക സമിതി കാഞ്ഞങ്ങാട്ട് ഇന്ന് രാവിലെ (26.11.22) നടത്തിയ പോസ്റ്റ് ഓഫീസ് പിക്കറ്റിങ് മുൻ അഴീക്കോട് എം.എൽ.എ. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്ട് കർഷക മാർച്ചും പിക്കറ്റിങ്ങും

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾ ക്കെതിരെ സംയുക്ത കർഷക സമിതി കാഞ്ഞങ്ങാട്ട് ഇന്ന് രാവിലെ (26.11.22) നടത്തിയ പോസ്റ്റ് ഓഫീസ് പിക്കറ്റിങ് മുൻ അഴീക്കോട് എം.എൽ.എ. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

യോഗത്തിൽ പി.ജനാർദ്ദനൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.ആർ ചാക്കോ , വിജയകുമാർ, ഹുസൈനാർ നുള്ളിപ്പാടി, പി.പി.രാജു അരയി, ജെയിംസ് മാരൂർ, ജോസ് കാക്കക്കൂടുങ്കൽ എന്നിവർ പ്രസംഗിച്ചു.

കോട്ടച്ചേരിയിൽ നിന്ന് പുതിയോട്ട പോസ്റ്റ് ഓഫീസ് വരെ കർഷക മാർച്ചും ഉണ്ടായിരുന്നു

Categories
Kasaragod Latest news main-slider

പ്രാദേശിക സാമ്പത്തിക വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഊന്നൽ നൽകണമെന്ന് മന്ത്രി എം ബി രാജേഷ് പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രാദേശിക സാമ്പത്തിക വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഊന്നൽ നൽകണമെന്ന് മന്ത്രി എം ബി രാജേഷ് പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള തദ്ദേശകം 20
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന അവലോകനം തദ്ദേശ സ്വയം ഭരണവും എക്സൈസും വകുപ്പ് മന്ത്രി എം.ബി.രാജേഷ്
പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സാമ്പത്തിക വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഊന്നൽ നൽകണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Categories
Kasaragod main-slider

തൃക്കരിപ്പൂർ ശ്രീ കണ്ണമംഗലം കഴകം തട്ടിന് താഴെ കളിയാട്ടം ഡിസംബർ 7,8 തീയ്യതികളിൽ:

തൃക്കരിപ്പൂർ ശ്രീ കണ്ണമംഗലം കഴകം
തട്ടിന് താഴെ കളിയാട്ടം ഡിസംബർ 7,8 തീയ്യതികളിൽ:
തൃക്കരിപ്പൂർ ശ്രീ കണ്ണമംഗലം കഴകം
തട്ടിന് താഴെ കളിയാട്ടം 2022 ഡിസംബർ 7,8 ബുധൻ, വ്യഴം എന്നീ ദിവസങ്ങളിൽ
നടക്കും.
ഡിസംബർ 7 ബുധൻ:
വൈകുന്നേരം 6 മണി മുതൽ കലാസന്ധ്യ(വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ )
രാത്രി 9 മണിക്ക്:
കളിയാട്ടാരംഭം
തുടർന്ന്
വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങൾ
രാത്രി 12 മണി മുതൽ തൊണ്ടച്ചൻ തെയ്യം, മോന്തിക്കോലം, പൊട്ടൻ ദൈവം

ഡിസംബർ 8 വ്യാഴം:
രാവിലെ മുതൽ
രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, കുണ്ടോർച്ചാമുണ്ഡി, മടയിൽ ചാമുണ്ഡി, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.

