Categories
Kerala main-slider

ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്; ടിക്കറ്റെടുത്തത് തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്

ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍ പ്രവീണിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. ശുചിമുറിയില്‍ കയറി കഴുത്ത് മുറിക്കുകയായിരുന്നു. തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

പ്രവീണിന്റെ കഴുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.

Categories
Kasaragod main-slider

ജില്ലയുടെ അഭിമാനമായി സഹോദരങ്ങൾ ശ്രീനിവേദും, ശ്രീനന്ദയും

ജില്ലയുടെ അഭിമാനമായി സഹോദരങ്ങൾ ശ്രീനിവേദും, ശ്രീനന്ദയും

ആലപ്പുഴയിൽ വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ സ്‌പെക് താക്രോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി കാസറഗോഡ് ടീം അംഗമായ ദുർഗ്ഗ ഹൈയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സിലെ ശ്രീനിവേദ്.എം.വിയും
എട്ടാം ക്ലാസുകാരി ശ്രീനന്ദ എം വി യും ജില്ലയ്ക്ക് അഭിമാനമായി.മാവുങ്കാൽ കാട്ടുകുളങ്ങര സ്വദേശികളായ വിജയ സാരഥിയുടേയും സരിതയുടേയും മക്കളാണ്.

Categories
Kasaragod main-slider

ഹരീഷ് ബി നമ്പ്യാർ ആർ.എസ്.പി.കേന്ദ്ര കമ്മിറ്റിയിൽ.

ഹരീഷ് ബി നമ്പ്യാർ ആർ.എസ്.പി.കേന്ദ്ര കമ്മിറ്റിയിൽ.

ആർ.എസ്.പി.യുടെ. ഇരുപത്തിരണ്ടാം പാർട്ടി ദേശീയ സമ്മേളനത്തിൽ ആർ.എസ്.പി.കാസർഗോഡ് ജില്ലാ സെക്രട്ടറി സ: ഹരീഷ് ബി നമ്പ്യാരെ കേന്ദ്ര കമ്മിറ്റിയംഗമായി തെരെഞ്ഞെടുത്തു.

Categories
Kasaragod main-slider

എൻ.സി.പി ഉദുമ ബ്ലോക്ക് കൺവെൻഷൻ പള്ളിക്കര ബീച്ച് പാർക്കിൽ ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്യുന്നു

എൻ.സി. പി ജില്ലാ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി

പാലക്കുന്ന്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ. സി. പി) യുടെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് ഭാരവാഹികൾക്കും വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്നവർക്കും ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പള്ളിക്കര ബീച്ച് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. ടി മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി. ബാലൻ, അഡ്വ. സി.വി ദാമോദരൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, എൻ. സി.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര, ദാമോദരൻ ബള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, എ.ടി വിജയൻ, സിദ്ദീഖ് കൈക്കമ്പ, എൻ. എം. സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്ധ്യ സുകുമാരൻ, പി. സി സീനത്ത്, എൻ. ഷമീമ, ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ, ജനറൽ സെക്രട്ടറി മഞ്ജു ചെമ്പ്രകാനം, ട്രഷറർ ബീഫാത്തിമ കുണിയയും കൂടാതെ മുഹമ്മദ് കൈക്കമ്പ, ഉബൈദുള്ള കടവത്ത്, സതീഷ് പുതുച്ചേരി തുടങ്ങിയവരും പ്രസംഗിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും ചന്ദ്രൻ മുളിയാർ നന്ദിയും പറഞ്ഞു.

Categories
Kasaragod main-slider

പൊതു വിദ്യാഭ്യാസ വികസനഫണ്ട് ഉപയോഗിച്ച് പുല്ലൂർ ഗവണ്മെന്റ് യു പി സ്കൂളിന് വേണ്ടി നിർമ്മിച്ച ഇരുനിലകെട്ടിടം നവംബർ 17 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സ്കൂളിന് സമർപ്പിക്കുന്നു..

