പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂട്ടക്കനി GUPS ൽ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി ഉത്ഘാടനം ചെയ്തു

പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂട്ടക്കനി GUPS ൽ നടപ്പിലാക്കിയ പദ്ധതിയധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉൽഘാടനം ബഹു: പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം. കുമാരൻ നിർവ്വഹിച്ചു ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സൂരജ് വി. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജലേശൻ.പി.വി. പദ്ധതി വിശദീകരണം നടത്തി. അസി. കൃഷി ഓഫീസർ ശ്രീ. മധു എ.വി , പിടിഎ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ ,ബീന എം., പി.കെ. പൂച്ചക്കാട്, ശൈലജ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ ശ്രീ. പ്രകാശൻ ഇ.വി സ്വാഗതവും ശ്രീ.രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു
25 സെന്റ് സ്ഥലത്തും, 80 മൺചട്ടികളിലുമായി പയർ, വെണ്ട വഴുതന മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്