Categories
Editors Pick Latest news main-slider National

ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകരാവാം സിടെറ്റ് അപേക്ഷ ഏപ്രിൽ 2 വരെ 

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യത പരീക്ഷ ‘സി-ടെറ്റ്’ ജൂലൈ 7ന് സി.ബി.എസ്.ഇ . (CTET- Central Teacher Eligibility Test) ഏപ്രിൽ രണ്ടിന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ctet.nic.in.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)  ഔദ്യോഗിക വെബ്‌സൈറ്റിൽ CTET ജൂലൈ 2024 വിജ്ഞാപനം പുറത്തിറക്കി.

CTET പരീക്ഷ 2024 ജൂലൈ 7 ന് ഇന്ത്യയിലുടനീളം നടക്കും. CTET അപേക്ഷാ ഫോം 2024 മാർച്ച് 7 മുതൽ ആരംഭിച്ചു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 2-ന്

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം നന്നായി വായിക്കണം. വിശദമായ വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡങ്ങളെയും കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ 2024-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ചുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Categories
Kasaragod Kerala main-slider top news

മെഗാ പൂരക്കളി സംഘാടക സമിതി രൂപീകരണം 2024 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ

 

കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഉദുമ, നീലേശ്വരം, ചെറുവത്തൂർ എന്നീ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെ ഒരു മെഗാ പൂരക്കളി കാഞ്ഞങ്ങാട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആയിരത്തിൽപരം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഈ നാടൻ കലാരൂപത്തെ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസി ഗിന്നസ് ബുക്ക് റിക്കാർഡ്‌സ് എന്നിവയിൽ ഇടം തേടി നമ്മുടെ പുരക്കളിക്ക് അന്തർദേശീയ തലത്തിൽ പ്രചരണവും അംഗീകാരവും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാവിരുന്ന ഒരുക്കുന്നത് എന്നതും സന്തോഷത്തോടെ അറിയിക്കട്ടെ.

 

മെഗാ പുരക്കളിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചി ക്കുവാനും ഇതിനുള്ള സംഘാടക സമിതി രൂപീകരിക്കുവാനുമുള്ള ഒരു യോഗം 2004 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ വെച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ

ക്ഷേത്ര പ്രതിനിധികളും പൂരക്കളി കലാ അക്കാദമിയുടെ യൂനിറ്റ് ഭാരവാഹികളും മെമ്പർമാരും കലാകാരന്മാരും പങ്കെടുക്കും

Categories
Kerala Latest news main-slider

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം കേസ് സിബിഐക്ക് വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

Categories
Kasaragod Latest news main-slider Other News

പാറപ്പള്ളി സ്വദേശി നദീർ പൂച്ചക്കാട് ഭാര്യ വീട്ടിൽ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യ വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു.

പാറപ്പള്ളി കാട്ടിപ്പാറയിലെ ബദറുദ്ദീൻ – മറിയം ദമ്പതിയുടെ മകൻ നദീർ (29) ആണ് പൂച്ചക്കാട്ടുള്ള ഭാര്യവീട്ടിൽ തൂങ്ങി മരിച്ചത്.

വെളളിയാഴ്ച വൈകീട്ടാണ് സംഭവം.

 

Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാട് ഐ എം എ യുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉൽഘാടനം ചെയ്തു. 

കാഞ്ഞങ്ങാട് ഐ എം

ചടങ്ങിൽ മുതിർന്ന ഡോക്ട്ടർമാരെ ആദരിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഐ എം എ യിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. റിട്ട കമാൻഡർ പ്രസന്ന ഇടയില്ലം വിശിഷ്ടാതിയായി ചടങ്ങ് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സുജാത ഉത്ഘാടനം ചെയ്തു. ഐ എം എയുടെ വനിതാ വിഭാഗമായ വിമെൻ ഇൻ ഐ എം എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിമയുടെ പ്രസിഡന്റായി ഡോ കൃഷ്ണകുമാരിയും സെക്രട്ടറിയായി ഡോ നീരജ നമ്പ്യാരും സ്ഥാനമേറ്റു. മുതിർന്ന ഡോക്ടർമാരായ ഡോ വിലാസിനി, ഡോ പദ്മിനി എ, ഡോ പദ്മിനി ഭട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞങ്ങാട് ഐ എം എ പ്രസിഡന്റ് ഡോ സുരേശൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ചെയർപേഴ്സൺ ഡോ ദീപിക കിഷോർ, ഐ എം എ കേരള കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഡോ ജ്യോതി കുമാർ, കാഞ്ഞങ്ങാട് ഐ എം എ സെക്രട്ടറി ഡോ ജോൺ ജോൺ കെ , ഡോ. ത്രേസ്യാമ്മ ജോസ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

 

Categories
Kerala Latest news main-slider

ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് , തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത്

ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് തങ്ങളുടെ സ്ഥാനാർഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നിന് കോട്ടയത്ത് വച്ചാകും പ്രഖ്യാ പനം. മാവേലിക്കര, കോട്ടയം, ഇടുക്കി, ചാല ക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരി ക്കുന്നത്.

കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂർ മണ്ഡലങ്ങൾ ബിജെപിക്ക് നൽകിയിരുന്നു. പകരം കോട്ടയവും ചാലക്കുടിയും ലഭിച്ചു. കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്ത ലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എ ക്സിക്യൂട്ടീവിന്റെ തീരുമാനം.

Categories
Kasaragod Latest news main-slider

കേരള മഹിള ഫെഡറേഷൻ അജാനൂർ ഏരിയ കമ്മിറ്റി പാലിയേറ്റീവ് നേഴ്സ് എ സമീറയെ ആദരിച്ചു

ലോക വനിതാ ദിനത്തിൽ കേരള മഹിള ഫെഡറേഷൻ അജാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്ക് ആദരവ് നൽകി

അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ ആനന്ദാശ്രമത്തുള്ള എഫ് എച്ച് സി യിലും കൊളവയൽ എഫ് എച്ച് സി യിലുമായി 700 പരം പാലിയേറ്റീവ് രോഗികളെ 12 വർഷത്തോളമായി പരിചരിക്കുന്ന പാലിയേറ്റീവ് നേഴ്സ് ആയ കൊളവയൽ ഇട്ടമ്മലിലെ എ സമീറയെ ആദരിച്ചു.

Categories
Kerala Latest news main-slider

മഹാകവി കുമാരനാശാൻ അനുസ്മരണവും ദേശീയ സെമിനാറും മാർച്ച് 12,13 തീയ്യതികളിൽ കാസർഗോഡ് ഗവ:കോളേജിൽ നടക്കും

കാസർഗോഡ്: കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജ് മലയാള വിഭാഗം:കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗം, കോലായ ലൈബ്രറി & റീഡിംഗ് റൂം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണവും ദേശീയ സെമിനാറും മാർച്ച് 12, 13 തീയതികളിൽ കാസർകോട് ഗവ:കോളേജിൽ വെച്ച് നടക്കും. കണ്ണൂർ സർവകലാശാല വൈസ് –

ചാൻസലർ പ്രൊഫ.എസ്.ബിജോയ് നന്ദൻ ഉദ്ഘാടനം .ഗവ:കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.

കൽപ്പറ്റ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും. സിൻഡിക്കേറ്റംഗങ്ങളായ ഡോ.എ.അശോകൻ, പ്രൊഫ.എം.സി. രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും

തുടർന്നു നടക്കുന്ന വിവിധ സെഷനുകളിലായി ഇ.പി.രാജഗോപാലൻ (കുമാരനാശാനെന്ന ബഹുവചനം), ഡോ.ചന്ദ്രബോസ് ആർ (കർമ വ്യസനിയായ ആശാൻ) ‘എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും.ഡോ.ചന്ദ്രരാജ് ,ഡോ.ബാലാനന്ദൻ തെക്കുംമൂട് എന്നിർ മോഡറേറ്റർമാരാകും.

പതിമൂന്നിന് കാലത്ത് ആശാൻ കവിതകളുടെ പിൽക്കാല സ്വാധീനം എന്ന വിഷയത്തിൽ സംവാദം നടക്കും. കെ.ആർ.ടോണി, പദ്മനാഭൻകാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രവീന്ദ്രൻ പാടി, രാധാകൃഷ്ണൻ പെരുമ്പള, മുംതാസ്.എം.എ. തുടങ്ങിയവർ പങ്കെടുക്കും. ഡോ. രാജീവ് യു മോഡറേറ്ററായിരിക്കും.

തുടർന്നുള്ള സെഷനിൽ കവിതയും കാമനയും എന്ന വിഷയത്തിൽ ഡോ.ഇ.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ആശാൻ്റെ സ്വാധീനം അന്യഭാഷാ സാഹിത്യത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഡോ.ബാലകൃഷ്ണഹൊസങ്കടി, രാധാകൃഷ്ണ ഉളിയത്തടുക്ക, രാഘവേന്ദ്രനായ ക്, ദുർഗാപ്രസാദ്, തുടങ്ങിയവർ സംബന്ധിക്കും.ഡോ.ഷൈജു, ഡോ.സവിത ബി എന്നിവർ മോഡറേറ്റർമാരായിരിക്കും

ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന സമാപന സമ്മേളനം വിവർത്തകൻ കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്യും. ശോഭരാജ് പി പി. അദ്ധ്യക്ഷനും സെനറ്റംഗം ഡോ.ആസിഫ്ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയുമായിരിക്കും.

