പുല്ലൂർ പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനം കളിയാട്ടം ഡിസംബർ രണ്ട് മുതൽ ആറ് വരെ തിയ്യതികളിൽ നടക്കും

Share

പുല്ലൂർ : പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനം കളിയാട്ടം ഡിസംബർ രണ്ട് മുതൽ ആറ് വരെ തിയ്യതികളിൽ നടക്കും. രണ്ടിന് രാവിലെ 10 ന് കലവറനിറയ്ക്കൽ, മൂന്നിന് രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം., രാത്രി ഒമ്പതിന് വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം രാത്രി 10 ന് കാലിച്ചാൻ ദൈവത്തിന്റെ പുറപ്പാട്, 11ന് ശ്രീഭൂതം, 12 ന് രക്തജാതൻ ഈശ്വരന്റെ പുറപ്പാട് നാലിന് രാവിലെ 11 ന് അടുക്കത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12.30 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, വൈകിട്ട് മൂന്നിന് മുളവന്നൂർ ഭഗവതിയുടെ പുറപ്പാട്, ഏഴിന് തിരുവാതിര, അഞ്ചിന് രാവിലെ 11 ന് വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി ഏഴിന് കുന്നുമ്മൽവിഷ്ണുമൂർത്തി ദേവസ്ഥാന ഭജന സമിതിയുടെ ഭജന, ആറിന് രാവിലെ 11 നും വിവിധ തെയ്യങ്ങൾഅരങ്ങിലെത്തും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും നടക്കും വൈകിട്ട് മൂന്നിന് മുളവന്നൂർഭഗവതിയമ്മയുടെ പുറപ്പാട് വൈകിട്ട് ആറിന് വിളക്കരിയോടെ കളിയാട്ടം സമാപിക്കും.

Back to Top