അർജന്റീന മെക്സിക്കോ നിർണ്ണായക മത്സരം 4k ക്വളിറ്റിയിൽ കാണാൻ അവസരമൊരുക്കി കാഞ്ഞങ്ങാട് നഗരസഭയും , അജാനൂർ ലയൺസ് ക്ലബ്ബും

Share

അർജന്റീന മെക്സിക്കോ നിർണ്ണായക മത്സരം 4k ക്വളിറ്റിയിൽ കാണാൻ അവസരമൊരുക്കി കാഞ്ഞങ്ങാട് നഗരസഭയും , അജാനൂർ ലയൺസ് ക്ലബ്ബും

കാഞ്ഞങ്ങാട് : ലോകമെമ്പാടുമുള്ള അർജന്റീന ഫാൻസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ നിർണ്ണായകമാണ് . സൗദിയിൽ നിന്നേറ്റ അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ പന്ത്രണ്ട് മണിക്ക് മെക്സിക്കോയ്ക്കെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും മെസ്സിക്കും കൂട്ടർക്കും ആശ്വസിക്കാൻ കഴിയില്ല . കേരളത്തിലെ മുഴുവൻ അർജന്റീന ഫാൻസുകാരും പ്രാർത്ഥനയിലാണ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ വിജയത്തിന് വേണ്ടി .

ലോകകപ്പിലെ തന്നെ നിർണ്ണായകമായ ഇന്നത്തെ മത്സരം ഫോർ കെ മികവിൽ ഫുട്‍ബോൾ പ്രേക്ഷകർക്ക് കാണാൻ അവസരം ഒരുക്കി ഇരിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ ലയൺസ് ക്ലബ്ബും സംയുക്തമായി . കാഞ്ഞങ്ങാട് ടി ബി റോഡിലെ പെന്റഗൺ സ്ക്വയറിലാണ് ഈ ദൃശ്യ മികവ് ഒരുക്കിയിട്ടുള്ളത് . ലോക കപ്പിലെ മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രദർശിപ്പിക്കുന്ന ഈ പ്രദർശനം കാണാൻ നിരവധി ഫുടബോൾ പ്രേമികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത് .
മിക്ക ഇടങ്ങളിലും പ്രൊജക്ടറിൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ ഫോർകെ കെ ക്വളിറ്റിയിൽ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദർശിപ്പിക്കുന്ന പെന്റഗൺ സ്‌ക്വയറിലെ ഈ ലോക കപ്പ് ഹബ് ഇതിനകം തന്നെ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു . ജില്ലയിലെ മികച്ച ടൈൽ വ്യാപാര ഗ്രൂപ്പായ ടൊയോട്ടോ ഗ്രൂപ്പാണ് ഇന്നത്തെ മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത് .

Back to Top