മഹാകവി കുമാരനാശാൻ അനുസ്മരണവും ദേശീയ സെമിനാറും മാർച്ച് 12,13 തീയ്യതികളിൽ കാസർഗോഡ് ഗവ:കോളേജിൽ നടക്കും

Share

കാസർഗോഡ്: കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജ് മലയാള വിഭാഗം:കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗം, കോലായ ലൈബ്രറി & റീഡിംഗ് റൂം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണവും ദേശീയ സെമിനാറും മാർച്ച് 12, 13 തീയതികളിൽ കാസർകോട് ഗവ:കോളേജിൽ വെച്ച് നടക്കും. കണ്ണൂർ സർവകലാശാല വൈസ് –

ചാൻസലർ പ്രൊഫ.എസ്.ബിജോയ് നന്ദൻ ഉദ്ഘാടനം .ഗവ:കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.

കൽപ്പറ്റ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും. സിൻഡിക്കേറ്റംഗങ്ങളായ ഡോ.എ.അശോകൻ, പ്രൊഫ.എം.സി. രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും

തുടർന്നു നടക്കുന്ന വിവിധ സെഷനുകളിലായി ഇ.പി.രാജഗോപാലൻ (കുമാരനാശാനെന്ന ബഹുവചനം), ഡോ.ചന്ദ്രബോസ് ആർ (കർമ വ്യസനിയായ ആശാൻ) ‘എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും.ഡോ.ചന്ദ്രരാജ് ,ഡോ.ബാലാനന്ദൻ തെക്കുംമൂട് എന്നിർ മോഡറേറ്റർമാരാകും.

പതിമൂന്നിന് കാലത്ത് ആശാൻ കവിതകളുടെ പിൽക്കാല സ്വാധീനം എന്ന വിഷയത്തിൽ സംവാദം നടക്കും. കെ.ആർ.ടോണി, പദ്മനാഭൻകാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രവീന്ദ്രൻ പാടി, രാധാകൃഷ്ണൻ പെരുമ്പള, മുംതാസ്.എം.എ. തുടങ്ങിയവർ പങ്കെടുക്കും. ഡോ. രാജീവ് യു മോഡറേറ്ററായിരിക്കും.

തുടർന്നുള്ള സെഷനിൽ കവിതയും കാമനയും എന്ന വിഷയത്തിൽ ഡോ.ഇ.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ആശാൻ്റെ സ്വാധീനം അന്യഭാഷാ സാഹിത്യത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഡോ.ബാലകൃഷ്ണഹൊസങ്കടി, രാധാകൃഷ്ണ ഉളിയത്തടുക്ക, രാഘവേന്ദ്രനായ ക്, ദുർഗാപ്രസാദ്, തുടങ്ങിയവർ സംബന്ധിക്കും.ഡോ.ഷൈജു, ഡോ.സവിത ബി എന്നിവർ മോഡറേറ്റർമാരായിരിക്കും

ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന സമാപന സമ്മേളനം വിവർത്തകൻ കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്യും. ശോഭരാജ് പി പി. അദ്ധ്യക്ഷനും സെനറ്റംഗം ഡോ.ആസിഫ്ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയുമായിരിക്കും.

Back to Top