കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഗോവയിൽ വെച്ച് സംഘടിപ്പിക്കുന്ന റസ്ക്യൂ ഗാർഡ് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും നീന്തൽ അറിയാവുന്നവരുമായ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഗോവയിൽ വെച്ച് സംഘടിപ്പിക്കുന്ന റസ്ക്യൂ ഗാർഡ് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും നീന്തൽ അറിയാവുന്നവരുമായ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു അപേക്ഷിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ട്രെയ്നിങ്ങിന്റെ ഭാഗമായുള്ള താമസവും ഭക്ഷണവും സൗജന്യമായി നൽകും. അതോടൊപ്പം ദിവസേനയുള്ള സ്റ്റൈപ്പന്റും നൽകുന്നതാണ്. ട്രെയ്നിങ്ങിന് ശേഷം തെരഞ്ഞെടുക്കുന്ന മത്സ്യത്തൊഴിലാളികളെ നിലവിലുള്ള റസ്ക്യു ഗാർഡ് ഒഴിവിലേക്ക് പരിഗണിക്കുന്നതാണ്.
*നിബന്ധന*
1) ക്ഷേമനിധിയിൽ അംഗത്വം ഉണ്ടായിരിക്കണം.
2) പ്രായപരിധി 18 വയസിനും 45നും മധ്യേ.
3) നിർബന്ധമായും നീന്തൽ അറിഞ്ഞിരിക്കണം.
താല്പര്യമുള്ള മത്സ്യത്തൊഴിലാളികൾ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
📲 *81119 01704*