പുല്ലൂർ   :അക്കാദമിക് മികവുകൊണ്ടും കലാ കായിക മേഖലയിലെ തിളക്കമാർന്ന വിജയങ്ങൾക്കൊണ്ടും ബേക്കൽ സബ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി അറിയപ്പെടുന്ന പുല്ലൂർ ഗവൺമെൻറ് യു പി സ്കൂളിന് വേണ്ടി മുൻ ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ്റെ ശ്രമകരമായ പ്രവർത്തഫലമായി പൊതുവിദ്യാഭ്യാസ വികസന ഫണ്ട് ഉപയേഗപ്പെടുത്തി നിർമ്മിച്ച ഇരുനില കെട്ടിടത്തിൻ്റെ ഉൽഘാടനം 2022 നവംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീവി’ ശിവൻകുട്ടി നിർവ്വഹിക്കും.’പ്രസ്തുത പരിപ്പാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 14/11/20 22ന് തിങ്കളാഴ്ച വൈകുന്നേരം3 മണിക്ക് വിദ്യാലയത്തിൽ വെച്ച് ചേരും.

Categories
Kasaragod Latest news main-slider

ചേറ്റുകുണ്ട്, ചിത്താരി കടപ്പുറം ശ്രീ അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന ഉത്സവം 2022 ഡിസംബർ ഏഴാം തീയതി ബുധനാഴ്ച നടക്കും.

ചേറ്റുകുണ്ട്:  ചിത്താരി കടപ്പുറം ശ്രീ അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന ഉത്സവം 2022 ഡിസംബർ ഏഴാം തീയതി ബുധനാഴ്ച നടക്കും.
വാരിക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ തായർ എന്നിവരുടെ മഹനീയ കാർമ്മികത്വത്തിൽ രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമം കളരി ഭഗവതി ആഞ്ജനേയ മഠം ചിത്താരി കടപ്പുറം നടത്തുന്ന ഭജന, കാളിക ഭജന സംഘം കളനാടിന്റെ ഭജന, ഓമന മുരളിയുടെ മഹനീയ കാർമികത്വത്തിൽ നടക്കുന്ന സർവ്വേശ്വരവിളക്ക് പൂജ, ദിനേശൻ ഗുരുസ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദീപാരാധനയും ഉണ്ടാകും.
ഉത്സവാഘോഷത്തിന്റെ ഭാഗമായി കൈകൊട്ടികളികളും ഗാനമേളയും നടക്കും. അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്ര കാരണവരായി ആചാരം കൊണ്ട ജ്യോതിഷിനെ ആദരിക്കുന്നു. ഭക്തർക്ക് ഭഗവൽ പ്രസാദമായി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Categories
Kerala main-slider

നിയമന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കും

നിയമന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കും

തിരുവനന്തപുരം: നഗരസഭയിലെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിച്ച കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന ആനാവൂര്‍ നാഗപ്പന്റെ മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി. ചൊവ്വാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആകും കേസെടുക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. വ്യാജ രേഖ ചമച്ചതില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് എസ് പി ഡിജിപിക്ക് ശുപാര്‍ശ നല്‍കും. കത്ത് വിവാദത്തിലെ നടപടികള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞ സാഹചര്യത്തിലാണ് നീക്കം. പ്രതിപട്ടികയില്‍ ആരും ഉള്‍പ്പെട്ടേക്കില്ല.
ഫോണില്‍ വിളിച്ച് ക്രൈബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തത് വിവാദമായിരുന്നു. അതേസമയം മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ജില്ലാ സെക്രട്ടറിയുടേത് അടക്കം മൊഴിയെടുത്തിരുന്നു. നാളെ കോര്‍പ്പറേഷനിലെ മറ്റ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം മേയര്‍ക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്നുമുതല്‍ നഗരസഭ കാര്യാലയത്തിനകത്തും പുറത്തും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ മേയര്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ നേരിടാന്‍ ബദല്‍ പ്രചാരണം നടത്താനാണ് സിപിഐഎം ഒരുങ്ങുന്നത്. ശനിയാഴ്ച നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം.

Categories
Kasaragod main-slider

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടി; രണ്ട് പേര്‍ പിടിയില്‍


ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

അഴിമതി വിരുദ്ധ വിഭാഗം(Anti Corruption Department) ഓഫീസര്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ കൊച്ചിയില്‍(Kochi) അറസ്റ്റില്‍. കാക്കനാട് സ്വദേശി സവാദ് ,കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി മോഹന്‍കുമാര്‍ എന്നിവരാണ് ഹില്‍ പാലസ് പൊലീസിന്റെ(police) പിടിയിലായത്. മനുഷ്യാവകാശ ദിനത്തില്‍ കൊച്ചിയില്‍ നടത്തുന്ന ലഹരി വിരുദ്ധ സെമിനാറിന് മുന്നോടിയായി നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആന്റി കറപ്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പ് സംഘം വ്യാപാരികളെ സമീപിച്ചത്.

