സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Share

 

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.. ഫൊറന്‍സിക് ഡോക്ടര്‍മാര്‍ പൊലീസിന് വിവരം കൈമാറി.

സംസ്‌കാരം നാളെ തൃശൂരില്‍. പകല്‍ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം. ശനിയാഴ്ച രാവിലെ ചൊവ്വൂര്‍ ഹരിശ്രീനഗറില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വാസുദേവന്‍ നമ്ബൂതിരിയും അമ്മ പാര്‍വതിയും താമസിക്കുന്ന 55–ാം നമ്ബര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
പകല്‍ 12- മുതല്‍ ഒന്നുവരെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം.

വ്യാഴാഴ്ച സതീഷ് ബാബുവിനെ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. വ്യാഴാഴ്ച ഫ്‌ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പൊലീസ് ഫ്ളാറ്റിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കയറുന്നത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാതില്‍ തള്ളിതുറന്നപ്പോള്‍ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പര്‍ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഫ്ളാറ്റില്‍ മരിച്ച്‌ കിടക്കുന്ന നിലയിലാണ് സതീഷിനെ ബന്ധുക്കള്‍ കണ്ടെത്തിയത്

Back to Top