Categories
Kerala Latest news main-slider

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഗോവയിൽ വെച്ച് സംഘടിപ്പിക്കുന്ന റസ്ക്യൂ ഗാർഡ് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും നീന്തൽ അറിയാവുന്നവരുമായ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഗോവയിൽ വെച്ച് സംഘടിപ്പിക്കുന്ന റസ്ക്യൂ ഗാർഡ് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും നീന്തൽ അറിയാവുന്നവരുമായ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു അപേക്ഷിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ട്രെയ്നിങ്ങിന്റെ ഭാഗമായുള്ള താമസവും ഭക്ഷണവും സൗജന്യമായി നൽകും. അതോടൊപ്പം ദിവസേനയുള്ള സ്റ്റൈപ്പന്റും നൽകുന്നതാണ്. ട്രെയ്നിങ്ങിന് ശേഷം തെരഞ്ഞെടുക്കുന്ന മത്സ്യത്തൊഴിലാളികളെ നിലവിലുള്ള റസ്ക്യു ഗാർഡ് ഒഴിവിലേക്ക് പരിഗണിക്കുന്നതാണ്.

*നിബന്ധന*

1) ക്ഷേമനിധിയിൽ അംഗത്വം ഉണ്ടായിരിക്കണം.

2) പ്രായപരിധി 18 വയസിനും 45നും മധ്യേ.

3) നിർബന്ധമായും നീന്തൽ അറിഞ്ഞിരിക്കണം.

താല്പര്യമുള്ള മത്സ്യത്തൊഴിലാളികൾ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.

📲 *81119 01704*

Categories
Kasaragod Latest news main-slider top news

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.. ഫൊറന്‍സിക് ഡോക്ടര്‍മാര്‍ പൊലീസിന് വിവരം കൈമാറി.

സംസ്‌കാരം നാളെ തൃശൂരില്‍. പകല്‍ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം. ശനിയാഴ്ച രാവിലെ ചൊവ്വൂര്‍ ഹരിശ്രീനഗറില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വാസുദേവന്‍ നമ്ബൂതിരിയും അമ്മ പാര്‍വതിയും താമസിക്കുന്ന 55–ാം നമ്ബര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
പകല്‍ 12- മുതല്‍ ഒന്നുവരെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം.

വ്യാഴാഴ്ച സതീഷ് ബാബുവിനെ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. വ്യാഴാഴ്ച ഫ്‌ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പൊലീസ് ഫ്ളാറ്റിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കയറുന്നത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാതില്‍ തള്ളിതുറന്നപ്പോള്‍ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പര്‍ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഫ്ളാറ്റില്‍ മരിച്ച്‌ കിടക്കുന്ന നിലയിലാണ് സതീഷിനെ ബന്ധുക്കള്‍ കണ്ടെത്തിയത്

Categories
Kasaragod Latest news main-slider

പുല്ലൂർ പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനം കളിയാട്ടം ഡിസംബർ രണ്ട് മുതൽ ആറ് വരെ തിയ്യതികളിൽ നടക്കും

പുല്ലൂർ : പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനം കളിയാട്ടം ഡിസംബർ രണ്ട് മുതൽ ആറ് വരെ തിയ്യതികളിൽ നടക്കും. രണ്ടിന് രാവിലെ 10 ന് കലവറനിറയ്ക്കൽ, മൂന്നിന് രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം., രാത്രി ഒമ്പതിന് വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം രാത്രി 10 ന് കാലിച്ചാൻ ദൈവത്തിന്റെ പുറപ്പാട്, 11ന് ശ്രീഭൂതം, 12 ന് രക്തജാതൻ ഈശ്വരന്റെ പുറപ്പാട് നാലിന് രാവിലെ 11 ന് അടുക്കത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12.30 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, വൈകിട്ട് മൂന്നിന് മുളവന്നൂർ ഭഗവതിയുടെ പുറപ്പാട്, ഏഴിന് തിരുവാതിര, അഞ്ചിന് രാവിലെ 11 ന് വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി ഏഴിന് കുന്നുമ്മൽവിഷ്ണുമൂർത്തി ദേവസ്ഥാന ഭജന സമിതിയുടെ ഭജന, ആറിന് രാവിലെ 11 നും വിവിധ തെയ്യങ്ങൾഅരങ്ങിലെത്തും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും നടക്കും വൈകിട്ട് മൂന്നിന് മുളവന്നൂർഭഗവതിയമ്മയുടെ പുറപ്പാട് വൈകിട്ട് ആറിന് വിളക്കരിയോടെ കളിയാട്ടം സമാപിക്കും.

Back to Top