Categories
Kasaragod Latest news main-slider

സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം: യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

വയനാട് -പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ നീതിക്കായി കഴിഞ്ഞ അഞ്ചുദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം ഇരിക്കുന്ന യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് കെഎസ്‌യു അധ്യക്ഷൻ മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി ബേക്കൽ മുതൽ പള്ളിക്കര വരെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ട് അഖിലേഷ് തച്ചങ്ങാട് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ഹക്കീം കുന്നിൽ പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവീന്ദ്രൻ കരിച്ചേരി ,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുജിത്ത് തച്ചങ്ങാട്, കിഞ്ജുഷ സുകേഷ് ,ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി ചന്ദ്രൻ വി. രാജേഷ് പള്ളിക്കര, മഹേഷ്‌ കുമാർ,എം സി ഹനീഫ, കണ്ണൻ കരുവാക്കോട്,ഗോപാലകൃഷ്ണൻ കരിച്ചേരി, ശ്രീജിത്ത്‌ പുതിയകണ്ടം, രമേശ്‌ പള്ളിക്കര,രശ്മി ചന്ദ്രൻ, ശശീന്ദ്രകുമാർ,ജിതിൻ,പ്രീത തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കൃഷ്ണപ്രസാദ് കരിച്ചേരി സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ഭരണി മഹോത്സവം : കൊടിയേറ്റം കാണാൻ ആയിരങ്ങൾ  

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം.

അർധരാത്രിക്ക് ശേഷമാണ് കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായതെങ്കിലും വലിയൊരു പുരുഷാരമാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. പള്ളിപ്പുറം-കൂവത്തൊട്ടി-അരമങ്ങാനം തിരുമുൽകാഴ്ചയുടെ ഭാഗമായുള്ള 101 വർണ മുത്തുക്കുടകളും രണ്ട് സത്യക്കുടകളും ഭണ്ഡാര വീട്ടിൽ കൊടിയേറ്റ നാളിൽ സമർപ്പിച്ചു. ക്ഷേത്രത്തിലെ അനുഷ്ഠാന ആചാര ചടങ്ങുകളും ഐതീഹ്യങ്ങളും കോർത്തിണക്കി സംഘം ഷാഫി എന്ന കരിപ്പോടി മുഹമ്മദ്‌ ഷാഫി സംവിധാനം ചെയ്ത ‘പാലക്കുന്നമ്മ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും അതിന്റെ പ്രദർശനവും ക്ഷേത്രത്തിൽ നടന്നു. ഷാഫിയെയും പിന്നിൽ പ്രവർത്തിച്ചവരെയും തിരു സന്നിധിയിൽ ആദരിച്ചു.

8ന്( ഇന്ന്) പകൽ അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെയും ഉദയമംഗലം കൃഷ്ണമുരാരി വനിതാ സംഘത്തിന്റെയും ലളിതാ സഹസ്രനാമ പാരായണവും രാത്രി പൂരക്കളിയും ഉണ്ടായിരുന്നു.

നീർവേട്ട സമുദായക്കാരുടെ ഭൂതബലിപ്പാട്ട് ദേവലോകത്ത് നിന്ന് ദേവി ഇറങ്ങിവരുന്ന കഥകൾ പാടി കേൾപ്പിച്ചു. പുലർച്ചെ ഭൂതബലി ഉത്സവം നടന്നു.

9ന് (ശനി) താലപ്പൊലി ഉത്സവമാണ്. ഉച്ചയ്ക്ക് 12ന് കാസർകോട് കല്ലങ്കയ് ഹരിജാൽ മഹാവിഷ്ണു മഹിളാ സംഘവും 2ന് പെരിയ പതിക്കാൽ ദേവി സമിതിയും ഭജന നടത്തും.4ന് ക്ഷേത്ര സംഘത്തിന്റെ ലളിതാ സഹസ്ര നാമ പാരായണം നടക്കും. രാത്രി 8ന് പൂരക്കളി.11ന് കേന്ദ്രമാതൃസമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രാദേശിക സമിതികളുടെ നൃത്തനിശയിൽ തിരുവാതിരകളി, നാടോടി നൃത്തം, പെൺകുട്ടികളുടെ പൂരക്കളി എന്നിവ ഉണ്ടായിരിക്കും. പുലർച്ചെയാണ്‌ താലപ്പൊലി ഉത്സവം.

Back to Top