കടകളുടെ പരസ്യം ഫ്‌ലക്‌സില്‍ വെക്കുന്നതിനായി 3500 രൂപ നിരക്കില്‍ പലരില്‍ നിന്നായി പതിനായിരക്കണക്കിന് രൂപ തട്ടാനായിരുന്നു ഇവരുടെ പ്ലാന്‍. അതിനായി വ്യാപാരികളെ ഫോണില്‍ വിളിച്ചാണ് ആദ്യം പണം ആവശ്യപ്പെട്ടിരുന്നത്. ജഡ്ജിമാര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന പരിപാടി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. സമാന ആവശ്യവുമായി കേരള ടെക്‌സ്‌റ്റൈല്‍സ് & ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സിയാദിനെയും ഇവര്‍ സമീപിച്ചിരുന്നു. സിയാദിന്റെ സ്ഥാപനത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വ്യാപാരികള്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ഹില്‍ പാലസ് പൊലീസ് വ്യാപാര സ്ഥാപനത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

കാക്കനാട് സ്വദേശി സവാദ്,കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി മോഹന്‍കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സര്‍ക്കാര്‍ മുദ്ര ദുരുപയോഗം ചെയ്യുക വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടൊ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഹില്‍പാലസ് പോലീസ് അറിയിച്ചു.

Categories
Kasaragod main-slider top news

മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട കാറില്‍ അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന 388 ലിറ്റര്‍ വിദേശമദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് പിടിയില്‍

മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട കാറില്‍ അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന 388 ലിറ്റര്‍ വിദേശമദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് പിടിയില്‍. മീഞ്ച കുളൂരിലെ നവീന്‍ ഷെട്ടിയാണ് വൊര്‍ക്കാടി ആലമ്പെയില്‍ വെച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായത്.
103 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവും, 285 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു മദ്യവേട്ട. കേസ് തുടര്‍ നടപടികള്‍ക്കായി കുമ്പള എക്‌സൈസ് റെയ്ഞ്ചിന് കൈമാറി.

Categories
Kasaragod Latest news main-slider

ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു

ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ പോൾ ചെയ്തത് 3741 വോട്ടുകൾ എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച സിപിഎം സ്ഥാനാർഥികൾക്ക് മൂന്നുറ്റിയമ്പതിനടുത്ത് വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഡെപ്പോസിറ്റർമാരുടെ പ്രതിനിധിയായി മാത്യു പടിഞ്ഞാറയിൽ എസ് സി എസ് ടി പ്രതിവിധിയായി രാജു പുതിയേടത്ത് തുടങ്ങിയവർ നേരത്തെ തന്നെ എതിരില്ലാതെ വിജയിച്ചിരുന്നു. നാല് സ്ഥാനത്തിലേക്കാണ് സിപിഎം പ്രതിനിധികൾ മത്സരിച്ചത്.
പതിനൊന്നു സീറ്റിലേക്കാണ് യുഡിഫ് സ്ഥാനാർഥികൾ മത്സരിച്ചത്. ചാക്കോ ഇ. വി ഇലഞ്ഞിമറ്റത്തിൽ, ജിന്റോ കുര്യൻ, ജോസ് ജോസഫ്, ജോൺസൺ മുണ്ടമറ്റത്തിൽ, തോമസ് പി ജെ, ഷിജു ആന്റണി, കിഴുതറയിൽ, സന്തോഷ് തോമസ്, ജെസ്സി തോമസ് മേരി സി എ മുരിക്കനാക്കൽ, സെൽമത്ത് തട്ടാപറമ്പിൽ തുടങ്ങിയവർ മൂവായിരത്തി അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

പരസ്പര വൈരത്തോടെ പോരാടിച്ച കോൺഗ്രസും കോൺഗ്രസ്‌ വിട്ട് പോയ ഡി ഡി ഫും ഒന്നിച്ചതോടെയാണ് യുഡിഫിന്
ബാങ്ക് ഭരണം എതിരില്ലാതെ ജയിക്കാൻ സാധിച്ചത്.ലയനം ഉറപ്പായത്തോടെ ഡി ഡി ഫ് മത്സരത്തിൽ നിന്നും പിന്മാറിയിരിന്നു

Back to Top